ADVERTISEMENT

വടക്കാഞ്ചേരിരിയിൽ പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം ഇതാദ്യമായി ഉദയാസ്തമനക്കൂത്ത് അരങ്ങേറി. പുഷ്പക ബ്രാഹ്മണ സേവാ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എങ്കക്കാട് വീരാണിമംഗലം ക്ഷേത്രത്തിലാണ് അയ്യപ്പൻ തിയ്യാട്ടിന്റെ വിസ്തൃത രൂപമായ ഉദയാസ്തമനക്കൂത്ത് നടന്നത്. 12 ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള തിയ്യാട്ടിൻ്റെ പശ്ചാത്തല പ്രമേയമായ അമൃതമഥന ശാസ്താവതാര കഥകൾ പുലർച്ചെ ആരംഭിച്ച് സന്ധ്യയ്ക്ക് അവസാനിക്കും വിധം ആടി അഭിനയിക്കുകയും തേറ്റ രൂപേണ പാടുകയും ചെയ്തായിരുന്നു കൂത്ത് അവതരണം.

എങ്കക്കാട് വീരാണിമംഗലം ക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി നഗരസഭയിൽ എങ്കക്കാട് ദേശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് വീരണിമംഗലം മഹാദേവക്ഷേത്രം. വീരാണിമംഗലത്ത് ശിവപ്രതിഷ്ഠയ്ക്കൊപ്പം തന്നെ പ്രാധാന്യത്തോടെ നരസിംഹ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്. എങ്കക്കാട് വീരാണിമംഗലം ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠ നടത്തിയത് അർജ്ജുനനാണന്നു വിശ്വസിക്കുന്നു

വനവാസകാലത്ത് പാണ്ഡവർ ഋഷഭാദ്രി മലയിൽ എത്തുകയും കുറേ ദൂരം നടന്ന് ക്ഷീണിതരായി കമലാരണ്യമെന്ന വനത്തിലെത്തുകയും ചെയ്തു. ക്ഷീണിതരായ പാണ്ഡവർ ഭീമസേനനോട് ദാഹത്തിനായി അങ്ങകലെയുള്ള നദിയിൽ നിന്ന് കുറച്ച് ജലം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അന്ന് ഈ സ്ഥലം കൊടുംവനമായിരുന്ന കാലത്ത് , പാണ്ഡവർക്ക് ദാഹത്തിനായി ഭീമസേനൻ ജലം കൊണ്ടുവരുന്ന വഴിയിൽ പണ്ട് ത്രേതായുഗത്തോളം പഴക്കമുള്ളതും അഗസ്ത്യമുനിയാൽ പൂജിക്കപ്പെട്ടതുമായ ശിവലിംഗം കണ്ടെത്തുകയും ശിവലിംഗം പ്രതിഷ്ഠിച്ചു പൂജിക്കാൻ അനുയോജ്യമായ സ്ഥലം ഇതാണെന്നു ഭീമസേനൻ അർജുനനോട് ചോദിക്കകുകയും ചെയ്തു. തുടർന്ന് വിഗ്രഹമിരിക്കുന്ന സ്ഥലത്ത് ഭീമസേനനും അർജ്ജുനനുമെത്തി അവിടെ വിഗ്രഹം ജലാഭിഷേകം നടത്തി അവിടെ ഭീമസേനൻ ക്ഷേത്രം നിർമ്മിച്ച് അർജുനൻ ശിവലിംഗം പൂജിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു. അർജുനൻ ശിവലിംഗം പ്രതിഷ്ഠിച്ചതും ഭീമൻ സ്ഥാപിച്ചതുമായ ക്ഷേത്ര സങ്കേതമാണ് വീരാണിമംഗലം.

udayasthamana-koothu-at-ambalikadu-enakkadu-veeranimangalam-siva-temple1
എങ്കക്കാട് വീരാണിമംഗലം ക്ഷേത്രത്തിൽ നടന്ന അയ്യപ്പൻ തിയ്യാട്ടിന്റെ വിസ്തൃത രൂപമായ ഉദയാസ്തമനക്കൂത്ത്. ചിത്രം∙ മനോരമ

വീരാണിമംഗലത്തെ പ്രധാനമൂർത്തി പരമശിവനാണ്. നരസിംഹസ്വാമിക്ഷേത്രവും ശിവക്ഷേത്രത്തോടൊപ്പം തന്നെ ഇവിടെ പ്രാധാന്യമുള്ള രീതിയിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ ഇവിടെ രണ്ടു ചെറിയക്ഷേത്രങ്ങൾ ഒരേ പ്രാധാന്യത്തോടെ നിർമ്മിച്ചിട്ടുണ്ട്. ശിവക്ഷേത്രത്തിനാണ് പഴക്കം കൂടുതൽ. ശിവക്ഷേത്ര ദർശനം പടിഞ്ഞാറേക്കാണ്.

English Summary:

Udayasthamanakooth was performed at Vadakancherry Engakkad Veeranimangalam temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com