sections
MORE

ഉത്രാടം ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം ഉത്രാടം നക്ഷത്രക്കാർക്കെങ്ങനെ?
Uthradam-Yearly-Horoscope-2021
SHARE

ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ വിദ്യാർഥികൾക്ക് അനുകൂലമായ സമയം. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കാം. മാർച്ച് മാസം മുതൽ സെപ്റ്റംബർ മാസം വരെ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സമയം കാണുന്നു. മറ്റു ചിലർക്ക് പഠിച്ച വിദ്യയോടനുബന്ധമായി ജോലി ലഭിക്കാം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാം. ഏപ്രിൽ മാസം മുതൽ ശമ്പളവർധനവും ആനുകൂല്യങ്ങളും ലഭിക്കാം. ഗൃഹനിർമാണം പുനരാരംഭിയ്‌ക്കും. ജീവിത നിലവാരം വർധിയ്ക്കും. വ്യാപാരവിപണവിതരണ മേഖലകൾ വിപുലീകരിക്കും. എല്ലാ തൊഴിൽപരമായ മേഖലകളിൽ ഉള്ളവർക്കും അഭൂതപൂർവമായ വളർച്ച ഉണ്ടാകാനിടയുണ്ട്. വാഗ്‌ദാനങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പേരിൽ പുതിയ പദ്ധതികൾ വന്നു ചേരും. പദ്ധതി സമർപ്പണത്തിൽ അനുകൂലമായ വിജയം കാണുന്നു.  

കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ ആശ്വാസം തോന്നും. കുടുംബാംഗങ്ങളെ വിദേശത്തേയ്ക്ക് കൊണ്ടുപോകാനുള്ള  അവസരം കാണുന്നു.  തൊഴിൽ മേഖലകളിൽ  അനുകൂല സാഹചര്യം കാണുന്നു. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാം. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ആഗ്രഹിക്കുന്ന  കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കുന്നതിനാൽ പരമപ്രധാനമായ കാര്യങ്ങൾ ഏറ്റെടുക്കുകയും സമയബന്ധിതമായി ചെയ്‌തു തീർക്കുകയും ചെയ്യും. ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തികനില മെച്ചപ്പെടും. സൽക്കീർത്തി, സജ്‌ജനപ്രീതി, ഐശ്വര്യം, പ്രതാപം എന്നിവ വർധിക്കും. പരസ്പര വിശ്വാസത്തോടുകൂടി സംയുക്ത സംരംഭങ്ങളിൽ ഏർപ്പെടുകയും സമാന ചിന്താഗതിയിലുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കുകയും  ചെയ്യുന്നത് വഴി നഷ്ടപ്പെട്ട പല കാര്യങ്ങളും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

 വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തും. തളരാതെ  അവസരം വേണ്ടവിധത്തിൽ പ്രവർത്തികമാക്കും. അറിവുള്ളതിനേക്കാൾ ഭംഗിയായി അവതരിപ്പിക്കുന്ന വിഷയങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. കാർഷികമേഖലകളിൽ വിജയം കൈവരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. വ്യക്തിത്വ വികസനത്തിന് സ്വയം തയാറാകും. പൂർവീകമായിട്ടുള്ള സ്വത്ത് രേഖാപരമായി ലഭിക്കുവാനും ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കാനും സാധ്യത കാണുന്നു. രാഷ്ട്രീയമത്സരങ്ങളിൽ വിജയിക്കും. പൊതുജനങ്ങൾക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കും. സംഭവബഹുലമായ വിഷയങ്ങൾ ഏറ്റെടുക്കുകയും വേണ്ടവിധത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യും. സമൂഹത്തിനും കുടുംബത്തിനും വേണ്ടി ഗുണകരമായ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. 

ആദ്ധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ മനഃസമാധാനത്തിന് വഴിയൊരുക്കും. വ്യത്യസ്‍തവും വിവിധങ്ങളുമായ കർമ്മ പദ്ധതികളിൽ ഏർപ്പെടും. പുത്രപൗത്രാദികളുടെ സമീപനം ആശ്വാസത്തിന് വഴിയൊരുക്കും. ഉത്രാടം നക്ഷത്രക്കാർക്ക് കഴിഞ്ഞ വർഷങ്ങളെ  അപേക്ഷിച്ച് എല്ലാ മേഖലകളിലും അനുകൂലമായ വിജയം കൈവരിക്കുവാൻ  ഈ  2021 ൽ  യോഗം കാണുന്നു.

English Summary :  Uthradam Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA