ADVERTISEMENT

ഏഴാം ഭാവമാണ് വിവാഹവുമായി ബന്ധപ്പെട്ട രാശി. അതിനാൽ തന്നെ ഏഴാം ഭാവാധിപനായ ഗ്രഹത്തിന് ബലക്കുറവ് സംഭവിക്കുകയാണെങ്കിൽ വിവാഹ കാര്യത്തിൽ താമസം നേരിടാൻ ഇടയുണ്ട്. ബലമുള്ള ഗ്രഹമാണ് അവിടെ സ്ഥിതി ചെയ്യുന്നതെങ്കിൽ അതനുസരിച്ച് മികച്ച പങ്കാളിയെ ലഭിക്കുകയും ദാമ്പത്യജീവിതം സന്തോഷകരമായി തീരുകയും ചെയ്യും.

വിവാഹകാരകനായ ഗ്രഹം ശുക്രൻ ആയതിനാൽ ഈ ഗ്രഹത്തിന് ബലം ഇല്ലെങ്കിലും വിവാഹ കാര്യത്തിന് തടസ്സങ്ങൾ ഉണ്ടാവാം. അതുപോലെ ഗുരു ശുക്ര പരസ്പര ദൃഷ്ടിദോഷം വന്നാലും വിവാഹം നടക്കാൻ താമസം ഉണ്ടാകും. വിവാഹ ദോഷങ്ങൾ മാറാനായി ഗ്രഹദോഷ പരിഹാരങ്ങൾ ചെയ്യുകയും നവഗ്രഹ അർച്ചന നടത്തുകയും വസ്ത്രങ്ങളും ധാന്യങ്ങളും ദാനം ചെയ്യുകയും ഒക്കെ ചെയ്യുന്നത് ഉത്തമമാണ്. അതോടൊപ്പം കുടുംബ പരദേവതയെയും പ്രീതിപ്പെടുത്തേണ്ടതാണ്. വിദഗ്ധനായ ഒരു ജോത്സ്യനെ സമീപിച്ച് രത്നങ്ങൾ ധരിക്കുകയുമാകാം.

തിങ്കളാഴ്ച വ്രതം എടുക്കുക പൗർണമി പൂജ നടത്തുക ബാണേശി ഹോമം കഴിക്കുക. സ്വയംവര യന്ത്രം ധരിക്കുക. എന്നിവയെല്ലാം വിവാഹം വേഗത്തിലാകാൻ സഹായിക്കുന്ന കാര്യങ്ങളാണ്.ചില ക്ഷേത്രങ്ങളിൽ വിവാഹം നടക്കാനായി പ്രത്യേക വഴിപാടുകളും പൂജകളും ഒക്കെ നടത്താറുണ്ട്. എറണാകുളത്തെ പാവക്കുളം ശിവക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം, പറവൂരിലെ പെരുവാരം മഹാദേവക്ഷേത്രം, മലപ്പുറം ജില്ലയിലെ തിരുമാന്ധാംകുന്ന് ക്ഷേത്രം ഇവയൊക്കെ ഇക്കാര്യത്തിൽ പേരുകേട്ട ക്ഷേത്രങ്ങളാണ്.

English Summary:

Remedies To Overcome Delay In Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com