ADVERTISEMENT

കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ദേവ സേനാധിപതി സങ്കൽപത്തിൽ താരകാസുര വധത്തിന് ശേഷമുള്ള ഭാവമാണിത്. ‘പയ്യന്നൂർ പെരുമാൾ’ എന്ന പേരിലറിയപ്പെടുന്ന ഈ  ക്ഷേത്രത്തെ ഉത്തര കേരളത്തിലെ പഴനിയായാണ് കണക്കാക്കുന്നത്. ആനയുടെ പിൻഭാഗം പോലുള്ള ആകൃതിയിലാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ചെമ്പ് പൊതിഞ്ഞിരിക്കുന്നത് ക്ഷേത്രത്തിന്റെ  പ്രൗഢി വർധിപ്പിക്കുന്നു.

ഉപദേവതമാരായ ഗണപതി, അയ്യപ്പൻ, ഭഗവതി, ഭൂതത്താൻ, പരശുരാമൻ, നാഗദൈവങ്ങൾ, ക്ഷേത്രപാലൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഏറെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രമാണ് പയ്യന്നൂർസുബ്രഹ്മണ്യ സ്വാമിക്ഷേത്രം. പഴനിയിൽ വിഗ്രഹ പ്രതിഷ്ഠ നടന്ന അതേസമയം തന്നെയാണ് ഇവിടെയും പ്രതിഷ്ഠ നടന്നതെന്നാണ് വിശ്വാസം.

sree-subrahmanya-swami-temple-payyannur2
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പരശുരാമൻ പ്രതിഷ്ഠിച്ച ഈ ക്ഷേത്രം. പരശുരാമ ശാസനകൾ ഇന്നും പാലിക്കുന്നു. കാവി വസ്ത്രം ധരിച്ച് ഇവിടെ പ്രവേശനമില്ല. രാജകീയ അടയാളങ്ങൾ ഒന്നും തന്നെ പാടില്ല. ഉത്സവത്തിന് ആനയെഴുന്നളളിപ്പ് പാടില്ല, സദ്യയ്ക്ക് പപ്പടം പാടില്ല ഇങ്ങനെയുള്ള പല നിയമങ്ങളും ഇവിടെയുണ്ട്. ഇന്ന് കാണുന്ന ക്ഷേത്രം പ്രധാന ഊരാള കുടുംബമായ താഴക്കാട്ട് മനക്കാർ പണികഴിപ്പിച്ചതാണ്.

മുഴുവൻ സ്വർണ്ണമയമായിരുന്ന പഴയ ക്ഷേത്രം ടിപ്പു കൊള്ളയടിച്ചു എന്നാണ് പറയപ്പെടുന്നത്. വൃശ്ചികമാസം ഒന്നാം തീയതി മുതൽ രണ്ടുമാസം നടത്തിപ്പോരുന്ന സമാരാധനാ മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ മുഖ്യ ആഘോഷം. കൂടാതെ, സ്കന്ദഷഷ്ഠിയും വിശേഷമാണ്. 6 മനക്കാരും 10 പൊതുവാളുമാരും ഒരു ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും ചേർന്നാണ് ഭരണം. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. ഉണ്ണിയപ്പം പോലുള്ള തണ്ണീനമൃതാണ് പ്രധാന വഴിപാട്.

വാതിൽമാടം, കന്യാഭഗവതിയുടെ ഉപദേവാലയം, ശ്രീകോവിലിനകത്തും, വാതിൽ മാടത്തിലുമുള്ള ദാരുശില്പങ്ങൾക്ക് നിറം ചാർത്തൽ, തിരുമുറ്റവും കന്യാഭഗവതിയുടെ ചുറ്റിലും കരിങ്കൽ പാകൽ, ഊട്ടുപുര ടൈൽസ് ഇടൽ തുടങ്ങി നിരവധി പുനർ നിർമാണ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. മൂന്ന് കോടി രൂപയോളം ചെലവിലാണ് ഇത് നടത്തുന്നത്.

sree-subrahmanya-swami-temple-payyannur3
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഈ ക്ഷേത്രത്തിൽ  2024 മാർച്ച് 15 മുതൽ 25 വരെ നവീകരണ കലശം നടക്കുകയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇത് നടക്കുന്നത്. 2024മാർച്ച് 22ന് ക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ഇതോടൊപ്പം സഹസ്രകലശാഭിഷേകവും നടക്കും. ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഗ്രഹദോഷങ്ങൾക്ക് പ്രത്യേകിച്ച് ചൊവ്വാ ദോഷത്തിന് പരിഹാരമാണ്. പൂയം നക്ഷത്രക്കാർക്ക് വിശേഷപ്പെട്ട ക്ഷേത്രമാണിത് ജോത്സ്യന്മാർക്കും ഈ ക്ഷേത്രം വിശേഷമായി കണക്കാക്കുന്നു.

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

English Summary:

Sree Subrahmanya Swami Temple Payyanur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com