sections
MORE

കാർത്തിക ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം കാർത്തിക നക്ഷത്രക്കാർക്കെങ്ങനെ?
Karthika-Yearly-Horoscope-2021
SHARE

കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ നിസ്സരമെന്നു തോന്നുന്ന പല പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രയത്നം വേണ്ടി വരുമെങ്കിലും ഈശ്വരാരാധനകളാൽ  പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ ലഭിക്കും. ഈ  വർഷം തൊഴിലുമായി ബന്ധപ്പെട്ട് ദമ്പതികൾക്ക് വേർപിരിഞ്ഞു താമസിക്കേണ്ട സാഹചര്യം കാണുന്നു. വിദ്യാർഥികൾക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കും. പഠിച്ച വിഷയങ്ങളോടനുബന്ധമല്ലാത്ത ചില ജോലികൾ ചെയ്യേണ്ടതായ സാഹചര്യം കാണുന്നു. സെപ്റ്റംബർ മാസത്തോട് കൂടി പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കാനും സാധ്യത കാണുന്നു. ഗവൺമെന്റ് ജോലിക്ക് ശ്രമിക്കുന്നവർക്ക് പി. എസ്. സി.  പരിശീലനത്തിലൂടെ അത് നേടാനുള്ള സാഹചര്യം കാണുന്നു. 

വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പടുത്തുന്നതും പുതിയ ഭരണസംവിധാനം സ്വീകരിക്കുന്നതും പ്രസ്ഥാനത്തിന് വളരെ ഗുണം ചെയ്യും. മാതാപിതാക്കളോടൊപ്പം ഒരുമിച്ചു താമസിച്ചു ജോലിചെയ്യേണ്ട സാഹചര്യം കാണുന്നു. ജന്മ നാട്ടിലെ ഗൃഹം വാടകയ്ക്ക് കൊടുത്തു പട്ടണത്തിലേക്ക് താമസം മാറാനുള്ള അവസരം സ്വീകരിക്കുന്നത് നന്നായിരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. വസ്തു തർക്കം പരിഹരിക്കുവാൻ നിഷ്പക്ഷമായ തീരുമാനം കൈക്കൊള്ളും. വ്യാപാരവിപണവിതരണ മേഖലകളോട് ബന്ധപ്പെട്ട് പല ആശയങ്ങളും വന്നു ചേരുമെങ്കിലും സാമ്പത്തിക നേട്ടം കുറഞ്ഞിരിക്കും. ഉദ്യോഗം രാജി വയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറും. യന്ത്രത്തകരാറ് സംഭവിക്കുന്നത് മൂലം വ്യാവസായിക മേഖലകളിൽ ബുദ്ധിമുട്ട് അനുഭവപ്പെടും. ഉൽപന്നങ്ങൾ മറ്റ്  സ്ഥാപനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള അവസരം കാണുന്നു. പൂർവ്വിക സ്വത്ത് വിൽക്കുന്നത് വഴി നേട്ടം കാണുന്നു. 

ഓഗസ്റ്റ് മാസം മുതൽ  ഗൃഹ നിർമാണം തുടങ്ങി വയ്ക്കും. മക്കളോടൊത്തു ദീർഘനാൾ വിദേശത്തു കഴിയുവാനുള്ള അവസരം ലഭിക്കും. സാംക്രമിക രോഗങ്ങൾ പിടിപെടുന്നതിനാൽ യാത്രകൾ ഒഴിവാക്കേണ്ടതായ സാഹചര്യം കാണുന്നു. വീഴ്‌ചകൾ  ഉണ്ടാകാതെ സൂക്ഷിക്കണം. സഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കും. എന്നാൽ വർഷത്തിനൊടുവിൽ കടം വാങ്ങേണ്ടതായ സാഹചര്യം കാണുന്നു. വിജ്ഞാനം ആർജ്ജിക്കുവാനും  മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ഉള്ള അവസരം വിനിയോഗിക്കുന്നത് നന്നായിരിക്കും. ക്ലേശകരമായിട്ടുള്ള സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കുവാനുള്ള സാധ്യത കാണുന്നു. വേണ്ടപ്പെട്ടവർക്ക് തൊഴില്പരമായിട്ടുള്ള നിർദേശങ്ങൾ നൽകാൻ പറ്റുന്നതിൽ കൃതാർത്ഥത തോന്നും. വസ്തുതകൾക്ക് നിരക്കാത്ത പ്രവർത്തികളിൽ നിന്നും യുക്തിപൂർവം പിന്മാറുന്നത് നന്നായിരിക്കും. 

ഹൃദ്രോഗ പീഡകളോ, നാഡീരോഗ പീഡകളോ, നീർക്കെട്ട്, സന്ധിവേദന, കഫ-രോഗ പീഡകൾ വർധിക്കാനിടയുണ്ട്. ജോലി മാറ്റത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ സമയം കാണുന്നു. കക്ഷി രാഷ്ട്രീയത്തിൽ ആത്മാർഥമായി പ്രവർത്തിക്കുന്നത് നന്നായിരിക്കും. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സർവാത്മനാ പ്രവർത്തിക്കുവാനുള്ള അവസരങ്ങൾ ഉണ്ടായിത്തീരും. കാർഷിക മേഖലകളിൽ നിന്ന് അനുകൂലമായ വിജയം കൈവരിക്കും. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. വ്യത്യസ്തവും വിവിധങ്ങളുമായിട്ടുള്ള കർമപഥങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. കരാർ ജോലികളിൽ പ്രതീക്ഷിച്ചതിലുപരി വിജയം കാണുന്നു. വിദേശത്തു ജോലി ഉള്ളവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുവാനിടയുണ്ട്. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. 

ബഹുമുഖ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ അനുമോദനങ്ങൾ അർപ്പിക്കുവാനുള്ള സാഹചര്യം ഉണ്ടായിത്തീരും. സത്യസന്ധവും നീതിയുക്തവുമായ തീരുമാനം സർവ്വാദരങ്ങൾക്കും വഴിയൊരുക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും പ്രാരംഭത്തിൽ ചില തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും കാര്യകാരണങ്ങളെല്ലാം മനസ്സിലാക്കിക്കൊണ്ടും യുക്തിപൂർവ്വം ചിന്തിച്ചു പ്രവർത്തിക്കുന്നത് കൊണ്ടും എല്ലാ വിധത്തിലുമുള്ള അനിഷ്ടങ്ങളെയും അതിജീവിക്കുവാനുള്ള യോഗം കാണുന്നു. മുൻകോപം നിയന്ത്രിക്കുന്നതു വഴി കുടുംബത്തിലും തൊഴിൽമേഖലകളിലും പ്രതീക്ഷിച്ചതിനേക്കാൾ നേട്ടം കാർത്തിക നക്ഷത്രക്കാർക്ക് ഈ 2021 ൽ യോഗം കാണുന്നു.

English Summary:  Karthika Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA