ADVERTISEMENT

ജ്യോതിഷവും  ജ്യോതിശാസ്ത്രവും രണ്ടാണെന്നും ജ്യോതിശാസ്ത്രം ശാസ്ത്രമാണെന്നും ജ്യോതിഷം ഒരു വിശ്വാസപ്രമാണമാണെന്നും വാദിക്കുന്നവരുണ്ട്. സാധാരണക്കാർക്ക് ശരിയെന്നു തോന്നും.  പല ശാസ്ത്രങ്ങളിലും സഹസ്രാബ്ദങ്ങൾ മുമ്പുള്ള ഭാരതീയ വീക്ഷണങ്ങൾക്കൊപ്പമെത്താൻ ആധുനീകത്തിനു കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. ഏറെ തമസ്കരിക്കപ്പെടുന്ന  മഹാശാസ്ത്രമാണ് ജ്യോതിഷം. ഭാരതീയ ജ്യോതിഷത്തെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഗണിതം, സംഹിത, ഹോര. ഇതിലെ ഗണിത ഭാഗത്തെയാണ് മുൻ സൂചിപ്പിച്ചവർ ജ്യോതിശാസ്ത്രം എന്നു പറയുന്നത്. ഈ വിഭാഗത്തിലെ ഭാരതീയനായ ആര്യഭട്ടാചാര്യന്റെ സിദ്ധാന്തങ്ങളെ മറികടക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല.

സംഹിത എന്നത് അപ്രതീക്ഷിതമായി ആകാശത്തു സംഭവിക്കുന്ന പ്രതിഭാസങ്ങളെയും അവ ഭൂമിയിൽ ചെലുത്തുന്ന ഫലങ്ങളെപ്പറ്റിയുമുള്ള പഠനമാണ്. ഈ വിഷയത്തിൽ ആധുനികം എങ്ങുമെത്തിയിട്ടില്ല. ഹോര എന്നത് ഗ്രഹങ്ങൾ ഭൂമിയെ സ്വാധീനിക്കുന്നുണ്ട്, അതിനാൽ  ഭൂമിയിലെ സകലചരാചരങ്ങൾക്കും അനുഭവപ്പെടുന്ന ഫലങ്ങളെ സൂചിപ്പിക്കുന്നു. സംഹിതയും ഹോരയും ഭൂമിയെ മധ്യമാക്കി സൂര്യനുൾപ്പെടെയുള്ള മറ്റു ഗ്രഹങ്ങൾ ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്നതായി കണക്കാക്കുന്നു. കാരണം ഫലാനുഭവം ഭൂമിയിലാണല്ലോ. 

പ്രപഞ്ചത്തിലുള്ള എല്ലാ ഗ്രഹങ്ങളും ഭൂമിയെ സ്വാധീനിക്കുന്നുണ്ട്. ഭൂമിയുൾപ്പെടെയുള്ള എല്ലാ ഗ്രഹങ്ങളും സൂര്യനെ വലം വയ്ക്കുന്നുമുണ്ട്. ഭൂമി സൂര്യനെ ചുറ്റുന്നതിനാൽ കാലങ്ങൾ ഉണ്ടാവുന്നു.  വർഷം, വേനൽ, മഞ്ഞ് ഈ കാലങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. കാലങ്ങളെ പഠിച്ചാൽ ഭൂമിയിലെ സീസണിൽ ഫലം കൂടുതൽ ലഭിക്കുന്നു. ചിലപ്പോൾ കുറഞ്ഞും. ഉദാഹരണത്തിന് ചക്കയും മാങ്ങയും ഒക്കെ ഉണ്ടാകുന്ന സീസണിൽ ചിലപ്പോൾ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാറുണ്ട്. ഇതിനെല്ലാം കാരണം ഗ്രഹങ്ങളുടെ അതാതു സമയങ്ങളിലെ ഇഷ്ടാനിഷ്ട സ്ഥിതിമൂലമാണ്.

എല്ലാ നൂറ്റാണ്ടുകളുടെ ഇപ്പോഴത്തെ കാലഘട്ടത്തിൽ ദുരന്തങ്ങൾ സംഭവിച്ച് ജനലക്ഷങ്ങൾക്കും സ്വത്തിനും മാഹാനാശം സംഭവിക്കാറുണ്ട് എന്ന് കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. 

മനുഷ്യരെ സംബന്ധിച്ചിടത്തോളം ജനനം മുതൽ മരണം വരെയുള്ള എല്ലാ കാര്യങ്ങളും ജന്മസമയത്തെ ഗ്രഹനിലകൊണ്ട് മനസ്സിലാക്കാൻ കഴിയുമെന്നുള്ളത് വളരെ സ്പഷ്ടമായ കാര്യമാണ്. മനുഷ്യന് മൂന്നു കാര്യങ്ങളാണുള്ളത്. തീർച്ചയായും അനുഭവമായതും അനുഭവസാധ്യതയുള്ളതും വന്നനുഭവിക്കുന്നതും. ഇവയിൽ വരാനുള്ള ദുരിതങ്ങളുടെ കാഠിന്യം കുറയ്ക്കുവാനും സാധ്യതയുള്ളതിനെ ഒഴിവാക്കാനും വന്നുഭവിക്കാനുള്ളതിനെ തടയുവാനും ജാതക വിശകലനത്തിലൂടെ കണ്ടെത്തി ശരിയായ രീതിയിലുള്ള താന്ത്രിക മാർഗത്തിലൂടെ കഴിയും.

ജ്യോതിഷം ശരിയായ രീതിയിൽ പഠനവിഷയമാക്കിയാൽ കാലാവസ്ഥാ വ്യതിയാനം മുതലുള്ള കാര്യങ്ങൾ ഇന്നത്തെ രീതിയിലുള്ള കാലാവസ്ഥാ സൂചനയോളമോ അതിലുപരിയോ കൃത്യതയോടെ പ്രവചിക്കാൻ സാധിക്കും. ഒരു വ്യക്തിയുടെ മാനസികാവസ്ഥ, സ്വഭാവം, വാസനകൾ, കാലാകാലങ്ങളിൽ വന്നു ഭവിക്കാൻ സാധ്യതയുള്ള രോഗങ്ങൾ, ദുരിതങ്ങൾ ഇവ വളരെ കൃത്യതയോടെ പ്രവചിക്കാൻ ജ്യോതിഷത്തിനു കഴിയുമെന്നുള്ളതാണ് സത്യം. ഇതൊരു മഹാശാസ്ത്രമാണ്. 

ജയശങ്കർ മണക്കാട്ട്

താന്ത്രിക ജ്യോതിഷൻ

9496946008, 8943273009

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com