ADVERTISEMENT

ജീവിതത്തിൽ എല്ലാവർക്കും നല്ല സമയവും മോശ സമയവും ഉണ്ട്. ഇതിനെല്ലാം മുന്നോടിയായി ചില ലക്ഷണങ്ങൾ നമ്മിലേക്ക് വന്നു ചേരാറുണ്ട്.

നല്ല കാലം വരുന്നതിന്റെ ലക്ഷണം
∙ ക്ഷേത്രത്തിൽ വഴിപാട് സമർപ്പിക്കുമ്പോൾ, അല്ലെങ്കിൽ തിരുമേനി പ്രസാദം തരുമ്പോൾ തിരുനടയിൽ ഒരു പൂവ് സ്വയമേ താഴെ വീണാൽ ഉറപ്പിച്ചോളൂ, ശുഭകാലം വരുന്നതിന്റെ സൂചനയാണ്.
∙ ക്ഷേത്രദർശനത്തിന് എത്തുമ്പോൾ മണിയടി ശബ്ദം കേൾക്കുന്നത് ശുഭ സൂചനയാണ്.
∙ ക്ഷേത്രനടയിൽ ശുഭ സൂചനയുള്ള വാക്കുകൾ കേൾക്കുന്നത് നല്ല മാറ്റത്തിന്റെ ലക്ഷണമാണ്.

കഷ്ടകാലത്തിന്റെ സൂചന
∙ നിത്യപ്രാർഥനകൾ മുടങ്ങുന്നത് സമയം ദോഷമാകുന്നതിന്റെ ലക്ഷണമാണ്.
∙ ക്ഷേത്രദർശനം മുടങ്ങുന്നതും അശുഭകരമാണ്. സമയദോഷത്തിന്റെ സൂചനയാണ് ഇത്.
∙കഷ്ടകാല സമയത്ത് ക്ഷേത്ര ദർശനം ചെയ്യാൻ തോന്നില്ലെന്ന് അറിയുക. അപ്പോൾ ഒരു കാരണവശാലും ക്ഷേത്രദർശനം മുടക്കാതിരിക്കുക.
∙ വാച്ചിൽ സമയം നോക്കുമ്പോൾ സമയം സമമായി കണ്ടാൽ കഷ്ടകാലത്തിന്റെ സൂചനയാണ്. (ഉദാഹരണം : 05.05, 10:10)
∙ സ്ഥിരമായി കാല് തട്ടുക, വീഴ്ച സംഭവിക്കുക എന്നിവ കണ്ടാലും ശ്രദ്ധിക്കണം.
∙ മുഖത്ത് കരിമംഗലം വീഴുന്നതും നല്ലതല്ല. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ദോഷം കുറയ്ക്കും. ഓം നമോ നാരായണായ ജപിച്ച് വ്യാഴാഴ്ച വിഷ്ണു ക്ഷേത്രത്തിൽ നെയ്‌വിളക്ക് തെളിച്ചാൽ ജീവിതം മാറുമെന്ന് അറിയുക.
∙ ആവശ്യമില്ലാത്തതിന്റെ പുറകെ പോകുന്നതാണ് ഏറ്റവും വലിയ കഷ്ടകാലം എന്ന് മനസ്സിലാക്കുക.

ലേഖകൻ
ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ
ശിവപാർവതീ ജ്യോതിഷാലയം,
നാലുകോടി പി. ഒ,
ചങ്ങനാശ്ശേരി
Phone : 9562988304

English Summary:

Signs of Good Luck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com