കാലഭൈരവ ജയന്തി ഡിസംബർ 5ന്; പരമശിവൻ കാലഭൈരവനായി അവതരിച്ച ദിവസം
Mail This Article
കാലഭൈരവ ജയന്തി ഡിസംബർ 5ന്. വാരാണാസിയിൽ എത്തുന്ന ഓരോ ഭക്തനും ഗംഗാ സ്നാനം കഴിഞ്ഞ് കാശിയുടെ കാവലാളായ കാലാഭൈരവനെ ദർശിച്ചു വേണം കാശി വിശ്വനാഥനെ ദർശിക്കാൻ എന്നാണ് വിശ്വാസം. പരമശിവൻ കാലഭൈരവനായി അവതരിച്ച ദിവസമാണ് കാലഭൈരവ ജയന്തി. ഈ വർഷം ഡിസംബർ അഞ്ചിനാണ് കാലഭൈരവ ജയന്തി.
കാലത്തിന്റെ അഥവാ സമയത്തിന്റെ ദേവനാണ് കാലഭൈരവൻ. കാലഭൈരവ ജയന്തി ദിനത്തിൽ വ്രതമനുഷ്ഠിക്കുന്നവർക്ക് സകല തടസ്സങ്ങളെയും അതിജീവിച്ച് വിജയിക്കാൻ സാ ധിക്കും എന്നാണ് വിശ്വാസം. ചൊവ്വാഴ്ചയും ഞായറാഴ്ചയും കാല ഭൈരവജയന്തി വരുന്നത് വിശേഷമായി കണക്കാക്കുന്നു ഈവർഷം അത് ചൊവ്വാഴ്ച വരുന്നതു കൊണ്ടുതന്നെ ഇത് വളരെ വിശേഷമായി കാണാം.
ഈ ദിവസം കാലഭൈരവന് പൂക്കളും പഴങ്ങളും നൽകി പ്രാർത്ഥിക്കുന്നു. കയ്യിൽ ഒരു വടിയുമേന്തി നായയോടൊപ്പം ആണ് കാലഭൈരവൻ നിൽക്കുന്നത്. ബ്രഹ്മാവിന്റെ അഹങ്കാരം ശമിപ്പിക്കാനായി ശിവനിൽ നിന്നും രൂപം കൊണ്ടതാണ് കാലഭൈരവൻ. ബ്രഹ്മാവിന്റെ അഞ്ചു മുഖങ്ങളിൽ ഒന്ന് കാലഭൈരവൻ നീക്കം ചെയ്തു എന്നാണ് ഐതിഹ്യം. അങ്ങനെ ബ്രഹ്മാവ് ചതുർമുഖനായി മാറി.
പരമശിവന്റെ ഏറ്റവും ഭയാനകമായരൂപമാണ് കാലഭൈരവൻ. അദ്ദേഹത്തോടൊപ്പം ഒരു നായ ഉള്ളതിനാൽ ഈ ദിവസം നായയ്ക്കും ഭക്ഷണം നൽകാൻ ഭക്തർ തയാറാവുന്നു. കാലഭൈരവനെ ആരാധിക്കുന്നവരാണ് അഘോരികൾ. ക്ഷേത്രങ്ങളുടെ പാലകനായതിനാൽ ക്ഷേത്രപാലൻ എന്നും അറിയപ്പെടുന്നു. ദൃഷ്ടി ദോഷങ്ങൾക്ക് പരിഹാരവുമാണ് കാലഭൈര വൻ.
"ഓം ദിഗംബരായ വിദ്മഹേ
ദീർഘ ദർശനായ ധീമഹി
തന്വോ ഭൈരവ പ്രചോദയാത്" എന്ന കാലഭൈരവ ഗായത്രി ജപിക്കുന്നവരുടെ ജീവിതം സുരക്ഷിതമായിരിക്കും എന്നാണ് വിശ്വാസം. തിരുവനന്തപുരം പോത്തൻകോട് കാലഭൈരവ ഭൂതത്താൻക്ഷേത്രം. എറണാകുളം കെടാമംഗലം ഞാറയ്ക്കാട്ട് ശ്രീ ഭഗവതി കാലഭൈരവ ക്ഷേത്രം, വരാപ്പുഴ ഭൈരവക്ഷേത്രം, തൃശൂർ പൊയ്യ ശ്രീ ഭൈരവ ക്ഷേത്രം, അമ്പലപ്പുഴ ഭൈരവ സ്വാമി ക്ഷേത്രം, പാലക്കാട്ട് ചോയ്യക്കാട് ഭൈരവ ക്ഷേത്രം, ചങ്ങനാശ്ശേരി അഗ്നി ഭൈരവ സ്വാമി ക്ഷേത്രം, എന്നിവ കേരളത്തിലെ പ്ര ധാന കാലഭൈരവ ക്ഷേത്രങ്ങളാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി അനേകം കാലഭൈരവ ക്ഷേത്രങ്ങളുണ്ട്.
തയാറാക്കിയത്
ഡോ. പി.ബി രാജേഷ്
Astrologer and Gem Consultant
ഫോൺ നമ്പർ: 9846033337