sections
MORE

ഏപ്രിൽ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; പുണർതം ,പൂയം ,ആയില്യം

HIGHLIGHTS
  • പുണർതം ,പൂയം ,ആയില്യം നക്ഷത്രക്കാർക്ക്‌ ഏപ്രിൽ മാസം എങ്ങനെ?
Punartham-Pooyam-Ayilyam-Monthly-Prediction-april
SHARE

 പുണർതം 

ആരോഗ്യം തൃപ്‌തികരമായിരിക്കും. കർമമണ്ഡലങ്ങൾ വിപുലീകരിക്കും. മുടങ്ങിക്കിടന്നിരുന്ന പദ്ധതികൾ പുനരാരംഭിക്കും. കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരികെ ലഭിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. നിശ്ചയദാർഢ്യത്തോടെ ചെയ്യുന്ന പ്രവർത്തികളിൽ വിജയം കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. അശ്രാന്തപരിശ്രമത്താൽ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. വരവും ചെലവും തുല്യമായിരിക്കും. ഗൃഹത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടതായ സാഹചര്യം കാണുന്നു. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. സന്ധിസംഭാഷണം, ചർച്ച, പരീക്ഷ, ഇന്റർവ്യൂ മുതലായവയിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും.  ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് നന്നായിരിക്കും. പിതാവിന് അസുഖം വർധിക്കുന്നതിനാൽ അവധി എടുക്കേണ്ടതായ സാഹചര്യം കാണുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. സങ്കീർണ്ണമായ ഏതൊരു വിഷയങ്ങളെയും അതിജീവിക്കുവാൻ ഈ ഏപ്രിൽ മാസത്തിൽ പുണർതം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 പൂയം 

വിചാരിച്ചതു  പോലെ നേട്ടം ഇല്ലാത്ത ചില മേഖലകൾ ഒഴിവാക്കേണ്ടി വരും. പലവിധത്തിലുള്ള സ്വസ്ഥതക്കേടുകൾ അനുഭവിക്കേണ്ടതായ സാഹചര്യം കാണുന്നു. ധനകാര്യസ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർക്ക് ദൂരസ്ഥലത്തേക്ക് സ്ഥാനമാറ്റം കാണുന്നു. വിദേശത്ത് ജോലി ഉള്ളവർ നിലവിലുള്ള ജോലിയിൽ തുടരുന്നത് നന്നായിരിക്കും. മറ്റുചിലർക്ക് ജന്മനാട്ടിലേക്ക് മടങ്ങേണ്ടതായ സാഹചര്യം കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമല്ലാത്ത സാഹചര്യം കാണുന്നു. പല കാര്യങ്ങളിലും തടസ്സങ്ങൾ അനുഭവപ്പെടാം. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. പിതാവിന് അസുഖങ്ങൾ വർധിക്കാനുള്ള സാധ്യത കാണുന്നു. ഉദാസീന മനോഭാവം ഉപേക്ഷിച്ച് കൂടുതൽ പ്രയത്നിക്കേണ്ടതായി വരും. സുതാര്യതക്കുറവിനാൽ സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം കാണുന്നു. ആദ്ധ്യാത്മിക ആത്മീയ ചിന്തകളാൽ  അനാവശ്യ ചിന്തകൾ ഒഴിവാകും. നിഷ്പ്രയാസം ചെയ്‌തു തീർക്കേണ്ട കാര്യങ്ങൾക്കു പോലും അഹോരാത്രം പ്രയത്നം വേണ്ടി വരും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ പരാജയപ്പെടാനുള്ള സാധ്യത കാണുന്നു. ഉത്തരവാദിത്തങ്ങളിൽ പിന്മാറുന്നത് മൂലം ഉദ്യോഗം നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. രേഖാപരമായിട്ടല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. പണം കടം കൊടുക്കുന്നതും, ജാമ്യം നിൽക്കുന്നതും അബദ്ധമായിത്തീരാനുള്ള സാധ്യത കാണുന്നു. മാതാപിതാക്കളുടെയും മേലധികാരികളുടെയും  ഉപദേശം സ്വീകരിക്കുന്നത് വഴി അന്തിമ നിമിഷത്തിൽ വിജയം കൈവരിക്കുവാൻ  ഈ  ഏപ്രിൽ മാസത്തിൽ പൂയം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 ആയില്യം 

വൈവിധ്യങ്ങളും വ്യത്യസ്‌തങ്ങളുമായിട്ടുള്ള കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം വന്നു ചേർന്നതിനാൽ ഗൃഹത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടതായ സാഹചര്യം കാണുന്നു. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമല്ലാത്ത സാഹചര്യം കാണുന്നതിനാൽ  പരീക്ഷയുടെ സമയത്ത് പ്രത്യേക വഴിപാടുകളും ഈശ്വരപ്രാർഥനകളും നടത്തുന്നത് നന്നായിരിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഭക്ഷണകാര്യങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തും. വ്യവസായ മേഖലകൾ നവീകരിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം തന്നെ വിജയം കൈവരിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അനുമോദനങ്ങൾ വന്നു ചേരുന്നത് വഴി ആത്മാഭിമാനത്തിന് യോഗം കാണുന്നു.  സ്വഭാവ വിശേഷത്താൽ ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കുവാനുള്ള സാധ്യത കാണുന്നു. മംഗള കർമങ്ങളിൽ പങ്കെടുക്കും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. പൂർവ്വീകമായ സ്വത്ത് രേഖാപരമായി ലഭിക്കും. മനോധൈര്യത്തോടു കൂടി ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കുന്നതിനും ഈ ഏപ്രിൽ മാസത്തിൽ ആയില്യം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur April 2021 / Punartham , Pooyam , Ayilyam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA