വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കൊടിയേറി
Mail This Article
×
വൈക്കം ഇനി ഉത്സവ ലഹരിയിലേക്ക്. മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കൊടിയേറി. അന്നദാന പ്രഭുവായ, കാരുണ്യനിധിയായ വൈക്കത്തപ്പന്റെ മുന്നിലേക്ക് ഇന്നു മുതൽ ഭക്തർ ഒഴുകിയെത്തും. പത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ആഷോഷത്തിന് രാവിലെ നടന്ന കൊടിയേറ്റോടെ തുടക്കമായി. രാവിലെ 8.45 നും 9.5 നും ഇടയിലായിരുന്നു കൊടിയേറ്റ്.
ഡിസംബർ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറിനാണ് ആറാട്ട്. മുക്കുടി നിവേദ്യം നടക്കുന്ന ഡിസംബർ ഏഴു വരെ ക്ഷേത്രം ഉത്സവ ലഹരയിലായിരിക്കും. ഏഴാം ഉത്സവ ദിനമായ നവംബർ 30 നാണ് ഋഷഭവാഹന എഴുന്നള്ളിപ്പ്. എട്ടാം ഉത്സവദിനമായ ഡിസംബർ ഒന്നിന് വടക്കുംചേരിമേൽ എഴുന്നള്ളിപ്പും ഡിസംബർ രണ്ടിന് തെക്കുംചേരിമേൽ എഴുന്നള്ളിപ്പും നടക്കും.
English Summary:
Vaikom Ashtami Festival 2023 December 5
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.