ADVERTISEMENT

വൃശ്ചിമാസം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

അശ്വതി: ചെലവിനങ്ങളിൽ നിയന്ത്രണം വേണം. അമിതാവേശം നിയന്ത്രിക്കണം. മറ്റുള്ളവരുടെ ചതിയിലൂടെ അപകടം പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. വാഗ്ദാനങ്ങൾ കഴിവതും ഒഴിവാക്കണം. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അസുഖങ്ങളെ അവഗണിക്കരുത്.

ഭരണി: അനാവശ്യ ചിന്തകൾ ഒഴിവാക്കുക. വ്യർഥമായ വ്യാമോഹങ്ങളും വാക്കുകളും ഒഴിവാക്കണം. രക്തസമ്മർദം, കരൾ, മൂത്രാശയ രോഗങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കുക. ദൂരയാത്രകൾ കുറയ്ക്കണം. അഗ്നി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. അധിക ചെലവ് നിയന്ത്രിക്കണം. ശത്രുക്കൾ വർധിക്കും.

കാർത്തിക: മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ സമാധാനം ലഭിക്കുമെങ്കിലും മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. സ്നേഹിതരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കുക. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടരുത്. അപ്രധാനപരമായ കാര്യങ്ങളിൽ ഇടപെട്ടാൽ അപകീർത്തി ഉണ്ടാകും.

രോഹിണി: കാര്യതടസങ്ങൾ ഉണ്ടാകും. ബന്ധനാവസ്ഥയുണ്ടാകാതെ സൂക്ഷിക്കണം. യാത്രകൾ കഴിവതും കുറയ്ക്കുക. ദൂരയാത്രകൾ മൂലം അലച്ചിൽ ഉണ്ടാകും. വാതസംബന്ധമായ അസുഖം ഉള്ളവർ വളരെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി ചില കാര്യങ്ങളിൽ വിജയം നേടും. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുന്നതിനാൽ ആത്മ സംതൃപ്തിയുണ്ടാകും.

മകയിരം: അസൂയ മൂലം ശത്രുക്കൾ വർധിക്കുമെങ്കിലും അതിനെ അതിജീവിക്കാൻ സാധിക്കും. അലർജി മൂലമുള്ള അസുഖങ്ങൾക്കിടയുണ്ട്. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധവേണം. അനവസരങ്ങളിലുള്ള വാഗ്വാദങ്ങളിൽ നിന്നും പിൻമാറുവാൻ ഉൾപ്രേരണയുണ്ടാകും. അലച്ചിൽ, യാത്രാക്ലേശം ഇവയ്ക്ക് സാധ്യത.

തിരുവാതിര: ആർഭാടങ്ങൾക്കും ദുർവ്യയങ്ങൾക്കും നിയന്തണം ഏർപ്പെടുത്തുന്നതു വഴി സാമ്പത്തിക നേട്ടമുണ്ടാകും. കാർഷിക മേഖലയിൽ കൂടുതൽ പ്രയത്നിക്കാൻ തയ്യാറാകും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. യുക്തിപൂർവമുള്ള സമീപനത്താൽ തൊഴിൽ മണ്ഡലങ്ങളിലുള്ള ക്ഷയാവസ്ഥകൾ പരിഹരിക്കാൻ കഴിയും.

പുണർതം: അർഹമായ രീതിയിൽ ആദരണീയ സ്ഥാനം ലഭിക്കുന്നതിനാൽ വിനയത്തോടു കൂടി സ്വകരിക്കേണ്ടതാണ്. സന്തോഷവും സന്തുഷ്ടിയുമുള്ള ജീവിതം നയിക്കുവാൻ അവസരമുണ്ടാകും. ചില കാര്യങ്ങളിൽ ഉറച്ച തീരുമാനമെടുക്കും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. ഗതിവിഗതിക്കനുസരിച്ച് ജീവിതം നയിക്കാൻ തയാറാകും.

പൂയം: വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ബുദ്ധിപൂർവം പ്രവർത്തിച്ച് വ്യാപാരത്തിൽ വിജയം വരിക്കാൻ നോക്കണം. പ്രലോഭനങ്ങളിൽ അകപ്പെടരുത്.

ആയില്യം: കലഹത്തിനും അപവാദ പ്രചരണത്തിനും സാധ്യത ഉള്ളതിനാൽ സൂക്ഷിക്കണം. സന്താനങ്ങളുടെയും സ്വന്തം ആരോഗ്യ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കണം. മുൻകോപം നിയന്ത്രിക്കുക അല്ലെങ്കിൽ പല പരാജയങ്ങളും വരുത്തിക്കൂട്ടും. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർധിക്കും.

മകം: മാതാപിതാക്കളുടെ വിരോധം സമ്പാദിക്കരുത്. സാമ്പത്തിക ലാഭമുള്ള ബിസിനസുകൾ കൈവിട്ടു പോവാതെ സൂക്ഷിക്കണം. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കണം. വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവം നടത്തണം. അന്ധമായ വിശ്വാസവും അത്യാഗ്രഹവും ഒഴിവാക്കണം.

പൂരം: അശ്രാന്തപരിശ്രമം മൂലം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടമുണ്ടാകും. പുണ്യ ചിന്തകൾ മനസ്സിനെ നിയന്ത്രിച്ചു നിർത്തും. മുൻകോപവും പിടിവാശിയും മറ്റുള്ളവരുടെ അതൃപ്തിക്കിടയാക്കും. യാത്രാ വേളകൾ വളരെ ശ്രദ്ധിക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അറിവുള്ളവരോട് അഭിപ്രായം ആരായുന്നത് ഗുണം ചെയ്യും.

ഉത്രം: വ്യത്യസ്തമായ ആശയങ്ങൾ ഉദിക്കുമെങ്കിലും അനുഭവത്തിൽ വരാനിടയില്ല. നിർണായകമായ തീരുമാനങ്ങൾക്ക് കാലതാമസം നേരിടും. വിദ്യാർഥികൾ അലസത വെടിയണം. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കുന്നതും പണം കടം കൊടുക്കുന്നതും അബദ്ധമായി തീരും. സഹോദരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം മാറ്റിയെടുക്കും.

അത്തം: സാമ്പത്തിക നേട്ടം, ഭക്ഷ്യ സമ‍ൃദ്ധി, സന്താന ലബ്ധി, അംഗീകാരം തുടങ്ങിയ ഗുണാനുഭവങ്ങൾക്ക് ഇടവരും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ബന്ധുക്കളിൽ ചിലരുമായി വിരോധമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. നിലവിലുള്ള തടസ്സങ്ങൾ ഒഴിവായി മെച്ചപ്പെട്ട വിവാഹാലോചനകൾ വരും. പുതിയ ചില സംരംഭങ്ങളിൽ ഏർപെടാൻ ആഗ്രഹിക്കും.

ചിത്തിര: തെറ്റ് തിരുത്താനും തെറ്റിദ്ധാരണകൾ പരിഹരിക്കാനും ശ്രമിക്കും. സംസാരിക്കുമ്പോൾ ആരേയും മുറിപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ബന്ധുക്കളുടെ താല്‍പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കും. ശുഭചിന്തകൾ പരിശ്രമം സഫലമാക്കാൻ സഹായിക്കും. പല സംരംഭങ്ങളുടെയും സംഘടനകളുടെയും ഭാരവാഹിത്വം വഹിക്കേണ്ട സാഹചര്യം ഉണ്ടാകാം

ചോതി: കുടുംബപരമായ ആവശ്യങ്ങൾക്ക് കൂടുതൽ സമയം മാറ്റിവയ്ക്കേണ്ടി വരും. മുതിർന്നവരുടെ നിർദേശങ്ങൾ അനുസരിക്കുക വഴി ഗുണാനുഭവം ഉണ്ടാകും. ജീവിതപങ്കാളിയുമായും കുടുംബാംഗങ്ങളുമായും തർക്കങ്ങൾ ഒഴിവാക്കണം. തൊഴിൽ സംബന്ധമായി വിദൂര യാത്രകൾ വേണ്ടി വരും. കർമരംഗത്തെ വെല്ലുവിളികൾ തരണം ചെയ്യും.

വിശാഖം: മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങൾ ഉണ്ടാകും. ബന്ധനാവസ്ഥയുണ്ടാകാതെ സൂക്ഷിക്കണം. ദൂരയാത്രകൾ മൂലം അലച്ചിൽ ഉണ്ടാകും അസൂയ മൂലമുള്ള ശത്രുക്കൾ വർധിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം

അനിഴം: സദ്ചിന്തകൾ വർധിപ്പിക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. നാഡീ ഉദരരോഗങ്ങൾ അവഗണിക്കരുത്. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് കാലതാമസവും തടസങ്ങളും വരാതിരിക്കാൻ ഈശ്വര പ്രാർഥന ചെയ്യുക. യാത്രകൾ കഴിവതും കുറയ്ക്കുക.

തൃക്കേട്ട: ഏതൊരു കാര്യങ്ങൾക്കും ഒന്നിൽ കൂടുതൽ തവണ പ്രയത്നിക്കേണ്ടി വരും. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തിലെ ചെറിയ പിണക്കങ്ങൾ പറഞ്ഞു തീർക്കണം. ദുഷിച്ച കൂട്ടുകെട്ടുകൾ ഒഴിവാക്കണം. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. 

മൂലം: പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും മുൻപ് അതിന്റെ സാമ്പത്തിക വശങ്ങൾ നന്നായി പഠിക്കണം. അല്ലെങ്കിൽ ധനനഷ്ടം വരാൻ സാധ്യത ഉണ്ട്. കടം കൊടുക്കുക, ജാമ്യം നിൽക്കുക ഇവ ദോഷം ചെയ്യും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവിഴ്ച ചെയ്യുക വഴി ഗുണാനുഭവം. പ്രണയത്തിലെ സൗന്ദര്യ പിണക്കം പറഞ്ഞു തീർക്കുക. ഭൂമിയിൽ നിന്നുള്ള ആദായം വേണ്ടത്ര ലഭിച്ചെന്ന് വരില്ല. 

പൂരാടം: ജോലി ഭാരവും മറ്റ് ഉത്തരവാദിത്വങ്ങളും തിരക്ക് അധികമാക്കും. ചെറിയ അസുഖങ്ങൾക്ക് സാധ്യത. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അല്‍പം കാത്തിരിക്കേണ്ടി വരും. മേലദ്യോഗസ്ഥരുമായി കലഹിക്കുന്ന പ്രവണത ഒഴിവാക്കണം. വിദ്യാർഥികൾ പഠിത്തത്തിൽ നല്ല ശ്രദ്ധ വയ്ക്കണം.

ഉത്രാടം: പരുഷമായ പെരുമാറ്റവും നിഷ്പക്ഷ സമീപനവും ഒഴിവാക്കണം. ജീവിത പുരോഗതിക്ക് ആവശ്യമായ നടപടി സ്വീകരിക്കാൻ ശ്രമിക്കുക. അപകീർത്തി വരാതെ സൂക്ഷിക്കണം. ഉപദ്രവങ്ങൾ അതിജീവിക്കാനാകും. നല്ല പെരുമാറ്റം കൊണ്ട് നേട്ടങ്ങൾക്ക് സാധ്യത . ഇഷ്ടജനങ്ങൾക്ക് അപ്രിയമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

തിരുവോണം: ആരേയും അമിതമായി വിശ്വസിക്കരുത്. മോശം കൂട്ടുകെട്ടുകൾ ഉപേക്ഷിക്കണം. എല്ലാ കാര്യങ്ങളിലും അശ്രദ്ധ ഒഴിവാക്കണം. ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ ഒട്ടും പാടില്ല. വിവേചന ബുദ്ധിയും പ്രവൃത്തി പരിചയവുമില്ലാതെ പ്രവർത്തിച്ചാൽ പരാജയമായിരിക്കും ഫലം. സേവന മന:സ്ഥിതിയോടു കൂടിയ പ്രവർത്തനങ്ങൾ സജ്ജന പ്രീതിക്ക് കാരണമാകും. വാക്കുകളിൽ ഏറെ മിതത്വം പാലിക്കാൻ ശ്രദ്ധിക്കണം

അവിട്ടം: കുടുംബകാര്യങ്ങളെക്കുറിച്ച് ഓർത്ത് മനസ്സ് അസ്വസ്ഥമാകും. വ്യാപാര രംഗത്ത് സമ്മിശ്ര ഫലം. തർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടാനുള്ള പ്രവണത ഉപേക്ഷിക്കണം. സന്താനങ്ങളുടെ കാര്യത്തിൽ ചെറിയ പ്രയാസങ്ങൾ ഉണ്ടാകാം. തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകുമെങ്കിലും ചില തടസ്സങ്ങളും ചെറിയ നഷ്ടങ്ങളും സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. 

ചതയം: കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനുള്ള ആർജവവും ആത്മവിശ്വാസവും ഉണ്ടാകും. വിദ്യാർഥികൾക്ക് അനുകൂല വിജയവും ഉപരിപഠന പ്രവേശനവും ഉണ്ടാകും. നിയമ രംഗത്തുള്ളവർക്ക് പ്രശസ്തി വർധിക്കും. വിശദമായ ചർച്ചയിലൂടെ വസ്തു തർക്കം പരിഹരിക്കും. ശത്രുക്കളെ കരുതിയിരിക്കുക.

പൂരൂരുട്ടാതി: വീട്ടിൽ സമാധാനം ലഭിക്കുമെങ്കിലും മനസ്സ് അസസ്ഥമായിരിക്കും. സ്നേഹിതരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കാനിടവരും അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ ഈശ്വരാധീനത്താൽ നിഷ്പ്രയാസം സാധിക്കും

ഉത്തൃട്ടാതി: ഔദ്യോഗിക രംഗത്ത് സ്ഥാനഭ്രംശത്തിന് സാധ്യത ഉള്ളതിനാൽ അശ്രദ്ധ ഒഴിവാക്കണം. അശുഭചിന്തകൾ ഒഴിവാക്കണം തർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടാനുള്ള പ്രവണത ഉപേക്ഷിക്കണം. വാക്കുകളിൽ ഏറെ മിതത്വം പാലിക്കാൻ ശ്രദ്ധിക്കണം

രേവതി: കൂട്ടുകെട്ട്, ദോഷം, പരാജയ ഭീതി എന്നിവ കരുതിയിരിക്കണം. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം, ബുദ്ധിപൂർവമായ പ്രവർത്തനങ്ങളിൽക്കൂടി വലിയ പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കുന്നതാണ്. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം

ജ്യോതിഷി പ്രഭാസീന സി.പി

ഹരിശ്രീ

പി ഒ : മമ്പറം

വഴി: പിണറായി -670741

കണ്ണൂർ 

ഫോൺ: 9961442256

Email ID: prabhaseenacp@gmail.com

English Summary:

Monthly Star Prediction by Prabhaseena C P

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com