sections
MORE

ആയില്യം ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം ആയില്യം നക്ഷത്രക്കാർക്കെങ്ങനെ?
Ayilyam-Yearly-Horoscope-2021
SHARE

ആയില്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവം വർധിയ്ക്കും. ചില വിദ്യാർത്ഥികൾക്ക് അമിതമായ ആത്മവിശ്വാസം മൂലം പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കില്ല. വിദ്യാർഥികൾ  പ്രത്യേക ഈശ്വര പ്രാർത്ഥനകൾ നടത്തുന്നതും സാരസ്വതം നെയ് കാലത്ത് ശുദ്ധിയോടെ ദിവസവും ഭക്ഷണത്തിനു മുൻപ് ഒരു തുള്ളി കഴിക്കുകയും പരീക്ഷാ ദിനങ്ങളിൽ ആരാധനാലയങ്ങളിൽ വഴിപാട് നടത്തുന്നതും നന്നായിരിക്കും. മറ്റു ചിലർക്ക് പഠിച്ച വിഷയത്തോടനുബന്ധമായ ജോലികൾ ലഭിക്കാൻ ബുദ്ധിമുട്ടും. ജോലി ഉള്ളവർ ജോലി രാജി വയ്‌ക്കേണ്ടി വരുന്നതായ സാഹചര്യവും കാണുന്നു. എന്നാൽ ഈ തീരുമാനത്തിൽ നിന്ന് പിന്മാറുന്നതായിരിക്കും നല്ലത്. 

പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നവർ പരമാവധി ജനുവരി മുതൽ ഏപ്രിൽ മാസത്തിനുള്ളിലും അതെ പോലെ സെപ്റ്റംബർ മുതൽ നാലു മാസത്തിനുള്ളിലും നടത്തുന്നത് നന്നായിരിക്കും. അതെ പോലെ കലാകായിക മത്സരങ്ങളിൽ വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനാലോ ശ്രദ്ധക്കുറവിനാലോ പരാജയപ്പെടാനുള്ള സാഹചര്യം ഏപ്രിൽ സെപ്റ്റംബർ മാസങ്ങളിൽ കാണുന്നു. ഈ  കാലയളവിൽ സമർപ്പിക്കുന്ന പദ്ധതികൾ വിജയിക്കുന്നതിനുള്ള സാധ്യത വളരെ കുറവായിരിക്കും. ആദ്യത്തെ നാലു മാസവും അവസാനത്തെ നാലു മാസവും വിജയപ്രതീക്ഷകൾ അനുകൂലമാക്കുന്നതിനുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. പലപ്പോഴും നിസ്സാരമെന്നു  കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടി വരും. ഏപ്രിൽ മാസം മുതൽ അഞ്ചു മാസത്തിനുള്ളിൽ ജോലിഭാരം വർധിക്കും. വിദേശത്തുള്ളവർക്ക് ജന്മനാട്ടിൽ വന്നു പോകുന്നതിനുള്ള തീരുമാനം മാറ്റേണ്ടി വരും. 

ദേഹാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടാം. ഉദര-നീർ  ദോഷ പീഡകൾ, കരൾരോഗ പീഡകൾ, അസ്ഥിരോഗപീഡകൾ ഇവ മൂലം ബുദ്ധിമുട്ടനുഭവപ്പെടാം. വ്യാധിയെക്കാൾ കൂടുതൽ ആദി മൂലം ആകാം ഈ  അസുഖങ്ങൾ ഒക്കെ പിടിപെടാൻ കാരണം. നടപടി ക്രമങ്ങളിൽ കൃത്യത പാലിക്കുകയും സുതാര്യത ഉള്ള സമീപനം സ്വീകരിക്കുന്നതു  വഴിയും വിജയം കൈവരിക്കാൻ സാധിക്കും.  2022 ഏപ്രിൽ മാസത്തിനു ശേഷം പൂർത്തീകരിക്കുന്ന ബൃഹത് പദ്ധതികൾ ഏറ്റെടുക്കുകയും അത് സമയബന്ധിതമായി ചെയ്തു തീർക്കാൻ ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കുവാനും അവസരം കാണുന്നു. ചില ജോലിക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കാം. കുടുംബജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാവുമെന്നതിനാൽ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് നന്നായിരിക്കും.  

2021 അവസാനത്തോട് കൂടി  സന്താനസൗഭാഗ്യം കാണുന്നു. അതിനു വേണ്ടി ഈശ്വരപ്രാർത്ഥനകളും, സംരക്ഷണവും, വിശ്രമവും ആവശ്യമായി വരും. സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഭൂമി വിൽപന നടക്കും. സെപ്റ്റംബർ മാസത്തിനു ശേഷം സാമ്പത്തിക നില മെച്ചപ്പെടും.  സ്വന്തക്കാർ വിരോധികൾ ആയിത്തീരാനുള്ള സാഹചര്യം  കാണുന്നതിനാൽ ക്ഷമ, വിനയം, ആത്മസംയമനം എന്നിവ പാലിച്ചു കൊണ്ട് ആർക്കും അലോഹ്യമുണ്ടാകാതെയുള്ള സമീപനം സ്വീകരിക്കുന്നത് നന്നായിരിക്കും. നിശ്ചയിച്ച കാര്യങ്ങൾ മാറ്റി വയ്‌ക്കേണ്ടി വന്നേക്കാം. അന്ധ വിശ്വാസം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. അനുഭവജ്ഞാനം ഉള്ളവരുടെ നിർദേശങ്ങൾ തേടാതെ വിപണനവിതരണ മേഖലയിൽ ഏർപ്പെടരുത്. യാഥാർഥ്യത്തെ മനസ്സിലാക്കിക്കൊണ്ട് ജീവിക്കുന്നത് നന്നായിരിക്കും. ദുഷ്കീർത്തികൾ കേൾക്കാനിടവരുമെങ്കിലും സുതാര്യതയോടെ കാര്യങ്ങൾ ചെയ്യുന്നതിലൂടെ എല്ലാ പ്രകാരത്തിലുമുള്ള അനിഷ്ടങ്ങളെയും അതിജീവിക്കാൻ സാധിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. 

ജോലിയിൽ നിലവിലുള്ള തസ്‌തികയിൽ തുടരുന്നത് നന്നായിരിക്കും. വിദേശത്തുള്ളവർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. അധികാര പരിധി വർധിക്കുന്നത് വഴി ശരീരസുഖക്കുറവ് അനുഭവപ്പെടും. അഹോരാത്രം പ്രയത്നിക്കുന്നതിനാൽ സെപ്റ്റംബർ മാസം മുതൽ  തൊഴിൽ മേഖലയിൽ അഭൂതപൂർവ്വമായ വളർച്ച അനുഭവപ്പെടും. കാർഷികമേഖലയിൽ അനുകൂലമായ സമയം കാണുന്നു. ശാസ്ത്രപരീക്ഷണ-നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. സൽക്കീർത്തി, സജ്‌ജനപ്രീതി ഇവ കാണുന്നു. വ്യാപാരമേഖലയിൽ സ്വന്തമായി ഏറ്റെടുത്തു ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ജീവിതാനുഭവങ്ങൾ ഭാവി ജീവിതത്തിൽ  വഴിത്തിരിവിലേക്ക് നയിക്കും. ഇതാണ് ആയില്യം നക്ഷത്രക്കാരുടെ 2021 ലെ അനുഭവയോഗ്യമായ ഫലങ്ങൾ.

English Summary : Ayilyam / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA