ADVERTISEMENT

ആരോഗ്യ കാര്യങ്ങളാൽ  പൊതുവെ പലവിധത്തിലുള്ള സമാധാനക്കേടുകളും സ്വസ്ഥതക്കേടുകളും ഉണ്ടാവാം. ഒരുപക്ഷേ ആരോഗ്യം തൃപ്തികരമല്ലാത്ത ഒരു അവസ്ഥയിൽ  എല്ലാ കാര്യങ്ങളിലും  ഉദാസീന മനോഭാവം ഈ നക്ഷത്രക്കാർക്ക് ഉണ്ടാകുവാൻ ഇടയുണ്ട്. പഠിച്ച വിഷയങ്ങളാണെങ്കിലും വേണ്ടവിധത്തിൽ അവതരിപ്പിക്കുവാൻ സാധ്യതയില്ല. അതുകൊണ്ടു തന്നെ  വിജയശതമാനം കുറയാൻ ഇടയുണ്ട്. മറ്റു ചിലർക്കാണെങ്കിൽ പരീക്ഷ, ഇന്റർവ്യൂ, സന്ധി സംഭാഷണങ്ങൾ എന്നിവയിലൊക്കെ തന്നെ ഒരു അനാവശ്യമായിട്ടുള്ള ആധി വന്നു ചേരുന്നതു വഴി പലപ്പോഴും അറിവുള്ള കാര്യങ്ങൾ കൃത്യമായിട്ടുള്ള രീതിയിൽ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുവാനുള്ള സാധ്യതകൾ  കുറവായിരിക്കും.

 

വ്യാപാര വിപണന വിതരണ മേഖലകളോടു ബന്ധപ്പെട്ട് എത്ര പ്രയത്നിച്ചാലും അതിനനുസരിച്ചുള്ള ഒരു ഫലമോ അനുഭവമോ ഉണ്ടാകുവാനുള്ള സാധ്യതകള്‍ പലപ്പോഴും കുറവായിരിക്കും. ഈ ഒരു സാഹചര്യത്തില്‍ ഒരു പരിധിയിലധികം പണം മുതല്‍ മുടക്കിയുള്ള പ്രവർത്തന മണ്ഡലങ്ങളൊ  കരാറു ജോലികൾ   ഏറ്റെടുക്കുന്നത് അത്ര നന്നല്ലാത്തതുമാണ്. വ്യാവസായികമായിട്ടുള്ള മേഖലകളിൽ നവീകരണം  വേണ്ടിവരും.  ഉപേക്ഷ മനസ്ഥിതിയൊടു കൂടിയുള്ള സമീപനം സ്വീകരിക്കുന്നതു വഴി. പലവിധത്തിലുള്ള അവസരങ്ങളും നഷ്ടപ്പെടുവാനുള്ള യോഗം കാണുന്നു. ഉദ്യോഗത്തിൽ   സ്ഥാനക്കയറ്റം ലഭിക്കാത്ത പക്ഷം മറ്റൊരു ഉദ്യോഗത്തിനു ശ്രമിക്കുന്നത്  ഉത്തമമല്ല . ഏറ്റവും നല്ല നിലയിലുള്ള ഒരു ഉദ്യോഗം ലഭിക്കുകയാണെങ്കിൽ സ്വീകരിക്കാം എന്നല്ലാതെ നല്ലൊരു സ്ഥാപനത്തിൽ ആണ് ജോലി എങ്കിൽ  നിലവിലുള്ളത് ഉപേക്ഷിക്കാതെയിരിക്കുകയാകും ഈ ഒരു വർഷം നന്നായിരിക്കുക.

 

വ്യക്തമായിട്ടുള്ള പല വാക്കുകളും അബദ്ധമായി തീരുവാനിടയുള്ളതു കൊണ്ട് എല്ലാ കാര്യങ്ങളിലും ഒരു ആത്മനിയന്ത്രണം വേണ്ടതുമാണ്. അമിതമായിട്ടുള്ള ആത്മവിശ്വാസം ആവുന്നതും ഒഴിവാക്കുന്നത് നന്നായിരിക്കും. സത്യാവസ്ഥകൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതുവഴി  പല വിധത്തിലുള്ള അബദ്ധങ്ങളെയും അതിജീവിക്കുന്നതിന് വഴിയൊരുക്കുവാൻ യോഗം കാണുന്നുണ്ട്. വിപരീതമായിട്ടുള്ള ഫലം എല്ലാ മേഖലകളിലും വന്നു ചേരുവാൻ ഇടയുള്ളതിനാൽ വളരെ ക്ഷമയോടെയും  അത്മസമീപനത്തൊടും ശ്രദ്ധയോടും കൂടിയ   സമീപനം ആവും നന്ന്. യാതൊരു കാരണമില്ലാതെ  ഉപകാരങ്ങൾ ചെയ്തുകൊടുത്തവർ പോലും വിപരീതമായി തീരുവാൻ ഇടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയായിരിക്കും  നന്നാവുക.

 

വാഹനാപകടത്തിൽ നിന്നും അത്ഭുകരമായി രക്ഷപെടാനിടയുണ്ട്. പരിശീലന കുറവിനാൽ കലാകായിക മത്സരങ്ങളിലും അതുപോലെ പരീക്ഷയിലൊക്കെ തന്നെ  പരാജയപ്പെടുവാൻ ഈ ഒരു വർഷം സാധ്യതയുണ്ട്.  മുൻകോപം ആവുന്നതും നിയന്ത്രിക്കേണ്ടതാണ്. പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്ന വിഷയങ്ങളിലെല്ലാം തന്നെ അനുകൂലമാകും വിധത്തിൽ പ്രാവർത്തികമാക്കുവാനും മറ്റുള്ളവർക്ക്  മാതൃകാപരമാക്കി തീർക്കുവാനും ഉള്ള അവസരം ഉണ്ടാവാം. കാർഷികമായിട്ടുള്ള മേഖലകളിലും കർമ്മ മണ്ഡലങ്ങളിലൊക്കെ തന്നെ നാശനഷ്ടങ്ങൾ സംഭവിക്കുവാൻ ഇടയുള്ളതിനാൽ ഇൻഷുറൻസ് പരിരക്ഷകളെല്ലാം അനുവർത്തിക്കുന്നത് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് കാരണമാകും. മറ്റു ചിലർക്ക് മാസത്തിലൊരിക്കലൊ, ആഴ്ചയിലൊരിക്കലൊ ഗൃഹത്തിൽ വന്നു പോകുവാൻ തക്കവണ്ണം ഉദ്യോഗമാറ്റം ഉണ്ടാകുവാൻ യോഗം കാണുന്നു.

 

അശ്രന്ത പരിശ്രമത്താലും നിയന്ത്രണത്താലും സാമ്പത്തികമായിട്ടുള്ള വിഷയത്തിൽ നിലനിൽപ്പിന് അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾ വന്നു ചേരുവാൻ യോഗം കാണുന്നുണ്ട്. ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന പല മേഖലകളും വന്നുചേരുമെങ്കിലും ഈശ്വരപ്രാർത്ഥനകളാലും അശ്രന്തപരിശ്രമത്താലും അതിജീവിക്കും. അവധി ദിനങ്ങളിലും, മിക്ക ദിവസങ്ങളിലും കൂടുതൽ സമയം ജോലി ചെയ്തും കൊണ്ടും തൊഴിൽപരമായിട്ടുള്ള അനിഷ്ടാവസ്ഥകളെ  അതിജീവിക്കുന്നതിന് വഴിയൊരുക്കുവാൻ ഇടയുണ്ട്. കർണ നാഡിയിലുള്ള രോഗപീഡകളെ കൊണ്ട് അസ്വാസ്യം അനുഭവപ്പെടാനുള്ള സാധ്യത കാണുന്നു. ഊഹാപോഹങ്ങൾ പലതും വന്നുചേരുമെങ്കിലും സത്യാവസ്ഥകൾ മനസ്സിലാക്കി മാത്രമേ പ്രതികരിക്കാവൂ.

 

നിസ്സാര കാര്യങ്ങൾക്കു പോലും അഹോരാത്രം പ്രവർത്തനം വേണ്ടി വരുവാൻ യോഗം കാണുന്നുണ്ട്. പലപ്പോഴും കഴിവും അറിവും പ്രാപ്തിയുമുണ്ടെങ്കിലും വേണ്ടവിധത്തിലവതരിപ്പിക്കുവാൻ സാധിക്കാത്തതു വഴി സമാധാനക്കേടും സ്വസ്ഥതക്കേടും വന്നു ചേരും. മേലധികാരികളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച് അക്ഷരം പ്രതി അനുസരിച്ചും കൊണ്ട് പ്രവർത്തിക്കുകയായിരിക്കും നന്നാവുക. പൂയം  നക്ഷത്രക്കാർക്ക്  പല പ്രകാരത്തിലും മാർഗ തടസ്സങ്ങൾ അനുഭവപ്പെടുവാൻ ഇടയുണ്ടെങ്കിൽ പോലും വിനയത്തൊടെയും  ക്ഷമയുടെയും കൂടിയുള്ള  സമീപനം ഏറെക്കുറെ അനുകൂല സാഹചര്യത്തിന് വഴിയൊരുക്കും.  സാമ്പത്തിക വിഭാഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഈശ്വരാരാധനകളാൽ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ഏറെക്കുറെ അനുകൂലമായുള്ള വിജയം കൈവരിക്കുവാൻ പൂയം നക്ഷത്രക്കാർക്ക് സാധിക്കുന്നതാണ്.

 

English Summary : Pooyam / Yearly Prediction 2020 by Kanippayyur 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com