ADVERTISEMENT

പിതൃകാരനായ സൂര്യൻ നീചരാശിയിലൂടെ സഞ്ചരിക്കുന്ന തുലാമാസത്തിൽ പിതൃലോകമെന്ന് സങ്കൽപിക്കുന്ന ചന്ദ്രനെയും കാണാൻ കഴിയാത്ത തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി. അതിനാൽ തന്നെ ഈ ദിവസം ഒരിക്കൽ എടുത്ത് പിതൃബലിയും ഇടുന്ന ദിവസമാണ് എന്ന പ്രത്യേകതയും ഉണ്ട്.

കർക്കടവാവ് കഴിഞ്ഞ് കഴിഞ്ഞാൽ ഒരു വർഷത്തിൽ ഏറ്റവും അധികം പ്രാധാന്യമുള്ള വാവുബലിയാണ് ഇത്. ശംഖുമുഖത്തും, വർക്കലയിലും ആലുവയിലും ചേലാമറ്റത്തും തിരുനെല്ലിയിയിലും വീടുകളിലൊക്കെ ഇന്ന് പിതൃകർമങ്ങൾ നടക്കുന്നു.

മരിച്ചുപോയ പൂർവികർക്കു വേണ്ടി ജീവിച്ചിരിക്കുന്നവർക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് പിതൃകർമങ്ങൾ. എല്ലാ മാസവും ചെയ്യാൻ ഴിയുന്നവർ അത് അനുഷ്ഠിക്കുന്നു. അല്ലാത്തവർ കർക്കിടകത്തിലും തുലാത്തിലും ആണ്ടിനും അത് ഇടന്നു. ആണ്ടു കർമങ്ങൾ ഒരു കാരണവശാലും മുടങ്ങാൻ പാടില്ല. ഇനി അഥവാ മുടങ്ങിയാൽ അതിനടുത്ത ദിവസം തന്നെ നടത്തുകയും വേണം. അടുത്ത വർഷത്തേക്ക് ഒരു കാരണവശാലും മാറ്റി വയ്ക്കരുത്.

English Summary:

Thula vavu balitharpan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com