sections
MORE

ചിത്തിര ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം ചിത്തിര നക്ഷത്രക്കാർക്കെങ്ങനെ?
Chithira-Yearly-Horoscope-2021
SHARE

 ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ അനായാസേന ചെയ്തു തീർക്കേണ്ട പല കാര്യങ്ങൾക്കും അധ്വാനം കൂടുതലായി വേണ്ടി വരും. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചെലവ് കാണുന്നു. പണം കടം വാങ്ങേണ്ട സാഹചര്യം കാണുന്നു. അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത് വ്യാപാര വ്യവസായമേഖലകളിൽ ഗുണകരമാകും. ദൂരയാത്രകൾ വേണ്ടി വരും. കുടുംബത്തിലുള്ളവരുടെ സഹായ സഹകരണത്താൽ ലക്ഷ്യപ്രാപ്തി നേടും. വിദ്യാർഥികൾക്ക്  അലസതയും ഉദാസീനതയും വർധിക്കും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. പരീക്ഷാദിനങ്ങളിൽ ആരാധനാലയങ്ങളിൽ പ്രത്യേക വഴിപാടുകൾ നടത്തണം. പരാജയ ഭീതികളെല്ലാം അതിജീവിച്ച് വിജയം കൈവരിക്കുന്നത് വഴി ആശ്ചര്യമനുഭവപ്പെടും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. 

ജനനതിയതി പ്രകാരം 2021 പുതുവർഷം നിങ്ങൾക്കെങ്ങനെ?

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിദഗ്‌ധ ചികിത്സകൾ നടത്തി രോഗം ഇല്ലെന്നറിഞ്ഞതിൽ ആശ്വാസം തോന്നും. വന്നു ചേരുന്ന അവസരണങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നത് വഴി ഉന്നത സ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടതായ സാഹചര്യം കാണുന്നു. പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. കലാകായിക മത്സരങ്ങൾ പരീക്ഷ ഇന്റർവ്യൂ  മുതലായവയിൽ അനുകൂലമായ വിജയം കൈവരിക്കും. എല്ലാ കാര്യത്തിലും ഈശ്വരാധീനം കാണുന്നു. ഗുരുകാരണവന്മാരുടെ അനുഗ്രഹം ലഭിക്കുന്നത് വഴി ആശ്വാസം തോന്നും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുന്നതിനുള്ള അവസരം കാണുന്നു. അമിതാവേശം സാമ്പത്തിക നഷ്ടത്തിന് വഴിയൊരുക്കും. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക എന്നിവയിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ഉത്സാഹം വർധിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും. 

വിദ്യാഭ്യാസം, ജോലി എന്നിവയെക്കുറിച്ചുള്ള സമ്പൂർണ ഫലപ്രവചനം

വാസ്തുശാസ്ത്ര പിഴയുള്ള ഗൃഹം വിൽപ്പന ചെയ്ത് നവംബർ മാസത്തിനു ശേഷം പുതിയ ഗൃഹം വാങ്ങും.  ആരാധനാലയ ദർശനം നടത്തും. മുടങ്ങിക്കിടന്ന വഴിപാടുകൾ നടത്തും. അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ടതായ സാഹചര്യം കാണുന്നു. ആയുർവേദ ചികിത്സകളിലൂടെ പ്രതിരോധ ശക്തി വർധിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കുവാൻ സാധിക്കും. പ്രലോഭനങ്ങളിൽ പെടാതെ ആത്മാർഥമായി പ്രവർത്തിച്ച് പഠിച്ച വിദ്യ പ്രാവർത്തികമാക്കാൻ അവസരം വിനിയോഗിക്കുന്നതും ഭാവിയിലേക്ക് ഗുണം ചെയ്യും. വർഷങ്ങൾക്കു ശേഷം മംഗള കർമ്മങ്ങളിൽ പങ്കെടുക്കുകയും സഹപാഠികളെ കാണാനുമുള്ള അവസരം കാണുന്നു. വിദേശ പര്യടനം അനുകൂലമായിത്തീരും. വിദേശത്ത് സ്ഥിര താമസത്തിനുള്ള അനുമതി ലഭിയ്ക്കും. പകർച്ച വ്യാധി പിടിപെടാനുള്ള സാധ്യത കാണുന്നു. പ്രമേഹ രോഗികൾക്ക് രോഗം വർധിക്കാനിടയുണ്ട്. 

വ്യായാമ മുറകൾ പരിശീലിക്കുന്നത് നന്നായിരിക്കും. പുതിയ ജീവിതചര്യ ചിട്ടപ്പെടുത്തും. വേണ്ടപ്പെട്ടവരുടെ സംരക്ഷണം ഏറ്റെടുക്കും. സത്യസന്ധവും നീതിയുക്തവും ആയിട്ടുള്ള സമീപനം സ്വീകരിക്കുന്നത് വഴി എല്ലാ കാര്യങ്ങൾക്കും കൂടുതൽ പ്രവർത്തനം വേണ്ടി വരും. അധികാരപരിധി വർധിക്കും. വ്യാപാരവിപണവിതരണ മേഖലകൾ പുനരാരംഭിക്കും. വ്യവസായസ്ഥാപനത്തിന് ചില മാറ്റങ്ങൾ വരുത്തും. അഹോരാത്രം  പ്രവർത്തിക്കും. നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങുവാനുള്ള അവസരം കാണുന്നു. വിദേശത്തുള്ള പുത്രപൗത്രാദികൾക്കൊപ്പം താമസിക്കുവാനുള്ള അവസരം കാണുന്നു. സെപ്റ്റംബർ മാസം മുതൽ പ്രതീക്ഷിച്ചതിലുപരി നേട്ടങ്ങൾ കൈവരിക്കുവാൻ ചിത്തിര നക്ഷത്രക്കാർക് ഈ  2021 ൽ യോഗം കാണുന്നു.

English Summary : Chithira Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA