sections
MORE

പൂരുരുട്ടാതി ; സമ്പൂർണ വർഷഫലം 2021 : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 പുതുവർഷം പൂരുരുട്ടാതി നക്ഷത്രക്കാർക്കെങ്ങനെ?
Pururuttathi-Yearly-Horoscope-2021
SHARE

പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ കഴിഞ്ഞ വർഷങ്ങളിൽ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചു വന്നവർക്ക് ഏപ്രിൽ മാസം കഴിയുന്നതോടെ ആശ്വാസകരമായ അന്തരീക്ഷം സംജാതമാകും. കർമ്മ മണ്ഡലങ്ങളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. ഗവൺമെന്റിൽ നിന്ന് സഹായങ്ങൾ ലഭിയ്ക്കും. ജോലിഭാരം വർധിക്കും. കുടുംബാംഗങ്ങളെ ജന്മനാട്ടിൽ താമസിപ്പിക്കേണ്ടതായി വരും. ജോലിയിൽ നേട്ടമില്ലാത്തവർ ഉപരിപഠനത്തിനോ ഹ്രസ്വകാല പാഠ്യപദ്ധതികളിൽ ചേരുന്നത് നന്നായിരിക്കും. കാര്യക്ഷമത വർധിക്കും. പണം കടം വാങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാകും. 

വിദ്യാർഥികൾ പുനഃപരീക്ഷയിൽ അനുകൂലമായ വിജയം കൈവരിക്കും. വിദേശത്ത് ഉപരിപഠനത്തിന് സെപ്റ്റംബർ മാസം മുതൽ ശ്രമിക്കുന്നത് നന്നായിരിക്കും. ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവർ പരീക്ഷനിരീക്ഷണങ്ങൾ നടത്തുന്നത് ഏപ്രിൽ മാസത്തിനുശേഷം ആയാൽ നന്നായിരിക്കും. നിലവിലുള്ള ജോലിയിൽ ചുമതലകളും കുറച്ചു ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ജോലി രാജിവയ്‌ക്കേണ്ടതായ സാഹചര്യം കാണുന്നു. വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള അവസരം വേണ്ടവിധം വിനിയോഗിക്കുന്നത് പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. മാതാപിതാക്കൾക്ക് പലവിധത്തിലുള്ള അസുഖങ്ങൾ വന്നു ചേരാം. മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കുന്നതിനുള്ള  അവസരം കാണുന്നു.

 കാലാവസ്ഥാ വ്യതിയാനത്താൽ കാർഷിക മേഖലയിൽ നഷ്‍ടം ഉണ്ടാകുമെങ്കിലും ഏപ്രിൽ മാസം മുതൽ സാമ്പത്തിക നേട്ടം കാണുന്നു. സഹായം നിരസിക്കുന്നതിനാൽ ബന്ധുമിത്രാദികൾ ക്ക് അലോഹ്യം തോന്നാം. നീർക്കെട്ട്, സന്ധിവേദന, അസ്ഥിരോഗപീഡകൾ, അലർജി എന്നിവ വർധിക്കും. സാഹസപ്രവർത്തികളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ സമാധാനത്തിന് യോഗം കാണുന്നു. വിദേശത്തു വസിക്കുന്ന പുത്രപൗത്രാദികൾ ഡിസംബറോടുകൂടി അവധിയെടുത്തു വന്നു ചേരുമെന്നറിഞ്ഞതിനാൽ ഗൃഹത്തിലെ അറ്റകുറ്റപ്പണികൾ പണികൾ തുടങ്ങിവയ്ക്കും. ഭാവനകൾ യാഥാർഥ്യമാകും. അദൃശ്യമായ ഈശ്വര സാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. മക്കളുടെ പലവിധ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടി വരും. അധിക ചെലവ് കാണുന്നു. 

ഭയഭക്തിബഹുമാനത്തോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം കൈവരിക്കും. ഏപ്രിൽ മാസത്തിനുശേഷം നടക്കുന്ന സന്ധിസംഭാഷണം, പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ എല്ലാം തന്നെ  വിജയം കൈവരിക്കുവാൻ സാധിക്കും. പകർച്ചവ്യാധി പിടിപെടുമോ എന്ന  ആശങ്ക വർധിക്കുമെങ്കിലും വിദഗ്‌ധ പരിശോധനയിൽ അതൊക്കെ മുൻപ് വന്നുപോയിട്ടുണ്ട് എന്നറിഞ്ഞതിൽ ആശ്വാസം തോന്നും. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിയ്ക്കും. പ്രസ്ഥാനത്തിന് ഗുണകരമാകുന്ന പല ആശയങ്ങളും സ്വീകരിക്കും. മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് 2021 ൽ യോഗം കാണുന്നു.

English Summary:  Pururuttathi Birth Star / Yearly Horoscope 2021 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA