sections
MORE

ഏപ്രിൽ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി

HIGHLIGHTS
  • പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക്‌ ഏപ്രിൽ മാസം എങ്ങനെ?
Pururuttathi-Uthrattathi-Revathi-Monthly-Prediction
SHARE

 പൂരുരുട്ടാതി 

പലവിധത്തിലുള്ള മാർഗ്ഗതടസ്സങ്ങളെയും അതിജീവിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. ഗവൺമെന്റുമായി ബന്ധപ്പെട്ട പരീക്ഷയെഴുതുന്ന ചില ഉദ്യോഗാർഥികൾക്ക് പരീക്ഷയിൽ ചില തടസ്സങ്ങൾ കാണുന്നു. നിസ്സാര കാര്യങ്ങൾക്കു പോലും അഹോരാത്രം പ്രവർത്തനം വേണ്ടി വരും. ജോലിഭാരം വർധിക്കും. ദേഹക്ഷീണം അനുഭവപ്പെടും. സാമ്പത്തിക നേട്ടം കുറയുമെങ്കിലും നിലവിലുള്ള ജോലിയിൽ തുടരുന്നത് ഗുണം ചെയ്യും. കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ ആശ്വാസം കാണുന്നു. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ഭക്ഷണക്രമീകരണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തണം. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാനുള്ള അവസരം വന്നു ചേരും. പ്രവർത്തനമണ്ഡലങ്ങളിൽ പുതിയ ഭരണസംവിധാനം സ്വീകരിക്കും. വിനയത്തോടും ക്ഷമയോടും കൂടിയുള്ള സമീപനം സ്വീകരിക്കുന്നത് വഴി എല്ലാവിധത്തിലുമുള്ള അനിഷ്ടങ്ങളെയും അതിജീവിക്കുവാൻ സാധ്യത കാണുന്നു. ദുശീലങ്ങൾ ഉപേക്ഷിക്കുന്നത് വഴി മാതാപിതാക്കളുടെ അനുമോദനങ്ങൾ വന്നു ചേരും. ജോലിഭാരം വർധിക്കും. രേഖാപരമല്ലാത്ത പണമിടപാടുകളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കും. വാക്കും പ്രവർത്തിയും ഫലപ്രദമാക്കി തീർക്കുവാൻ സാധിക്കും. രക്തസമ്മർദ്ദം, ഉദര രോഗപീഡകൾ, മൂത്രാശയ രോഗപീഡകൾ, ഉഷ്ണരോഗപീഡകൾ ഇവയൊക്കെ വർധിക്കുമെങ്കിലും നിസ്സാരമായ ചികിത്സകളാൽ ഇവയിൽ നിന്നൊക്കെ രോഗവിമുക്തി നേടാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ  ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

ഉത്തൃട്ടാതി 

അനാരോഗ്യത്താൽ ദൂരയാത്രകൾ മാറ്റിവയ്‌ക്കേണ്ടി വരും. പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ല എന്നറിഞ്ഞതിനാൽ വ്യാപാരമേഖല വിപുലീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറും. വിദേശത്തുള്ളവർ ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ജന്മനാട്ടിൽ വന്നു പോകാനുള്ള തീരുമാനം ഉപേക്ഷിക്കും. വാക്കും പ്രവർത്തിയും ഫലപ്രദമാക്കിത്തീർക്കുവാൻ സാധിക്കും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ഭക്ഷണക്രമീകരണങ്ങളിൽ മാറ്റം വരുത്തണം. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിക്കുവാനുള്ള സാധ്യത കാണുന്നു. കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടാനുള്ള സാധ്യത കാണുന്നു. ഉദ്യോഗാർഥികൾക്ക് ഗവൺമെന്റുമായി ബന്ധപ്പെട്ട പരീക്ഷകളിൽ അറിവുണ്ടെങ്കിൽ പോലും വിചാരിച്ചതു പോലെ അവതരിപ്പിക്കാനുള്ള സാധ്യതകൾ കുറവായിരിക്കും. ആശ്രയ ഉദ്യോഗം ഒഴിവാക്കി സ്വന്തം നിലയിൽ കർമമേഖലകൾ രൂപീകരിക്കും. സ്വന്തം കർത്തവ്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നത് അബദ്ധമായിത്തീരും. ആരാധനാലയദർശനത്തിനുള്ള യോഗം കാണുന്നു. വിദ്യാഭ്യസത്തിലുപരി വിജ്ഞാനപ്രദമായിട്ടുള്ള ആശയങ്ങൾ പങ്കു വയ്ക്കാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുമുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുന്നത് നന്നായിരിക്കും. തൊഴിൽപരമായമേഖലകളോടനുബന്ധമായി മാതാപിതാക്കളുടെ ആവശ്യങ്ങൾ കൂടി നിർവഹിക്കും. നിർത്തിവച്ച പദ്ധതികൾ പുനരാരംഭിക്കും. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾക്ക് പോലും അഹോരാത്രം പ്രവർത്തനം വേണ്ടി വരും. ജോലിഭാരം വർധിക്കുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

 രേവതി 

തൊഴിൽപരമായ മേഖലകളിൽ ഫലപ്രാപ്‌തി കുറവുള്ള പുതിയ ചുമതലകളിൽ നിന്ന് പിന്മാറേണ്ടതായ സാഹചര്യം കാണുന്നു. ഔദ്യോഗിക മേഖലകളിൽ അധികാരപരിധി വർധിക്കും. വിദേശത്തു ജോലിയുള്ളവർക്ക് അവിചാരിതമായി ജോലി നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. വ്യാപാരവിപണനവിതരണ മേഖലകളോട് ബന്ധപ്പെട്ട യാത്രകളും ചർച്ചകളും നിഷ്‌ഫലമായിത്തീരും. എല്ലാ കാര്യങ്ങളിലും അശ്രാന്ത പരിശ്രമം വേണ്ടി വരും. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങൾ നടത്തുന്നവർക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. സർവർക്കും തൃപ്‌തിയായ നിലപാട് സ്വീകരിച്ചുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. പരിശീലന കുറവിനാൽ ചില കർമമണ്ഡലങ്ങളിൽ പരാജയപ്പെടുവാനുള്ള സാധ്യത കാണുന്നു. ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റത്തിനും സ്ഥാനമാറ്റത്തിനും ഉള്ള യോഗവും കാണുന്നു. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അനുമോദനങ്ങൾ വന്നു ചേരും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നവർ വളരെ ശ്രദ്ധയോടു കൂടിയുള്ള സമീപനം സ്വീകരിക്കേണ്ടതാണ്. ദേഹക്ഷീണം അനുഭവപ്പെടാനുള്ള യോഗം കാണുന്നു. ജോലിഭാരം വർധിക്കും. സാമ്പത്തിക നേട്ടം കുറയും. പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത കാണുന്നു. ദുശീലങ്ങൾ വഴി വഞ്ചനയിൽ അകപ്പെടാനുള്ള സാഹചര്യം കാണുന്നു. വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാൻ അഹോരാത്രം പ്രവർത്തനം വേണ്ടി വരും. ഉഷ്‌ണ -ഉദര-രക്തദൂഷ്യ -രക്തസമ്മർദ്ദ രോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടുന്നതിനാൽ പ്രാണായാമം, വ്യായാമം, യോഗ എന്നിവയൊക്കെ ജീവിതചര്യയിൽ ഉൾപ്പെടുത്തണം. ഭക്ഷണക്രമീകണങ്ങളിൽ മാറ്റങ്ങൾ വരുത്തണം. പ്രവർത്തനക്ഷമതയും ഉത്സാഹവുമുള്ള ജോലിക്കാരെ നിയമിക്കുന്നത് വഴി പ്രസ്ഥാനത്തിനും വ്യവസായത്തിനും വ്യാപാരത്തിനും വളരെ നേട്ടമുണ്ടായിത്തീരും. തൊഴിൽപരമായിട്ടുള്ള മേഖലകളിൽ ഒരു വർഷത്തേക്ക് കൂടുതൽ പ്രയത്നം വേണ്ടി വരുന്നത് വഴി സമാധാനപരമായ അന്തരീക്ഷം സംജാതമാകുവാൻ രേവതി  നക്ഷത്രക്കാർക്ക് ഈ  ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur April 2021 / Pururuttathi ,Uthrattathi ,Revathi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA