sections
MORE

ചോതി ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം ചോതി നക്ഷത്രക്കാർക്കെങ്ങനെ?
Chothi-Yearly-Horoscope-2021
SHARE

ചോതി നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ ആരോഗ്യപരമായ കാര്യങ്ങളിൽ പ്രത്യേകിച്ച് പ്രമേഹം നീർദോഷപീഡകൾ എന്നിവയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. വിദ്യാർഥികൾക്ക് ചില തടസ്സങ്ങൾ കാണുന്നു. അമിത ആത്മവിശ്വാസം ഒഴിവാക്കണം. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് പുതിയ പാഠ്യപദ്ധതിയിൽ ചേരും. വിദ്യാർഥികൾ, ഗവേഷകർ, ശാസ്ത്രജ്ഞർ മുതലായവർക്ക് മാർച്ച് മാസം മുതൽ അനുകൂലമായ സമയം കാണുന്നു. വിജ്ഞാനപ്രദമായ കാര്യങ്ങൾ ആർജ്ജിക്കുവാനും ചർച്ചചെയ്യാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ഉള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുന്നത് കൃതാർത്ഥതയ്ക്കും മനസ്സമാധാനത്തിനും വഴിയൊരുക്കും.

 അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത് നേട്ടങ്ങൾക്കും അതുവഴി ലക്ഷ്യപ്രാപ്തി നേടാനും ഉപകരിക്കും. മേലധികാരികൾ ഏൽപ്പിക്കുന്ന ചുമതലകൾ കൃത്യമായി ചെയ്തു തീർക്കുന്നതിനാൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനുള്ള സാഹചര്യം കാണുന്നു. ഗവൺമെന്റ് നടത്തുന്ന മത്സരപരീക്ഷകളിൽ ഏപ്രിൽ മുതൽ ആറുമാസത്തിനുള്ളിൽ തന്നെ നിയമനാനുമതി ലഭിക്കുവാനും സാധ്യത കാണുന്നു. മറ്റു ചിലർക്ക് വിദേശത്തു പോകാനുള്ള അവസരം കാണുന്നു. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വ്യാപാര വ്യവസായ മേഖലകളിലെ മാന്ദ്യം മാറി ഈ മേഖലയിൽ  ആധുനിക സംവിധാനം സ്വീകരിച്ചു കൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ ഏപ്രിൽ മാസം മുതൽ ഫലപ്രാപ്തി നേടും. ചെയ്യുന്ന കാര്യങ്ങൾ സ്വന്തം നിലയിലും മറ്റുള്ളവർക്കും ഉപകാരപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നു ചേരും. 

ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. എന്നാൽ 2022 ൽ കുറച്ചു ബുദ്ധിമുട്ടുകൾ ചോതി നക്ഷത്രക്കാർക്ക് കാണുന്നു. സാമ്പത്തിക മേഖലകളിൽ അനുകൂലമായ സാഹചര്യം കാണുന്നു. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. നിർത്തിവച്ച ഗൃഹനിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും. മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നത് വഴി ആശ്വാസത്തിന് യോഗം കാണുന്നു. സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിക്ക് സാധ്യത കാണുന്നു. നിരവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ആഗ്രഹിക്കുന്ന വിധത്തിൽ നടപ്പാക്കുന്നത് വഴി സൽക്കീർത്തി, സജ്ജനപ്രീതി, ആത്മാഭിമാനം എന്നിവയ്ക്കുള്ള യോഗം കാണുന്നു. എല്ലാ കാര്യങ്ങളും ആഗ്രഹിക്കുന്ന രീതിയിൽ നടക്കും. സന്താനസൗഭാഗത്തിന് അനുകൂലമായ സമയം കാണുന്നു.

 നിശ്ചയദാർഢ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കാണുന്നു. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കും. അശരണർക്ക് അഭയം നൽകും. വളരെ വിഷമാവസ്ഥകൾ ഉള്ളവർക്ക് സാന്ത്വനവും ആശ്വാസവും നൽകുവാനും ഉള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കും. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. ആത്മാഭിമാനത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കാണുന്നു. സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കുന്നത് വഴി തൊഴിൽമേഖലയിലും കുടുംബത്തിലും ആശ്വാസകരമായ സാഹചര്യം കാണുന്നു. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അവയെല്ലാം ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുവാനും ഉള്ള അവസരം കാണുന്നു. കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും വന്നു ചേരും. വാഹനം മാറ്റി വാങ്ങാനുള്ള സാധ്യത കാണുന്നു. 

പൂർവികമായ സ്വത്ത് ലഭിക്കുവാനും അടുത്ത തലമുറയിലുള്ളവർക്ക് രേഖാപരമായി നൽകുവാനും ഉള്ള അവസരം കാണുന്നു. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്താൽ ആശ്വാസം തോന്നും. വിദേശത്തുള്ള മക്കളോടൊപ്പം മാസങ്ങളോളം താമസിക്കുന്നതിനുള്ള അവസരം കാണുന്നു. കഴിഞ്ഞ വർഷം ജന്മ നാട്ടിൽ വന്നു പോകാൻ സാധിക്കാത്തവർക്ക് ഈ  വർഷം അതിനുള്ള അവസരം ലഭിയ്ക്കും. ഉത്തരവാദിത്തങ്ങൾ വേണ്ട വിധത്തിൽ ഏറ്റെടുക്കുന്നതിനാൽ പുതിയ ചുമതലകൾ വന്നു ചേരും. ഗുരുകാരണവന്മാരുടെ അനുഗ്രഹത്താൽ പലവിധത്തിലുള്ള അനിഷ്ടങ്ങൾ അതിജീവിക്കാൻ സാധിക്കും. 

നിലവിലുള്ള ഗൃഹത്തിന് വാസ്തുശാസ്ത്രപിഴയുള്ളതിനാൽ തൽക്കാലത്തേക്ക് വാടക വീട്ടിലേക്ക് മാറിത്താമസിക്കും. പിന്നീട് ഭൂമി വാങ്ങി വീട് വയ്ക്കാനുള്ള  അവസരം കാണുന്നു. അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സാധിക്കും. തൊഴിൽ മേഖലയിൽ ചില ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുന്നത് മൂലം  പ്രസ്ഥാനം നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ നിന്ന് പിന്മാറുന്നതായിരിക്കും ഉചിതം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സമയ ബന്ധിതമായി ചെയ്തു തീർക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. കർമ്മ  മണ്ഡലങ്ങളിലും ഔദ്യോഗിക മേഖലകളിലും പ്രതീക്ഷിച്ചതിലുപരി വിജയം നേടും. ചോതി നക്ഷത്രക്കാർക്ക് 2021 ൽ ഏറെക്കുറെ അനുകൂലമായിട്ടുള്ള ഫലങ്ങൾ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ക്രമാനുഗതമായ പുരോഗതി എല്ലാ പ്രകാരത്തിലും കാണുന്നു. എന്നാൽ ഏറ്റെടുക്കുന്ന കാര്യങ്ങളിൽ കുറച്ച് പ്രയത്നം കൂടുതലായി വേണ്ടിവരും.

English Summary : Chothi Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA