ADVERTISEMENT

അതുല്യപ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നത് സർവാദരങ്ങൾക്കും വഴിയൊരുക്കും. ഗവേഷണ–പരീക്ഷണ–നിരീക്ഷണങ്ങൾക്കായി കൂടുതൽ പ്രയത്നം വേണ്ടിവരും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും. പ്രതിപക്ഷത്തുള്ളവരേയും കൂട്ടി ഭരിക്കുവാന്‍ അത്യന്തം പരിശ്രമം വേണ്ടിവരും. അസന്മാർഗ്ഗപ്രവർത്തനങ്ങളിൽ നിന്നും ആത്മാർഥസുഹൃത്തിനെ രക്ഷിക്കുവാൻ സാധിക്കും. പൂർവികസ്വത്ത് വിൽപന ചെയ്ത് പട്ടണത്തിൽ ഗൃഹം വാങ്ങും. വിശദമായ ചർച്ചയിലൂടെ വസ്തുതർക്കം പരിഹരിക്കപ്പെടും. ആദരണീയരായവരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും.

വിശ്വാസയോഗ്യമായ വിഷയങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. ഉപരിപഠനത്തിനോടനുബന്ധമായ പദ്ധതി സമർപ്പിക്കുന്നത് ഈ വർഷം ഉചിതമല്ല. അപൂർണ്ണപദ്ധതി സമർപ്പിക്കുന്നത് ഒഴിവാക്കണം. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ദുരാചാരങ്ങളെ ഉപേക്ഷിച്ച് സദാചാരങ്ങളെ ജീവിതത്തിൽ പകർത്തുന്നത് ആത്മാഭിമാനത്തിന് വഴിയൊരുക്കും. റോഡുവികസനത്തിന് ഭൂമി വിട്ടുകൊടുക്കുവാൻ നിർബന്ധിതനാകും.

നിസ്സാരചികിത്സകളാൽ രോഗമുക്തിയുണ്ടാകുമെങ്കിലും വർഷാന്ത്യത്തിൽ നാഡീ ഉദരരോഗങ്ങൾക്ക് ആയുർവേദചികിത്സ വേണ്ടിവരും. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. കാഴ്ചപ്പാട് വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭത്തിൽ നിന്നും പിന്മാറും. ഏറ്റെടുത്ത ദൗത്യം പൂർണ്ണതയിലെത്തിക്കുവാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com