ADVERTISEMENT

2021 ജൂലൈ 16 ന് വെള്ളിയാഴ്ച പകൽ 04 മണി  55 മിനിട്ടിന് അത്തം നക്ഷത്രം മൂന്നാം പാദത്തിൽ  കന്നിക്കൂറിലായിരുന്നു കർക്കടക രവി സംക്രമം .   സംക്രമം സായാഹ്നത്തിൽ (പകലിനെ അഞ്ചായി ഭാഗിച്ചതിൽ അവസാനഭാഗത്തായതിനാൽ മലയാളം ഒന്ന് അടുത്തദിവസമാണ് ) തൽസമയത്തെ ഭാഗ്യതാരക സ്ഥിതി തിരുവോണം നക്ഷത്രത്തിൽ . അതനുസരിച്ച് ഗണിച്ച ഓരോനാളുകാരും   ഈ മാസത്തിലനുഭവിക്കാനിടയുള്ള ഗുണദോഷഫലങ്ങൾ . 

 

 

മേടക്കൂർ ( അശ്വതി , ഭരണി, കാർത്തിക1/4)

 

സ്വന്തമായി വ്യാപാരം, ബിസിനസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക  പ്രതിസന്ധി. മാറ്റിവെച്ച യാത്രകൾ  വേണ്ടിവരും. എല്ലാകാര്യ ത്തിലും ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയ ബന്ധിതർക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തും. മനസിനെ വിഷമിപ്പിച്ചിരുന്ന  ആരോഗ്യ പ്രശ്നങ്ങളിൽ നിന്നു മോചനം.    വിവാഹമാലോചിക്കുന്നവർക്ക് അനുകൂല ഫലം.  രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. 

 മാനസിക പിരിമുറുക്കം വർധിക്കും. കുടുംബത്തിലെ  മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. പൊതുപ്രവർത്തനങ്ങളിൽ വിജയം.  സന്താനഗുണം വർധിക്കും. അപ്രതീക്ഷിത ചെലവുകൾ വർധിക്കും. ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും. തൊഴിൽരംഗത്ത് ഉത്തരവാദിത്തം വർധിക്കും. തികച്ചും അവിചാരിതമായി കുടുംബത്തിൽ അസ്വസ്ഥത ഉടലെടുക്കുമെങ്കിലും ശമിക്കും. 

 

ഇടവക്കൂർ ( കാർത്തിക3/4 , രോഹിണി , മകയിരം1/2)

 

 ബിസിനസുകളിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി കൂടുതൽ അടുത്തു കഴിയും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധവർധിക്കും. പൊതു രംഗത്തുപ്രവർത്തിക്കുന്നവർക്ക് രോഗദുരിത സാധ്യത . ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾ  വേണ്ടിവരും .പുതിയപദ്ധതികളിൽ  ശ്രദ്ധയുണ്ടാകും. .അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. ആരോഗ്യ പരമായ കാരണങ്ങളാൽ വിഷമിച്ചിരുന്നവർക്ക് ആശ്വാസം ലഭിക്കും . പരുക്ക്,രോഗദുരിതം എന്നിവ മൂലം വിഷമിച്ചിരുന്നവർക്ക്  ആശ്വാസം ലഭിക്കും .  മറ്റുള്ളവരെ വിശ്വസിച്ച് അബദ്ധത്തിൽ ചാടും. ഇടവിട്ട്  ഉദര രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ലഭിക്കും. ഗൃഹാന്തരീക്ഷത്തിൽ  പൊതുവെ ശാന്തത. മാനസികമായി പലതരത്തിൽ നിലനിന്നിരുന്ന വിഷമതകൾക്ക് ശമനം ഉണ്ടാകും. 

 

മിഥുനക്കൂർ ( മകയിരം1/2 , തിരുവാതിര , പുണർതം 3/4

 

monthly-prediction-in-karkidakam-02

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ നിലനിൽക്കുന്നു. സാമ്പത്തികനേട്ടം കൈവരിക്കും. അവിചാരിത ധനലാഭം. സന്താനങ്ങൾക്കായി പണം ചെലവിടും.   മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ്. രോഗദുരിതത്തിൽ കഴിഞ്ഞിരുന്നവർക്ക്  ആശ്വാസം ,അപരിചിതരിൽ നിന്ന് ചതിവുപറ്റാൻ സാദ്ധ്യത ഉണ്ട്. മാസത്തിന്റെ തുടക്കത്തിൽ ഉദ്ദേശ കാര്യ ങ്ങൾ സാധിക്കാത്ത  അവസ്ഥയുണ്ടാകും . ആരോഗ്യസ്ഥിതിയിൽ ഏറ്റക്കുറച്ചിലുകൾ. മൂത്രായശ രോഗങ്ങൾ പിടിപെടാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടി വരും. ഗൃഹനിർമാണത്തിൽ പുരോഗതി.  ധനപരമായി  വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.  ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കൾ നിമിത്തം നേട്ടം.കാർഷികമേഖലയിൽ നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. 

 

കർക്കടകക്കൂർ  ( പുണർതം1/4 , പൂയം , ആയില്യം)

 

തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും.   ബിസിനസ്സിൽ മികവ് പുലർത്തും . സാമ്പത്തികമായി  വിഷമതകൾ മറികടക്കും.   മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ . ചെറു  യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും.   സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. ഭൂമി വിൽപ്പനയിൽ തീരുമാനം . ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കും. നിസ്സാരകാരണങ്ങളാൽ  സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാൻ ഇടയുണ്ട് .   പ്രവർത്തങ്ങളിൽ  നിന്ന് പ്രശസ്തി വർധിക്കും.  സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർധന.  ബിസിനസ്സിൽ പുരോഗതി.  താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. അത്യാവശ്യ  യാത്രകൾ വേണ്ടി വരും. ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക . മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും 

 

 

ചിങ്ങക്കൂർ (മകം , പൂരം , ഉത്രം1/4 ) 

 

 ധനപരമായ ചെറിയ നേട്ടങ്ങൾ . മാനസിക സന്തോഷം വർധിക്കും. വിവാഹം വാക്കുറപ്പിക്കും . ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി പരിശ്രമങ്ങൾ . തൊഴിലന്വേഷണങ്ങളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക  ഇടപാടുകളിൽ  വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വർധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  മാനസിക മായ സംഘർഷം അധികരിക്കുന്ന കാലമാണ് . അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. സഹോദരങ്ങൾ‍ക്ക് തൊഴിൽ  പരമായ  ഉത്തരവാദിത്തം വർ‍ധിക്കും. ഊഹക്കച്ചവടത്തിൽ ധന നഷ്ടത്തിന് സാദ്ധ്യത. തൊഴിൽ പരമായി സ്വഭവനം  വെടിഞ്ഞു കഴിയേണ്ടി വരും.  താൽക്കാലിക ജോലികൾ ലഭിക്കും. സ്വന്തമായി  ബിസിനസ് നടത്തുന്നവർ‍ക്ക് വിജയം.  വിവാഹം ആലോചിക്കുന്നവർ‍ക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിർ‍മാണത്തിൽ പുരോഗതി.  സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർ‍ക്ക് ആശ്വാസം ലഭിക്കും.

 

 

കന്നിക്കൂർ ( ഉത്രം3/4 , അത്തം, ചിത്തിര 1/2) 

 

പൊതുവെ പ്രതികൂലമായി തുടങ്ങി അനുകൂലമാകുന്ന മാസമാണ്. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം.  തൊഴിൽ പരമായ മാറ്റം ഉണ്ടാകും.  ബന്ധുജങ്ങൾക്ക്  സാമ്പത്തികമായി സഹായം നൽകേണ്ടി വരും.  സുഹൃത്തുക്കളുടെ സഹായത്തോടെ  പുതിയ പദ്ധതികളിൽ പണം മുടക്കും. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. കുടുംബ ജീവിതത്തിൽ  നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. ഭവനനിർ‍മാണം പൂർ‍ത്തീകരിക്കുവാൻ  സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യം  ലഭിക്കും. കുടുംബ കോടതി വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവർ‍ത്തികൾ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗ അരിഷ്ടതകൾക്ക്  സാദ്ധ്യത .  സഹോദരങ്ങൾ‍ക്കു വേണ്ടി പണച്ചെലവ്. ബിസിനസ്സിൽ വിപുലീകരണം നടത്തുവാൻ  അനുകൂല സമയമല്ല  എങ്കിലും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവർ‍ക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ  സാധിക്കും. ഭക്ഷണത്തിൽ നിന്ന് അലർ‍ജി പിടിപെടാനിടയുണ്ട്.

 

 

 

തുലാക്കൂർ ( ചിത്തിര 1/2, ചോതി , വിശാഖം 3/4) 

 

ഗുണദോഷ സമ്മിശ്ര ഫലം നൽകുന്ന മാസമാണ് . സുഹൃത്തുക്കളുമായി കലഹങ്ങൾ‍ക്കു സാധ്യത. ബിസിനസ്സ് , തൊഴിൽ മേഖലയിൽ നിന്ന് ധനലാഭം. കാർ‍ഷിക മേഖലയിൽ പ്രവർ‍ത്തിക്കുന്നവർക്കും  നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും . സർ‍ക്കാർ ജീവനക്കാർ‍ക്ക് തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷൻ  ലഭിക്കും. പുതിയ ജോലിക്കുള്ള  ഇന്‍റർ‍വ്യൂവിൽ നേട്ടം കൈവരിക്കും. തൊഴിൽ പരമായി നിലനിന്നിരുന്ന തടസ്സങ്ങൾ വിട്ടൊഴിയും . പ്രണയ ബന്ധങ്ങൾ സഫലമാകും . സന്താനഗുണമനുഭവിക്കും. ആരോഗ്യ പരമായ വിഷമതകൾ ശമിക്കും. ആശ്രിതർക്ക് വേണ്ടി പണം മുടക്കേണ്ടി വരും. കുടുംബത്തിലെ മുതിർ‍ന്ന അംഗങ്ങൾക്ക്  രോഗാരിഷ്ടതയുണ്ടാകാൻ സാധ്യത കാണുന്നു. ഭക്ഷണകാര്യ ത്തിൽ ശ്രദ്ധ കുറയും .  യാത്രകൾ പതിവിൽ കൂടുതൽ വേണ്ടിവരും. തൊഴിലന്വേഷങ്ങളിൽ വിജയം കൈവരിക്കും . 

 

വൃശ്ചികക്കൂർ ( വിശാഖം1/4 , അനിഴം , തൃക്കേട്ട ) 

 

പൊതുവെ മാനസിക സംഘർഷം അധികരിച്ചു നിൽക്കുന്ന മാസമാണ് . വിവാഹാലോചകൾ  തീരുമാനം ആവാതെ പോവും. സഹോദരങ്ങൾ‍ക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയം നേടും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രതികൂല നടപടികൾ നേരിടേണ്ടി വരും. വാഹന സംബന്ധിയായ പരുക്കിനു സാധ്യത. വാഹനത്തിന് അറ്റകുറ്റപ്പണികൾ‍വേണ്ടിവരാം . സഹപ്രവർ‍ത്തകരുമായി നിലനിന്നിരുന്ന തർ‍ക്കങ്ങൾ പരിഹൃതമാകും. ദാമ്പത്യപരമായ ചെറിയ വിഷമതകൾ നേരിടും. ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ച കുറവുണ്ടാകും. ബിസിനസ്സിൽ പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കാവുന്ന  കാലമാണ് . ബന്ധുജനങ്ങളുടെ ആരോഗ്യപരമായ വിഷമതകൾ ശമിക്കും. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ശമിക്കുകയും ചെയ്യും. വിദ്യാർഥികൾക്ക്  പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും . കൃഷി ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം.

 

ധനുക്കൂർ ( മൂലം , പൂരാടം , ഉത്രാടം1/4) 

 

തടസ്സപ്പെട്ടു കിടന്നിരുന്ന കാര്യങ്ങൾ ശരിയാവും . ബിസിനസ്സ് സംബന്ധമായ അലച്ചിൽ , ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. കർമ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. തൊഴിൽ രംഗത്തു നിലനിന്നിരുന്ന മനോവിഷമം ശമിക്കും.  കുടുംബത്തിൽ  ശാന്തതയുണ്ടാകും.  രോഗദുരിതങ്ങളിൽനിന്ന്  മോചനം. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. 

ഭക്ഷണത്തിലൂടെ അലർജിക്ക് സാദ്ധ്യത .   കടം നൽകിയിരുന്നു പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ പുരോഗതി. സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും . മനസ്സിൽ നില നിന്നിരുന്ന ആഗ്രഹങ്ങൾ  നിറവേറും. സുഹൃദ്ബന്ധങ്ങൾ  വഴി നേട്ടം . വിവാഹം ആലോചിക്കുന്നവർക്ക്  മികച്ച ബന്ധം ലഭിക്കും .  വിദ്യാർഥികൾക്ക്  ഉന്നത വിജയം ലഭിക്കും .  

 

മകരക്കൂർ ( ഉത്രാടം3/4 , തിരുവോണം , അവിട്ടം1/2 ) 

 ഗൃഹ നിർമ്മാണ പ്രവർത്തനങ്ങൾക്കായി  പണം ചെലവിടും . പൊതു രംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. സർക്കാരിൽ നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും. തൊഴിൽ രംഗം പൊതുവെ സന്തോഷകരമായിരിക്കും.   സഹോദരരിൽ നിന്ന്   ഗുണാനുഭവം. തൊഴിൽ പരമമായ വിശ്രമം കുറയും . പണമിടപാടുകളിൽകൃത്യത പുലർത്തും, വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നതവിജയം, ഉപരിപഠനത്തിന് പ്രവേശനം എന്നിവയുണ്ടാകും. വിവാഹക്കാര്യത്തിൽ ഉചിതമായതീരുമാനമെടുക്കും. ഭൂമി ഇടപാടിൽ  ലാഭം പ്രതീക്ഷിക്കാം. പഴയ കാല സുഹൃത്തുക്കളുമായി സമാഗമം.  കുടുംബത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. .പുതിയ സംരംഭങ്ങളിൽ  ഏർപ്പെട്ട്  വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും .പരീക്ഷകളിൽ വിജയം കൈവരിക്കും ,  മാനസികമായ സന്തോഷം വർധിക്കും .

 

 

കുംഭക്കൂർ ( അവിട്ടം1/2 , ചതയം , പൂരുരുട്ടാതി 3/4) 

 

ശാരീരികമോ മാനസികമോ ആയ വിഷമങ്ങൾ  അനുഭവിക്കും. സാമ്പത്തികമായ വിഷമതകൾ അലട്ടും .  ഗൃഹനിർമ്മാണത്തിൽ തടസ്സം.   സുഹൃത്തുക്കളുടെ നിസ്സഹകരണം മനോവിഷമം ഉണ്ടാക്കും.      കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ  ഉടലെടുക്കും ശമിക്കും. ഉദ്യോഗാർത്ഥികൾക്ക് താൽക്കാലിക ജോലികൾ ലഭിക്കും. മാസ മദ്ധ്യത്തോടെ  ആരോഗ്യനില തൃപ്തികരമാകും. തൊഴിൽപരമായ പ്രശ്നങ്ങളും തടസ്സങ്ങളും മനഃ സുഖം കെടുത്തും.  സഹോദരസ്ഥാനീയരുമായി സ്വരച്ചേർ‍ച്ചയില്ലായ്മ ഫലത്തിൽ വരും. തൊഴിൽ‍സ്ഥലത്ത് അത്യധികമായ പിരിമുറുക്കവും സംഭവിക്കും. പണമിടപാടുകളിലൂടെ നഷ്ടം  സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ് . തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്യരുമായി മുഷിച്ചിലുകൾക്കു സാധ്യതയുണ്ട് . ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത് .  

 

മീനക്കൂർ ( പൂരുരുട്ടാതി1/4 , ഉത്രട്ടാതി ,  രേവതി ) 

 

കുടുംബത്തിലെ മുതിർന്നവർക്ക്  രോഗവും ദുരിതവും കഷ്ടപ്പാടുകളും സംഭവിക്കുന്നതിനിടയുണ്ട് . വ്യവഹാരങ്ങളിൽ  പ്രതികൂലമായ വിധിയുണ്ടാകും. മംഗളകർമ്മങ്ങൾ മാറ്റി വയ്‌ക്കേണ്ടി വന്നേയ്ക്കാം .  മനസ്സിൽ ഉദ്ദേശിച്ച കാര്യ ങ്ങൾ  ഫലപ്രാപ്തിയിലെത്തിക്കാൻ സാധിച്ചെന്നുവരില്ല . അവിചാരിത ധനനഷ്ടം നേരിടും.  മുടങ്ങിപ്പോയ ഗൃഹനിർമ്മാണം പുനരാംഭിക്കുവാൻ കഴിയും. ചിലപ്പോൾ കടുത്ത നിരാശ അനുഭവപ്പെടുന്ന  സാഹചര്യവും  ഉണ്ടായേക്കാം. സാമ്പത്തികമായി  പ്രതികൂലകൂല ഫലങ്ങൾ അധികരിച്ചു നിൽക്കുന്ന  സാധ്യതയുള്ള കാലമാണ് . ഒന്നിലധികം  മാർഗ്ഗത്തിലുള്ള ധനവ്യയമുണ്ടാകും.  സുഹൃത്തുക്കളിൽ നിന്നു പണം കടം വാങ്ങേണ്ടി വരും . വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സുഹൃത്തുക്കൾ വഴി പെട്ടെന്നുള്ള കാര്യ സാധ്യം. സഹപ്രവർത്ത കരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Monthly Prediction in Karkidakam by Sajeev Shastharam 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com