ADVERTISEMENT

ഉറക്കത്തിനിടയിൽ കാണുന്ന ചില വിചിത്രമായ സ്വപ്നങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പലരും ചിന്തിക്കാറുണ്ട്. കാരണം നമ്മുടെ ദൈനംദിന ജീവിതവുമായി അവയ്ക്ക് പലപ്പോഴും യാതൊരു ബന്ധവുമുണ്ടാകില്ല എന്നതുതന്നെ. നമ്മുടെ വ്യക്തിത്വം എത്തരത്തിലുള്ളതാണ് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മൾ കാണുന്ന സ്വപ്നങ്ങളും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ബാഹ്യലോകവുമായി അധികം ഇടപഴകാതെ അന്തർമുഖരായി ജീവിക്കുന്നവരുടെ സ്വപ്നങ്ങളിലും അതിൻറെ പ്രതിഫലനം ഉണ്ട്. യാത്രകൾ അല്ലെങ്കിൽ അത്തരത്തിലുള്ള സജീവമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഇക്കൂട്ടർക്ക് സ്വതവേ കുറവായിരിക്കും. എന്നാൽ സജീവമായ പ്രവർത്തനങ്ങൾ നിരന്തരമായി സ്വപ്നത്തിൽ കാണാറുണ്ടെങ്കിൽ അവർ ബാഹ്യലോകവുമായി നിരന്തരം ഇടപെടുന്നവരായിരിക്കും. ചുറ്റുമുള്ളവരിൽ സ്വാധീനം ചെലുത്തുന്ന തരത്തിലുള്ള സ്വപ്നങ്ങൾ ഇക്കൂട്ടർക്ക് ഉണ്ടായിരിക്കും.

സ്വപ്നത്തിൽ സ്വന്തം പല്ല് കൊഴിഞ്ഞു പോകുന്നത് കാണാറുള്ളവർ അന്തർമുഖരായ വ്യക്തിത്വം ഉള്ളവർ ആയിരിക്കും . എന്നാൽ ഭാഗ്യവശാൽ ഇവരിൽ ഭൂരിഭാഗത്തിനും അത്തരത്തിലുള്ള സ്വപ്നങ്ങൾ ഓർത്തുവയ്ക്കാൻ സാധിക്കാറില്ല. നേരെമറിച്ച് ബഹിർമുഖർ ആയവർ ഇതേപോലെയുള്ള ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ ഓർത്തു വയ്ക്കാനുള്ള സാധ്യത കൂടുതലാണ്.

അന്തർമുഖരായവരെ അപേക്ഷിച്ച് ബാഹ്യലോകവുമായി കൂടുതൽ ഇടപെടുന്ന വ്യക്തിത്വം ഉള്ളവർ കൂടുതൽ പ്രസന്നമായ സ്വപ്നങ്ങളായിരിക്കും കാണുന്നത്. തന്നിലേക്കുതന്നെ ഒതുങ്ങുന്നവർ ദുഃസ്വപ്നങ്ങൾ കാണാനുള്ള സാധ്യത ഏറെയാണ്. മൃഗങ്ങളെ സ്വപ്നം കാണുന്നവർ അമിത മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ്.

ഉറക്കത്തിനിടയിൽ സ്വപ്നം കണ്ടു സംസാരിക്കുന്നവർ വികാരങ്ങൾക്ക് വേഗം അടിമപ്പെടുന്ന സ്വഭാവമുള്ളവർ ആയിരിക്കും. ഭക്ഷണം സ്വപ്നം കാണുന്നവർ സഫലമാകാത്ത ആഗ്രഹം ഉള്ളവരാണെന്നു പറയപ്പെടുന്നു. നിരന്തരം ആക്രമണത്തിന് ഇരയാകുന്ന തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നവർ ആത്മജ്ഞാനം ഉള്ളവരായിരിക്കും. എന്നാൽ അനുഭവങ്ങളിൽ നിന്നു മാത്രം അറിവ് സമ്പാദിക്കുന്നവർ ആക്രമണം നേരിടുന്ന തരത്തിലുള്ള സ്വപ്നങ്ങൾ കാണാനുള്ള സാധ്യത കുറവാണ്.

English Summary:

The Spiritual Meaning of Bad Dreams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com