ADVERTISEMENT

തെളിഞ്ഞ മനസോടെയും ഭക്തിയോടെയും സമർപ്പിക്കേണ്ട വഴിപാടാണ് പൊങ്കാല. ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് സ്ത്രീജനങ്ങൾ നേരിട്ട് അർപ്പിക്കുന്ന വഴിപാടാണിത്. കുംഭമാസത്തിലെ പൂരം നാളിൽ പൗർണമി ദിനത്തിലാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണം നടത്തുക.

പൊങ്കാലയിടാൻ സാധിക്കാത്തവർ അന്നേദിവസം ഒരിക്കലോടെ പൗർണമീ വ്രതം അനുഷ്ഠിക്കുന്നത് ദേവീ പ്രീതികരമാണ്. ഭഗവതിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന ലളിതാസഹസ്രനാമം പൊങ്കാല ദിനത്തിൽ ഭക്തിയോടെ പാരായണം ചെയ്യുന്നതിലൂടെ ജാതകദോഷം, ഗ്രഹപ്പിഴ ദോഷം എന്നിവ നീങ്ങും. ഉത്തമ സന്താനസൗഭാഗ്യത്തിനും സന്താനപുരോഗതിക്കും വൈധവ്യദോഷനാശനത്തിനും ദീർഘായുസ്സുണ്ടാവാനും പൗർണമീ ദിനത്തിലുള്ള ലളിതാ സഹസ്രനാമജപം ഉത്തമമാണ്.

ആദിപരാശക്തിയുടെ മാതൃഭാവമായ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുമ്പോൾ ബാഹ്യശുദ്ധിയോടൊപ്പം ആന്തരികശുദ്ധിയും പ്രധാനമാണ് .പൊങ്കാല നിവേദ്യം തയാറാക്കാൻ തുടങ്ങുന്നത് മുതൽ സമർപ്പിക്കുന്നത് വരെ ഭക്തിപൂർവ്വം ദേവീനാമങ്ങൾ ജപിക്കുക. ഗണപതി പ്രീതിവരുത്തി ലളിതാസഹസ്രനാമ ധ്യാനത്തോടെ പൊങ്കാല സമർപ്പണം ആരംഭിക്കുക. കഴിയാവുന്നത്ര തവണ ഭഗവതിയെ മനസ്സിൽ ധ്യാനിച്ച് കൊണ്ട്

"സര്‍വ മംഗള മംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോസ്തുതേ" എന്ന് ജപിക്കണം.

പൊങ്കാല കലത്തിൽ ഓരോ പിടിവീതം അരിയിടുമ്പോൾ ഈ മന്ത്രം ജപിക്കുക
"അന്നപൂർണേ സദാപൂർണേ, ശങ്കരപ്രാണ വല്ലഭേ
ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം, ഭിക്ഷാം ദേഹി ച പാർവതി"

അരി തിളക്കുന്നതു വരെ ദേവീ മാഹാത്മ്യം ജപിക്കുന്നത് അത്യുത്തമം.

ദേവീ മാഹാത്മ്യം
യാ ദേവീ സര്‍വ്വ ഭൂതേഷു വിഷ്ണുമായേതിശബ്ദിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ചേതനേത്യഭിധീയതേ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു നിദ്രാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ക്ഷുധാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ഛായാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു തൃഷ്ണരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ക്ഷാന്തിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ജാതിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ലജ്ജാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ശാന്തിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ശ്രദ്ധാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു കാന്തിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ലക്ഷ്മീരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു വൃത്തിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു സ്മൃതിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ദയാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു തുഷ്ടിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ഭ്രാന്തിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

English Summary:

Purnima Fast Rules and Vrat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com