ADVERTISEMENT

ഗ്രഹദോഷങ്ങൾ മാറാനായി ഓരോ ഗ്രഹങ്ങളുടെയും ഗായത്രി മന്ത്രം ജപിച്ചാൽ ആ ദശാകാല ദോഷങ്ങളെല്ലാം മെച്ചപ്പെടുന്നതാണ്. അതോടൊപ്പം എല്ലാ ഗ്രഹങ്ങളുടെയും ദോഷങ്ങൾക്കും അത് പരിഹാരമാകുകയും ചെയ്യും. ഓരോ ദശാകാലത്തും അതാത് ഗ്രഹത്തിന്റെ ഗായത്രി മന്ത്രം ജപിക്കാം. അതല്ലെങ്കിൽ ഓരോ ദിവസവും മാറി മാറി ഓരോ ഗ്രഹത്തിന്റെ ഗായത്രി ജപിക്കുകയും ആകാം. നവഗ്രഹങ്ങൾ അനുഗ്രഹിച്ച് എല്ലാ ഗ്രഹദോഷങ്ങളും മാറുന്നതാണ്. നവരത്നങ്ങൾ ധരിക്കുന്നവരും ഈ ഗായത്രി ജപിക്കുന്നത് നല്ലതാണ് നവഗ്രഹ ക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോഴും നവഗ്രഹ പ്രതിഷ്ഠ ഉള്ളടത്ത് പ്രതിക്ഷണം വയ് മ്പോഴും ഈ ഗായത്രികൾ ജപിക്കാം. ഓരോ ഗ്രഹങ്ങൾക്കു മുമ്പിലും ചിരാതുകൾ കത്തിച്ച് ഈ മന്ത്രം ജപിക്കുന്നതും നല്ലതാണ്.

കേതു
ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!

ഫലം:  കാരണമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും വിഘനങ്ങൾ മാറുന്നതിനും ഇത് പരിഹാരം ആകുന്നു.

ശുക്രൻ
ഓം അശ്വധ്വജായ വിദ്മഹേ
ധനുർഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!

ഫലം : ശുക്രദശാകാലം മികച്ചതാവാൻ സഹായകരമാകും. വിവാഹ സമയത്ത് നടക്കാനും, കുടുംബ ജീവിതം സന്തോഷകരമാകാനും ഉത്തമം.

സൂര്യൻ
ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!

ഫലം : സൂര്യ ദേശാകാലം ഗുണകരമായി അലച്ചിലുകൾ ഒഴിവാകും.അധികാരം നേടും .

ചന്ദ്രൻ
ഓം അത്രി പുത്രായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!

ഫലം : ചന്ദ്രദശ കാലം മികച്ചതാവാൻ നല്ലത്. മനസമാധാനം ലഭിക്കും. ഓർമ്മശക്തി നിലനിൽക്കാൻ സഹായിക്കും.

കുജൻ
ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രായ ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!

ഫലം : ചൊവ്വ ദശാകാലം ശാരീരികഉന്മേഷം ലഭിക്കുന്നു .ചൊവ്വാ ദോഷ പരിഹാരമാണ്.

രാഹു

ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!

ഫലം : രാഹു ദശാകാലം ഗുണകരമാകാൻ സഹായിക്കുന്നു.ത്വക്ക് രോഗങ്ങൾക്കും മറ്റും പരിഹാരം ആകും.

വ്യാഴം
ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!

ഫലം : വ്യാഴദശ കാലം ഗുണകരമാകും. ഈശ്വരാധീനവം ലഭിക്കും. സന്താനഭാഗ്യവും  ഉണ്ടാകും . 

ശനി
ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!

ഫലം : ശനി ദശാകാലം നല്ലതാകും.ദോഷവും, വാതരോഗങ്ങളും മറ്റും മാറുന്നു. 

ബുധൻ
ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!

ഫലം : ബുധദശാകാലം കൃത്യമായ തീരുമാന ങ്ങൾ എടുക്കാൻ സഹായിക്കുംപഠന പുരോഗതിയുണ്ടാകും.

ലേഖകൻ

Dr. P. B. Rajesh

Rama Nivas, Poovathum parambil

Near ESI Dispensary, Eloor East

Udyogamandal P.O, Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

English Summary:

Navigating Navagraha Dosha and Empowering Remedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com