ADVERTISEMENT

വർഷാരംഭത്തിൽ നല്ല വസ്ത്രം, ആഹാരം, ആഭരണം, ആഡംബര വസ്‌തുക്കളുടെ ലാഭം, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയുടെ ലാഭവും കുടുംബസുഖവും ശുക്രന്റെ ഇഷ്ടസ്ഥിതി കൊണ്ട് തുലാം 14  വരെ ഫലങ്ങളാണ്. 

 

ഈ വർഷം കണ്ടകശനി ദോഷങ്ങൾ ഒന്നും ഇല്ല. ചിങ്ങം 29 മുതൽ വൃശ്ചികം 5 വരെ വ്യാഴം 5 ലും അതിനു ശേഷം മീനം 30 മുതൽ വർഷാവസാനം വരെ വ്യാഴം 7 ലും സ്ഥിതി ചെയ്യുന്നു.  ഗുരുജന വാത്സല്യം, വിദ്യാഭ്യാസപുരോഗതി, പരീക്ഷാവിജയം, കലാകായിക വിദ്യകളിൽ അഭിരുചി, പുരസ്‌കാര ലാഭം, സ്വദേശത്തായാലും വിദേശത്തായാലും കർമലബ്‌ധി, കൃഷി, കച്ചവടം തുടങ്ങിയ മറ്റു രംഗങ്ങളിലായാലും പുരോഗതി, ധനവരുമാനം, വസ്ത്രാഭരണ ലാഭം, യുവതീയുവാക്കൾക്ക് വിവാഹസിദ്ധി , നവദമ്പതികൾക്ക് സന്താനലാഭം,സജ്ജന ബഹുമതി തുടങ്ങിയ ഫലങ്ങളാണ്. 

 

മേടം 15 മുതൽ മിഥുനം 28 വരെ ശനിക്ക് 6 ലേക്ക് മാറ്റം ഉണ്ടെങ്കിലും മേൽ വിവരിച്ച ഫലങ്ങൾ തന്നെ കിട്ടും. വൃശ്ചികം 20 മുതൽ മകരം 02 വരെയും (ചൊവ്വ 3 ൽ) മീനം 24 മുതൽ ഇടവം 3 വരെയും (ചൊവ്വ 6 ൽ) വിശേഷ ക്ഷേത്രദർശനം (ആരാധനാലയം) തീർഥയാത്ര ടൂറിസ്റ്റ് വാഹനങ്ങൾ, ഓട്ടോറിക്ഷകൾ മുതലായവയിൽ നിന്നും ഉള്ള ധനവരുമാനത്തിന്റെ പുരോഗതി, വാടകയ്ക്ക് കൊടുക്കുന്ന സ്ഥലത്തിന്റെ വരുമാനത്തിൽ അഭിവൃദ്ധി, കേസ്, വഴക്കുകളിൽ ജയം, പൊലീസ്, പട്ടാളം, സെക്യൂരിറ്റി എന്നീ വിഷയങ്ങളിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് ജോലിഭാരം, ജോലിയിൽ ഉള്ളവർക്ക് പ്രമോഷൻ എന്നിവയും ഫലങ്ങളാണ്.

English Summary : 1197 Malayalam New Year Prediction for Chingakooru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com