sections
MORE

രാഹു കേതു മാറ്റം നിങ്ങൾക്കെങ്ങനെ?

Rahu-Kethu-Transit-2019-effect
SHARE

2019 മാർച്ച് 7 ന് രാഹു കർക്കടകത്തിൽ നിന്നു മിഥുനത്തിലേക്കും കേതു മകരത്തിൽ നിന്നു ധനുവിലേക്കും മാറുന്നു. ഏകദേശം ഒന്നരവർഷം ഈ രാശിയിൽ കാണും. ഇപ്പോൾ വൃശ്ചികത്തിലുള്ള വ്യാഴം  മാർച്ച് 29ന്  ധനുവിലേക്കും ഏപ്രിൽ 23 ന് ധനുവിൽനിന്നു വീണ്ടും വൃശ്ചികത്തിലേക്കും മാറുന്നു. മാർച്ച് 22ന് ചൊവ്വ ഇടവത്തിലേക്കും മാറുന്നു. 

ഇതിൽ രാഹുവിന്റെ മാറ്റം സാധാരണ നിലയിലുള്ളതാണ്. വ്യാഴത്തിന്റേത് ഇടയ്ക്കുള്ള പോക്കുവരവാണ്. ഇടവത്തിലെ ചൊവ്വ  രാഹുവിനെയും, ധനുവിലെ കേതു ബുധരാശിയേയും, ബുധനെയെടുത്ത രാഹു ശനിയെയും നോക്കുന്നു. വക്രബലം ബാധിച്ച വ്യാഴത്തിനു ഗുരുദൃഷ്ടിയും സംഭവിക്കുന്നു. 

ഇത്തരം വസ്തുതകൾ പൊതുവേ വിലയിരുത്തുമ്പോൾ ദമ്പതികളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് പരസ്പര വൈരം വർധിക്കാൻ സന്ദർഭങ്ങൾ ഉണ്ടാകാം. ജന്മരാശിയുടെ പന്ത്രണ്ടിൽ രാഹു വരിക നിമിത്തം, അടിയുറപ്പുള്ള ഭരണം സുസ്ഥിരമായി നിലനിർത്താനാവാത്ത അവസ്ഥയുമുണ്ടാകും. ആഭ്യന്തരമായും, പുറമെ നിന്നും ശത്രുത നിമിത്തം സർക്കാരുകളും, സംഘടനകളും പൊറുതിമുട്ടാം. എന്നാൽ ഭാരതത്തിന് പൈതൃകമായുള്ള പുണ്യവും ആത്മതേജസ്സും, ഈശ്വരാധീനവും കൊണ്ട് ഈ പരിസ്ഥിതി ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കാനും കഴിയും. പുറത്ത് എന്ന് കരുതപ്പെട്ട ഒരു രാഷ്ട്രീയനേതാവ് ഈശ്വരാധീനം കൊണ്ട് മാത്രം തിരിച്ചെത്തുന്നതും അധികാരമേൽക്കുന്നതും സംഭവിക്കാം.കൗരവർ പാണ്ഡവർക്കെതിരെ വിഷം കലർത്തിയ പോലെ അങ്ങേയറ്റം വിഷമിപ്പിക്കുന്ന ആരോപണങ്ങൾ സംഘടനകൾ തമ്മിൽ ഉണ്ടാകാം. 

നക്ഷത്രങ്ങളിലേക്ക് കടന്നാൽ അശ്വതിയിലും ഭരണിയിലും കാർത്തികയില്‍ ആദ്യത്തെ ഭാഗത്തും ജനിച്ചവർ സൗഹൃദവും ബന്ധവും വളരെ ശ്രദ്ധിക്കണം. ശ്രദ്ധിക്കാതെ രൂപപ്പെടുന്ന ബന്ധങ്ങളിൽ നിന്നും കുഴപ്പങ്ങൾ ഉണ്ടാകാം. 

കാർത്തിക ഒടുവിലത്തെ മുക്കാൽ ഭാഗക്കാരും രോഹിണിയും മകയിരത്തിലെ ആദ്യ പകുതിക്കാരും സാമ്പത്തിക കാര്യത്തിലും, വാക്ക്, വിദ്യ, കുടുംബവുമായുള്ള ബന്ധം എന്നിവയിൽ വളരെ ജാഗ്രത പുലർത്തണം. 

മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽഭാഗം പേരും അലർജി, സ്കിൻഡിസീസ്, വയറുവേദന, മരുന്നിൽ നിന്നുള്ള അലർജി എന്നിവ ശ്രദ്ധിക്കണം. 

പുണർതം അവസാന പാദക്കാരും, പൂയം, ആയില്യവും ഒറ്റപ്പെടാനും സ്വയം കുറ്റപ്പെടുത്താനുമുള്ള സന്ദർഭങ്ങൾ സംഭവിക്കാതെ ശ്രദ്ധിക്കണം. 

മകം, പൂരം, ഉത്രത്തിന്റെ ആദ്യപാദക്കാർ ദീർഘകാലമായി നടത്താനുദ്ദേശിക്കുന്ന പ്രോജക്ടുകള്‍ പൂർത്തീകരിക്കാൻ ശ്രമിക്കുക. സ്ഥാവരജംഗമ സ്വത്തുകൾ സംരക്ഷിക്കുക.

ഉത്രത്തിന്റെ അവസാനത്തിന്റെ മുക്കാൽഭാഗവും, അത്തം, ചിത്തിരയിൽ ആദ്യപകുതിയും തൊഴിലിടത്തിൽ അതീവ ജാഗ്രത പുലർത്തണം. നിഗൂഢ നീക്കങ്ങളിലൂടെ തൊഴിലിടത്ത് മനോവ്യഥയുണ്ടാകുന്ന സന്ദർഭം വരാം. 

ചിത്തിര രണ്ടാംപകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യമുക്കാലിനും തെന്നി മാറിയ ഭാഗ്യം തിരികെ വരാനുള്ള കാലമാണ്. ജാഗ്രതയുണ്ടെങ്കിൽ ഇത് പ്രയോജനപ്പെടുത്താം. 

വിശാഖത്തിന്റെ ഒടുവിലത്തെ പാദവും അനിഴവും തൃക്കേട്ടയും കൂടുതൽ ജാഗ്രത പുലർത്തണം. 

മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യപാദക്കാരും അതീവ ജാഗ്രത പുലർത്തണം. പലവിധ ബുദ്ധിമുട്ടുകൾ, ആരോപണങ്ങൾ, അകമേ–പുറമേ ഉണ്ടാകാം. സ്വയം ജാഗ്രത പുലർത്തണം. 

ഉത്രാടത്തിന്റെ അവസാന മുക്കാൽഭാഗവും, തിരുവോണം, അവിട്ടത്തിലാദ്യഭാഗവും ശ്രദ്ധിച്ചാൽ പലവിധ ഗുണാനുഭവങ്ങളും ഉണ്ടാക്കിയെടുക്കാൻ പറ്റിയ സന്ദർഭമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.

അവിട്ടത്തിന്റെ അവസാന പകുതിയും ചതയവും പൂരുരുട്ടാതിയിൽ ആദ്യമുക്കാലും ആത്മശാന്തി നഷ്ടപ്പെടാവുന്ന കാര്യങ്ങളില്‍ നിന്നും അകന്നു നിൽക്കണം. വന്ന ബാധ കൊണ്ടേ പോകൂ എന്ന മട്ടിൽ നമ്മിൽ അശാന്തി നൽകും. സന്താനങ്ങളുടെ ഐശ്വര്യത്തിനായും പ്രാർഥനയും പൂജയും നടത്തണം. മറ്റുള്ളവർക്ക് നാശം വരുന്നതരത്തിൽ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. 

പൂരുരുട്ടാതിയുടെ അവസാനപാദവും ഉത്തൃട്ടാതിയും രേവതിയും നക്ഷത്രക്കാർ കുടുംബജീവിതത്തിലെ സ്വാസ്ഥ്യം നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. തൊഴിൽ വിട്ട് തൊഴിലെടുക്കുന്ന സന്ദർഭവും വരാം. മാതാവിനെക്കൊണ്ട് മനോവിഷമവും വരാം.  

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം , ശാസ്താക്ഷേത്ര സമീപം, പത്താംകല്ല് ,നെടുമങ്ങാട് പി.ഒ. ,തിരുവനന്തപുരം

Pin - 695541  ,Ph - 04722813401

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA