sections
MORE

അനിഴം ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം അനിഴം നക്ഷത്രക്കാർക്കെങ്ങനെ?
Anizham
SHARE

അനിഴം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 –ൽ പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അനുമതി ലഭിക്കും. മാതാപിതാക്കളെ അന്യദേശത്ത് താമസിപ്പിക്കുന്നതിന് അവസരം ഉണ്ടാകും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ ആശ്വാസം തോന്നും. പുത്രപൗത്രാദി സൗഖ്യത്തിൽ സമാധാനം, സ്വസ്ഥത എന്നിവ കാണുന്നു. വിദ്യാർഥികൾക്കും, ഗവേഷകർക്കും, ശാസ്ത്രജ്ഞർക്കും അനുകൂലമായ വിജയം കൈവരിക്കും. പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം,കലാകായിക മത്സരങ്ങളിൽ അനുകൂല വിജയം.

മറ്റുള്ളവര്‍ക്ക് നിർദേശം കൊടുക്കുന്നതും ഉപദേശങ്ങൾ സ്വീകരിക്കുന്നതും കർമമേഖലയിൽ ഗുണം ചെയ്യും. മാർഗതടസ്സങ്ങളുണ്ടായിരുന്ന പല മേഖലകളും മാറി അനുകൂല വിജയം കൈവരിക്കും. വാസ്തുശാസ്ത്രപ്പിഴയുള്ള ഗൃഹം വിൽപ്പന ചെയ്ത് ഭൂമി വാങ്ങി ഗൃഹനിർമാണത്തിന് തുടക്കം കുറിക്കും. കാർഷിക മേഖലകളിൽ പ്രതീക്ഷച്ചതിലും കൂടുതൽ നേട്ടം കാണുന്നു. വിദേശ ഉദ്യോഗത്തിന് അവസരം കാണുന്നു. നിലവിലുള്ള ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും കാണുന്നു. അധികാരപരിധി വർധിക്കും. ഊർജസ്വലതയോടെ എല്ലാകാര്യങ്ങളും ചെയ്യും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കും. കുടുംബത്തിൽ സമാധാനം, സ്വസ്ഥത, ദാമ്പത്യസൗഖ്യം എന്നിവ കാണുന്നു. മാതാപിതാക്കളുടെ ആവശ്യം നിർവഹിക്കും. ഏതൊരു കാര്യവും മനസംതൃപ്തിയോടെ ചെയ്യുന്നതിൽ ആശ്വാസം തോന്നും. അർഥപൂർണമായ ആശയങ്ങൾ അവലംബിക്കുന്നത് വ്യകിതപരമായും താൽക്കാലികമായിട്ടും ദീർഘകാലത്തേക്കും ഗുണകരമായിത്തീരും.

സ്ഥാനമാനങ്ങൾ ലഭിക്കുന്നതു വഴി ജീവിതനിലവാരം വർധിക്കും. വാഹനമാറ്റി വാങ്ങും. മറ്റുള്ളവർക്ക് ജോലി നൽകാനുള്ള അവസരം വിനിയോഗിക്കുന്നത് കൃതാർഥതയ്ക്ക് വഴിയൊരുക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതു വഴി ഭൂമിയോ സ്വത്തോ വാങ്ങുന്നതിനുള്ള യോഗം കാണുന്നു. ആദ്ധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ കേൾക്കുന്നത് അനാവശ്യ ചിന്തകൾ ഒഴിവാക്കുന്നതിന് സഹായിക്കും. കാര്യനിർവഹണ ശക്തി വർധിക്കുന്നതു വഴി ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കും. നിർണായകമായ തീരുമാനങ്ങൾക്ക് വിദഗ്ധമായ നിർദേശങ്ങൾ സ്വീകരിക്കുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുമുള്ള  അവസരം കാണുന്നു. നിരവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും.

രാഷ്ട്രീയ പരിപാടികൾ, കലാകായിക മത്സരങ്ങൾ പരീക്ഷ ഇന്റർവ്യൂ എന്നിവയിലെല്ലാം കൃത്യമായി അവതരിപ്പിക്കുന്നതിലൂടെ ജനപ്രീതി നേടും. വിജയ പ്രതീക്ഷകൾ സഫലമാകും. സെപ്റ്റംബർ‌ മാസം മുതൽ നാഡീരോഗപീഡകൾ കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടും. ദാമ്പത്യകാര്യങ്ങളിൽ സൂക്ഷിക്കണം. സന്താനസംരക്ഷണത്താൽ മനസമാധാനത്തിന് യോഗം കാണുന്നു. സൽസന്താനസൗഭാഗ്യത്തിന് യോഗം കാണുന്നു. വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. പുത്രപൗത്രാദി സൗഖ്യത്താൽ സമാധാനത്തിന് യോഗം കാണുന്നു. കർമമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി അവസരങ്ങളും വിജയവും ഉണ്ടാകുന്നതു വഴി സാമ്പത്തികനേട്ടം കാണുന്നു.

വ്യത്യസ്തവും വിവിധങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുന്നത് എല്ലാ പ്രകാരത്തിലും നന്നായിത്തീരും. അനാവശ്യ ആശങ്കകളെ ഒഴിവാക്കി പണം മുതൽമുടക്കുന്നതിൽ നിന്ന് സാമ്പത്തികനേട്ടം വരുമാനമാർഗം എന്നിവ എല്ലാ പ്രകാരത്തിലും വന്നു ചേരും. സഹപ്രവർത്തകരുടെ സഹായത്താൽ ബൃഹത്പദ്ധതികൾ ഏറ്റെടുക്കുകയും ചില മേഖലകൾ അവരെ ഏല്പിച്ചു കൊണ്ടും ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കും. തൊഴിൽപരമായും, കുടുംബപരമായും, ദേഹപരമായും എല്ലാ വളരെ സമാധാനപരമായ അന്തരീക്ഷം സംജാതമാകുവാൻ അനിഴം നക്ഷത്രക്കാർക്ക് ഈ 2020 ൽ യോഗം കാണുന്നു. 

English Summary :  Anizham Birth Star / Yearly Prediction 2020  by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA