ADVERTISEMENT

2021 ജൂലൈ  25 പകൽ 11.41 ന് ബുധൻ മിഥുനത്തിൽ നിന്ന് കർക്കടകത്തിൽ പ്രവേശിച്ചു. ഓഗസ്റ്റ് 09 വരെ പുലർച്ചെ 01.34 യുള്ള 15 ദിവസങ്ങൾ ബുധൻ കർക്കടകത്തിലായിരിക്കും. ബുധന് കർക്കടകം അത്ര പ്രിയങ്കരമായ രാശിയല്ല . ബുധന് ആധിപത്യമുള്ള ആയില്യം നക്ഷത്രം കർക്കടക രാശിയിലാണ് . അതിനാൽ കർക്കടകത്തിന്റെ മധ്യഭാഗത്തെ സഞ്ചാരം ബുധന് സന്തോഷകരമായിരിക്കും . 

ജൂലൈ 26 ന് രാത്രി 02.03 ന് ബുധൻ പൂയം നക്ഷതത്തിലും ഓഗസ്റ്റ് 02  ന്  രാവിലെ 10.20 ന് ആയില്യത്തിലും 09 ന് രാത്രി 01.34 ന് മകത്തിലും ബുധൻ പ്രവേശിക്കും. 

ജുലൈ 22 മുതൽ ബുധന് ക്രമമൗഢ്യത്തിലുമാണ് .ഓഗസ്റ്റ് 15 ന് രാത്രി പുലരുന്ന 04.34   വരെ മൗഢ്യ കാലമാണ് . 

ബുധന്റെ കർക്കടകം രാശിയിലെ സഞ്ചാരം ഭാരതത്തിനും കേരളത്തിനും പൊതുവെ പ്രതികൂലമാണ് . 

രോഗ ദുരിതങ്ങൾ പ്രത്യേകിച്ച് കഫ ജന്യ രോഗങ്ങൾ , ശ്വാസ കോശ രോഗങ്ങൾ എന്നിവ വർധിക്കാവുന്ന കാലമാണ്. രാഷ്ട്രീയപരമായ  വിവാദങ്ങൾ വർധിക്കും. പ്രകൃതി ദുരന്ത സാധ്യതകൾ ഏറിയിരിക്കും . 

 

വിദ്യാരംഭം , ദീർഘകാലം നിലനിൽക്കുവാനിടയുള്ള നിയമപരമായ നടപടികളിൽ പ്രവേശിക്കുക ഇവയ്ക്കു ചേർന്ന കാലമല്ല . 

 

  ബുധന്റെ കർക്കടകത്തിൽ സഞ്ചരിക്കുന്ന 15 ദിവസങ്ങൾ ഓരോ കൂറുകാർക്കും നൽകാനിടയുള്ള പൊതുഫലങ്ങളാണിവിടെ ചേർക്കുന്നത് . 

 

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ):

 

ആരോഗ്യപരമായി അനുകൂലമല്ല. ഔഷധ സേവ  വേണ്ടിവരും. മാനസിക സംഘർഷം അധികരിക്കും. സൗഹൃദ ബന്ധങ്ങളിൽ ഉലച്ചിൽ .

 

 

ഇടവക്കൂർ(കാർത്തിക3/4,രോഹിണി,മകയിരം1/2): 

 ധനപരമായി അനുകൂല സമയം. സഹോദരങ്ങൾ , അയൽവാസികൾ എന്നിവരുമായി നിലനിന്നിരുന്ന പ്രശ്നങ്ങളിൽ സമവായം , പരിഹാരം . 

 

 

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) :

തൊഴിൽപരമായ നേട്ടങ്ങൾ , പരിശ്രമത്തിലൂടെവിജയം. രോഗദുരിത ശമനം. വ്യവഹാര വിജയം.  

 

കർക്കടകക്കൂർ  ( പുണർതം 1/ 4, പൂയം, ആയില്യം ) :

കഫജന്യ രോഗ സാധ്യത . അനാവശ്യ മാനസിക സംഘർഷം. പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ. ഭൂമി വിൽപ്പനയിൽ താമസം. 

 

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 ) :

ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകൾ  തുടര്‍ന്നുള്ള ചെലവുകൾ .  മേലധികാരികൾ , മുതിര്‍ന്ന സഹപ്രവര്‍ത്തകർ  എന്നിവരിൽ  നിന്നു സഹായം. ബന്ധുജനഗുണം വര്‍ധിക്കും. കാലാവസ്ഥാജന്യരോഗങ്ങൾ  പിടിപെടാൻ  സാധ്യത. 

 

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) : 

ഉത്തരവാദിത്തങ്ങൾ  വര്‍ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ  ഏര്‍പ്പെടുവാൻ  സാധിക്കും. ബിസിനസിൽ  മികവു പുലര്‍ത്തും. ഔഷധങ്ങളിൽ  നിന്ന് അലര്‍ജി പിടിപെടാൻ  സാധ്യത. 

 

 

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 )  :

പണയം, ധനകാര്യസ്ഥാപനങ്ങളിൽ  നിന്നു വായ്പ എന്നിവയിൽ നിന്ന് പണം കണ്ടെത്തും  . ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അകല്‍ച്ച കുറയ്ക്കുവാൻ  സാധിക്കും. ആരോഗ്യവിഷമതകൾ ശമിക്കും. 

 

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :

ബന്ധുജനങ്ങളിൽ  നിന്ന് അകന്നു കഴിയേണ്ടിവരും. പഠനകാര്യത്തിൽ അലസത ,  വാതജന്യരോഗത്താൽ  വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം. വിവാഹാലോചനകളിൽ  പുരോഗതി

 

 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :

കുടുംബത്തിൽ  നിലനിന്നിരുന്ന പ്രശ്നങ്ങളിൽ  ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് രോഗദുരിതശമനം.  കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ധനപരമായ നേട്ടങ്ങൾ . 

 

 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :

ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കൽ  എന്നിവ സാധിക്കും. മനഃ സുഖം നല്‍കുന്ന വാര്‍ത്തകൾ  ശ്രവിക്കും. ദാമ്പത്യ സുഖവർധന . ധനപരമായ വിഷമതകളിൽ നിന്ന് ആശ്വാസം. 

 

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :

പലതരത്തിൽ  നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക് ശമനം. പുതിയ വസ്ത്രലാഭമുണ്ടാകും.  ബിസിനസിൽ  നേട്ടം. പ്രവര്‍ത്തനങ്ങളിൽ  വിജയം. ഭക്ഷണസുഖം വര്‍ധിക്കും.

 

 

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) : 

വിശ്രമം കുറഞ്ഞിരിക്കും. സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക.ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.  

English Summary : Effect of Mercury Transit 2021 July

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com