ADVERTISEMENT

അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ രാംലല്ല പ്രാണപ്രതിഷ്ഠ നാളെ (2024 ജനുവരി 22 തിങ്കൾ) നടക്കുകയാണ്.  ഉച്ചയ്ക്ക് 12.20നു നടക്കുന്ന പ്രാണപ്രതിഷ്ഠയുടെ സമയത്തിനു ജ്യോതിഷപരമായി ഏറെ പ്രാധാന്യമുണ്ട്.  മധ്യാഹ്നത്തിലെ അഭിജിത് എന്ന ശുഭമുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടക്കുന്നത്. എല്ലാ തടസ്സങ്ങളെയും ദോഷങ്ങളെയും ഇല്ലാതാക്കുന്ന മുഹൂർത്തമാണ് ഇതെന്നു ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നു. ശ്രീരാമദേവന്റെ ജനനവും മധ്യാഹ്നത്തിലായിരുന്നുവെന്നു രാമായണത്തിൽ പറയുന്നു. ആർഷ ഭാരതത്തിന്റെ ആധ്യാത്മികചൈതന്യം ശക്തിപ്പെടുത്തുന്ന മഹത്തായ ഇതിഹാസഗ്രന്ഥമാണ് രാമായണം. അതുകൊണ്ടുതന്നെ, ആ ഇതിഹാസകഥയിലെ നായകനായ ശ്രീരാമദേവന്റെ ജന്മഭൂമിയിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് ആധ്യാത്മികചൈതന്യവിഷയത്തിലും ഏറെ പ്രാധാന്യമുള്ളതാകുന്നു.

രാംലല്ല പ്രാണപ്രതിഷ്ഠാസമയത്തെക്കുറിച്ച് കൂടുതൽ അറിയാം

English Summary:

Ayodhya Ram Mandir Pran Pratishtha : Muhurat and Significance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com