sections
MORE

അത്തം ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം അത്തം നക്ഷത്രക്കാർക്കെങ്ങനെ?
Atham
SHARE

അത്തം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കുന്നതു വഴി അന്യദേശത്തു താമസിക്കുന്ന മാതാവിന് ജന്മനാട്ടിലേക്ക് വരേണ്ടതായ സാഹചര്യം കാണുന്നു. കുടുംബത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെയും പേരക്കുട്ടികളുടെയും സാമീപ്യം ആശ്വാസം നൽകും. മറ്റു ചിലർക്ക് മാസങ്ങളോളം വിദേശത്തിൽ താമസിക്കുവാനുള്ള യോഗം കാണുന്നു. വ്യവസായം നിർത്തിവച്ച് വ്യാപാരമേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് വഴി പുരോഗതി ലഭിക്കുമെങ്കിലും പൂർണമായും ഇതിന്റെ ഫലം 2021 ലേ ലഭിക്കൂ. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അനുകൂലമായ വിജയം കാണുന്നു.

പ്രസ്ഥാനത്തിനു വേണ്ടി യാത്രകൾ വേണ്ടി വരുന്നതിനാൽ ശരീര ക്ഷീണം അനുഭവപ്പെടും. രക്തസമ്മർദ്ദം വർധിക്കുന്നതു വഴി വ്യായാമ മുറകൾക്ക് പ്രാധാന്യം നൽകും. വന്നു ചേരുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. ചികിത്സ ഫലിച്ച് ഉദ്യോഗത്തിൽ തിരികെ പ്രവേശിക്കും. വിദേശത്ത് സ്ഥിരം താമസത്തിനുള്ള അനുമതി ലഭിക്കും. പുരോഗതി കുറവായതിനാൽ വാസ്തുശാസ്ത്രവിധി പ്രകാരമുള്ള പുതിയഗൃഹം വാങ്ങുവാനുള്ള യോഗം കാണുന്നു. പഠിച്ച വിദ്യയോടനുബന്ധമായി ഉദ്യോഗം ലഭിക്കുകയോ ബഹുരാഷ്ട്ര സ്ഥാപനത്തിൽ ഉദ്യോഗം ലഭിക്കുകയോ ചെയ്യുന്നതു വഴി ആശ്വാസം കാണുന്നു. ഔദ്യോഗിക പരമായും കുടുംബത്തിലും സമാധാനപരമായ അന്തരീക്ഷം കാണുന്നു. ആശ്വാസം ലഭിക്കാനും ഈ വർഷം സാധിക്കും. സ്വഭാവരൂപീകരണത്തിന് മാനസികമായി തയാറാകുന്നതു വഴി മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ സാധ്യത കാണുന്നു.

ബന്ധുജനങ്ങളുടെ സഹായസഹകരണം എല്ലാ പ്രകാരത്തിലും വന്നു ചേരും. അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സാധിക്കും. പുണ്യ–ധര്‍മ പ്രവർത്തികളിൽ സഹകരിക്കുന്നതു വഴി മാതാപിതാക്കളിൽ നിന്ന് അനുമോദനം വന്നു ചേരാനുള്ള യോഗം കാണുന്നു. സെപ്റ്റംബർ മാസം മുതൽ വിതരണ മേഖലകൾ വിപുലമാക്കും. പദ്ധതി സമർപ്പണത്തില്‍ ലക്ഷ്യപ്രാപ്തി നേടും. കലാകായിക മത്സരങ്ങൾ, പരീക്ഷ, ഇന്റർവ്യൂ, ചർച്ചകൾ എന്നിവയിലെല്ലാം തന്നെ കൃത്യമായി അവതരിപ്പിക്കാനും ലക്ഷ്യപ്രാപ്തിയിലെത്തിക്കാനും സാധിക്കുന്നതു വഴി പുതിയ അവസരങ്ങൾ ലഭിക്കും. പുതിയ ഉദ്യോഗം ലഭിക്കാം. എല്ലാ പ്രകാരത്തിലും മാനസികമായ സ്വസ്ഥതയും സമാധാനവും ലഭിക്കും. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷത്തിൽ ജീവിതനിലവാരം വർധിക്കും.

മാതാപിതാക്കൾക്ക് അസുഖം വർധിക്കുന്നതിനാൽ ഒരുമിച്ച് താമസിക്കേണ്ടതായ സാഹചര്യം കാണുന്നു. കഫനീർദോഷ രോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടും. വ്യായാമരീതികളും, പ്രകൃതി ജീവന ഔഷധോപാധികൾ സ്വീകരിക്കുന്നതു വഴി അവയെല്ലാം അതിജീവിക്കാൻ സാധിക്കും. മറ്റു ചിലർക്ക് നിലവിലുള്ള ഗൃഹത്തിനു പുറമെ മറ്റൊരു ഗൃഹവും വാഹനവും വാങ്ങിക്കുവാനുള്ള അവസരം കാണുന്നു. ബന്ധുമിത്രാദികളെ ഉൾപ്പെടുത്തിക്കൊണ്ട് പുണ്യതീർഥ ഉല്ലാസ യാത്രകൾ നടത്താനുള്ള അവസരം കാണുന്നു. വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണാനുള്ള അവസരം ലഭിക്കും. സമാധാനപരമായ അന്തരീക്ഷം എല്ലാപ്രകാരത്തിലും അത്തം നക്ഷത്രക്കാർക്ക്   ഈ 2020 – ൽ സാധ്യമാകും. 

English Summary : Atham Birth Star / Yearly Prediction 2020  by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA