sections
MORE

തൃക്കേട്ട ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം തൃക്കേട്ട നക്ഷത്രക്കാർക്കെങ്ങനെ?
ThrikettaYearly-Horoscope-2021
SHARE

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് പല വിദ്യാർഥികൾക്കും പഠിച്ചു വരുന്ന വിഷയങ്ങളിൽ ഉദ്യോഗ സാധ്യത കുറവുണ്ടെന്നറിഞ്ഞതിനാൽ തൊഴിലധിഷ്‌ഠിത പാഠ്യ പദ്ധതികൾക്ക് ചേരുന്നതാണ് നല്ലത്. വിദേശത്തു ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടാം. മറ്റുചിലർക്ക് പഠിച്ച വിഷയത്തോടനുബന്ധമായി ജോലി ലഭിക്കാം. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടു കൂടി ചെയ്യുന്നതിനാൽ പുതിയ  അവസരങ്ങൾ വന്നു ചേരും. മറ്റു ചിലർക്ക് ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. വ്യാപാര വിപണന വിതരണ മേഖലകളിൽ ഉള്ള മാന്ദ്യം മാറി ക്രമാനുഗതമായ പുരോഗതി കാണുന്നു.

 ജീവിത നിലവാരം വർധിക്കും. വസ്തു വാങ്ങി ഗൃഹനിർമാണം തുടങ്ങിവയ്ക്കും. വിതരണ മേഖലകൾ വിപുലീകരിക്കും. വിദേശത്തു നിന്ന് ജോലി നഷ്ടപ്പെട്ടു വന്നവർക്ക് സുരക്ഷിതമായ മറ്റൊരു ജോലി ലഭിക്കും. കുടുംബാംഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള അവസരം കാണുന്നു. സാമ്പത്തിക നേട്ടം, ബന്ധുസഹായം ഇവ കാണുന്നു. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പൂർവ്വീക സ്വത്ത് ലഭിക്കാൻ സാധ്യത ഉള്ളവർക്ക് അനുകൂല സമയം കാണുന്നു. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. കഫ നാഡീ നീർ ദോഷപീഡകളെക്കൊണ്ട് അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടാം. ചികിത്സയോടൊപ്പം തന്നെ ഈശ്വരപ്രാർത്ഥനകളും പ്രാണായാമം, വ്യായാമം, യോഗ, ആയുർവേദ ചികിത്സ എന്നിവയൊക്കെ സ്വീകരിക്കുന്നത് ഗുണം ചെയ്യും. ഭക്ഷണക്രമീകരണങ്ങളിലൂടെ രക്തസമ്മർദ്ദം കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. 

ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ കൂടുതൽ പ്രയത്നിക്കേണ്ടി വരും. എല്ലാ കാര്യങ്ങളും സമയബന്ധിതമായി ചെയ്തു തീർക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ അനുകൂലമായിത്തീരും. അനുഭവജ്ഞാനമുള്ള മേഖലകളിൽ പണം മുതൽമുടക്കാനുള്ള  സാധ്യത കാണുന്നു. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള കഴിവും സന്നദ്ധതയും അവസരവും വേണ്ടവിധത്തിൽ സ്വീകരിക്കുന്നത് വഴി ബന്ധുമിത്രാദികളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരും. സത്യസന്ധവും നീതിയുകതവുമായുള്ള സമീപനം സ്വീകരിച്ച് ലാഭശതമാന വ്യവസ്ഥകളോടുകൂടിയുള്ള പ്രവർത്തനമണ്ഡലങ്ങളിൽ ഏർപ്പെടുന്ന അവസരം വന്നാൽ ജോലി രാജി വയ്ക്കുന്നത് നന്നായിരിക്കും. സ്വന്തം പ്രസ്ഥാനം മറ്റൊരാളെ ഏൽപ്പിക്കുന്നത് പരാജയപ്പെടാനുള്ള സാധ്യത കാണുന്നു.  വഞ്ചിക്കപ്പെടാനുള്ള സാഹചര്യം ഉള്ളതിനാൽ വരുന്ന അഞ്ചു വർഷത്തേയ്ക്ക് വളരെയധികം ശ്രദ്ധിക്കണം. പൊതുപ്രവർത്തന മേഖലകളിൽ നിന്ന് അപകീർത്തി കേൾക്കുവാൻ ഇടയുള്ളതിനാൽ അവയിൽ നിന്നൊക്കെ പിന്മാറുന്നതായിരിക്കും ഉചിതം. 

കുടുംബത്തോടൊപ്പം ദൂരദേശവാസത്തിനുള്ള യോഗം കാണുന്നു. നിർത്തി വച്ച പല കാര്യങ്ങളും പുനരാരംഭിക്കും. വാഹനം മാറ്റി വാങ്ങാനുള്ള സാധ്യത കാണുന്നു. നിർഭയത്തോടെ പ്രവർത്തിക്കുന്ന പല കാര്യങ്ങളിലും അനുകൂലമായ വിജയം കൈവരിക്കുവാനുള്ള സാധ്യത കാണുന്നു. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. മതപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി ചിലരുടെ അപ്രീതിയ്ക്ക് കാരണമാകും. ആധ്യാത്മിക ആത്മീയ ചിന്തകളാൽ എല്ലാ വിധത്തിലുമുള്ള അനിഷ്ടങ്ങളെ അതിജീവിയ്ക്കുവാൻ സാധിക്കും. ആത്മസംയമനത്തോടെയുള്ള പ്രവർത്തനം അനുകൂലമായ വിജയം നേടുന്നതിന് സഹായിക്കും. സ്വഭാവ രൂപീകരണത്തിന് സ്വയം തയാറാകുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിനായി ജോലി ക്രമീകരിക്കും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. അമിതവിശ്വാസം ഒഴിവാക്കണം. 

ഭരണസംവിധാനത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. പൂർവ്വീക സ്വത്ത് വിൽക്കാനുള്ള തീരുമാനത്തിൽ നിന്ന് തൽക്കാലത്തേക്ക് പിന്മാറി പട്ടണത്തിലുള്ള വീട് വിൽക്കാൻ തീരുമാനിക്കും . മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നത് ഏതു വിധത്തിലും നന്നായിരിക്കും. ജാഗ്രതയോടെ ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. കഴിഞ്ഞ വർഷത്തേക്കാൾ വ്യാപാര വ്യവസായ മേഖലകളിൽ ക്രമാനുഗതമായ  വളർച്ച കാണുന്നതു വഴി ആശ്വാസകരമായ  അന്തരീക്ഷം സംജാതമാകും. കുടുംബത്തിൽ സമാധാനം, സ്വസ്ഥത, ദാമ്പത്യ സൗഖ്യം എന്നിവ കാണുന്നു. ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കിക്കൊണ്ട് ജീവിക്കാൻ തയാറാകുന്നത്  2021 ൽ തൃക്കേട്ട നക്ഷത്രക്കാർക്ക് ഗുണകരമായ സാഹചര്യങ്ങൾക്ക് വഴിയൊരുക്കുവാൻ സാധ്യത കാണുന്നു.

English Summary: Thriketta Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA