ADVERTISEMENT

വിദ്യാഭ്യാസ പുരോഗതി, പഠനത്തിലും പഠനേതര വിഷയങ്ങളിലും താൽപര്യം, പുരസ്‌കാര ലബ്‌ധി, പരീക്ഷാ ജയം,  ജോലി ലാഭം, ധന വരുമാനം, കൃഷി, കച്ചവടം മറ്റു ബിസിനസ്സ് എന്നീ രംഗങ്ങളിൽ  ആദായ വർധന എന്നിവ കാണുന്നു.

 

യുവതീ യുവാക്കൾക്ക് വിവാഹ സിദ്ധി, മറ്റുള്ളവർക്ക് വേണ്ടപ്പെട്ടവരുടെ വിവാഹം നടത്തിക്കൊടുത്തോ വിവാഹത്തിൽ പങ്കെടുത്തോ സന്തോഷം, നവദമ്പതികൾക്ക് സന്താന ലാഭം,  സന്താനങ്ങളുടെ (വിദ്യാഭ്യാസം, തൊഴിൽ , വിവാഹം, അന്യസംസ്ഥാനങ്ങളിലൊ വിദേശത്തോ അവരുടെ കൂടെ പോയി താമസം, അവർക്ക് സന്താന ലാഭം, ഗൃഹലാഭം ) കാര്യങ്ങളിൽ ഇടപെടാൻ അവസരം ലഭിക്കാം.

 

  പ്രായമേറിയവർക്ക് വിദഗ്‌ധ ചികിത്സാ  സൗകര്യം, ആത്മീയ കാര്യങ്ങളിൽ ഇടപെടാൻ അവസരം, സജ്ജന ബഹുമതി മുതലായ ഫലങ്ങൾ കാണുന്നു.

 

വർഷാരംഭത്തിൽ ചിങ്ങം 29 വരെയും  വൃശ്ചികം 5 മുതൽ മീനം 30 വരെയും  മിഥുനം 28 മുതൽ വർഷാവസാനം വരെയും  ശനിപ്രീതികരങ്ങളായ ശനിയാഴ്ച വ്രതം മുതലായവ അനുഷ്ഠിക്കണം. തന്മൂലം ബാലാരിഷ്ട, ഗുരുജനവിരോധം അല്ലെങ്കിൽ വിയോഗം, വിദ്യാഭ്യാസ ഭംഗം, തൊഴിലിനു വേണ്ടി അലച്ചിൽ, സ്വദേശത്തായാലും വിദേശത്തായാലും ജോലിയിൽ പ്രശ്‌നം, മറ്റു ബിസിനസുകൾക്ക് നാശ നഷ്ടം, കൃഷി, കച്ചവടം മുതലായ രംഗങ്ങളിലെ  ധനനഷ്ടം, കലഹം, അപവാദം, രോഗപീഡ, അപകടസന്ധി തനിക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി ആശുപത്രി വാസം,മൃത്യുക്ലേശാദി ദുഃഖങ്ങൾ മുതലായ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയും. 

 

മിഥുനം 13 മുതൽ വർഷാവസനം കർക്കടകം 25 വരെ ചൊവ്വ 11 ൽ സഞ്ചരിക്കുന്നതു കൊണ്ട് സ്ഥിതി മെച്ചപ്പെടും. മേൽ വിവരിച്ച ശുഭഫലങ്ങളും അനുഭവപ്പെടും. പൊലീസ്, പട്ടാളം, സെക്യൂരിറ്റി വിഭാഗങ്ങളിൽ ജോലി ലഭിക്കുന്നതിനും സാധ്യത ഉണ്ട് .

English Summary : 1197 Malayalam New Year Prediction for Midhunakooru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com