ADVERTISEMENT

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):

സമയോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങൾ ഒഴിവാകും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ തക്കവിധം ഉദ്യോഗമാറ്റമുണ്ടാകും. മുടങ്ങിക്കിടപ്പുള്ള കർമപദ്ധതികൾ പുനരാരംഭിക്കും. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കും. കീഴ്ജീവനക്കാരുടെ സഹകരണമുണ്ടാകും. സുതാര്യതയുള്ള സമീപനത്താൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ഔദ്യോഗിക പരിശീലനത്തിന് അന്യദേശയാത്ര പുറപ്പെടും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. വീട് വയ്ക്കണമെന്ന ഉദ്ദേശത്തോടെ ഭൂമി വാങ്ങും. 

ജനനതിയതി പ്രകാരം ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാൻ...

ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക):

മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അനുമോദനങ്ങൾ വന്നു ചേരും. മേലധികാരിയുടെ പ്രോത്സാഹനത്താൽ പുതിയ ചുമതല ഏറ്റെടുക്കും. വിദേശയാത്ര സഫലമാകും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നു പിന്മാറണം. സുഹൃത്തിന്റെ സംശയങ്ങൾക്ക് വിശദീകരണം നൽകാനിടവരും. ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. ആത്മീയപ്രഭാഷണങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കും. 

 

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക  ):

അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ബാഹ്യപ്രേരണകളെ അതിജീവിക്കുവാനുള്ള ആത്മവിശ്വാസമുണ്ടാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. സ്വന്തം ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപ്പിക്കുന്നതും അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നതും ഒഴിവാക്കണം. ബൃഹത് സംരംഭത്തിന്റെ ഭാഗമാകാൻ അവസരം വന്നു ചേരും. പുതിയ ചുമതലകൾ ഏറ്റെടുക്കും. 

 

കർക്കടകക്കൂറ്  (പുണർതം 15 നാഴിക, പൂയം, ആയില്യം): 

ആഗ്രഹങ്ങളും ആശയങ്ങളും സഫലമാകും. വിജ്ഞാനം ആർജിക്കാനും പകർന്നു കൊടുക്കാനും അവസരമുണ്ടാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. അസുഖങ്ങൾക്ക് വിദഗ്‌ധ പരിശോധന വേണ്ടി വരും. ചിരകാലാഭിലാഷപ്രപ്തിയായ വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. ആത്മവിശ്വാസത്തോടുകൂടി പുതിയ ചുമതലകൾ ഏറ്റെടുക്കും. വ്യവസ്ഥകൾ പാലിക്കും. സമർപ്പിച്ച പദ്ധതികൾക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും. ബിസിനസിൽ നേരിട്ടിരുന്ന തടസ്സങ്ങൾ അകലും. 

ജനനതിയതി പ്രകാരം 1197 കൊല്ലവർഷം നിങ്ങൾക്കെങ്ങനെ?

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക ):

കൂട്ടു കച്ചവടത്തിൽ നിന്നു പിന്മാറി സ്വന്തമായ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ വ്യാപാരത്തിനു തുടക്കം കുറിക്കും. വരവും ചെലവും തുല്യമായതിനാൽ പലപ്പോഴും കടം വാങ്ങേണ്ടി വരും. സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും. വിദേശയാത്രയ്ക്കുള്ള അനുമതി നേടും. പക്വതയുള്ള പുത്രിയുടെ സമീപനത്തിൽ ആശ്വാസവും അഭിമാനവും തോന്നും. വിൽപനോദ്ദേശം മനസ്സിൽ കരുതി ഭൂമി വാങ്ങും. സാമ്പത്തിക രംഗത്ത് അലട്ടിയിരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകും. 

 

കന്നിക്കൂറ് (ഉത്രം 45 നാഴിക അത്തം, ചിത്തിര 30 നാഴിക):

വിട്ടുവീഴ്ചാമനോഭാവത്താൽ കുടുംബത്തിൽ സമാധാനം ഉണ്ടാകും. പൊതുപ്രവർത്തനങ്ങളിൽ അംഗീകാരം ലഭിക്കും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിന് ചേരും. സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കും. വ്യാപാര സ്ഥാപനത്തിൽ പണം കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സന്താനങ്ങളുടെ ജാഗ്രതക്കുറവ് മനോവിഷമത്തിനു കാരണമാകും. ചിട്ടയായ പ്രവർത്തനങ്ങൾക്ക് കർമരംഗത്ത് അംഗീകാരം ലഭിക്കും. 

 

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി വിശാഖം 45 നാഴിക):

സഹോദരങ്ങളുടെയോ സഹോദരതുല്യരായ സുഹൃത്തുക്കളുടെയോ സഹായത്താൽ പുതിയ ഉദ്യോഗത്തിന് അവസരം ലഭിക്കും. മനസ്സിന് തൃപ്‌തിയായ ഭൂമി വാങ്ങാനിടവരും. പ്രയത്നഫലാനുഭവങ്ങൾക്കായി അത്യധ്വാനം വേണ്ടി വരും. ജീവിതസാഹചര്യങ്ങളെ മാറ്റി മറിക്കുന്ന സംഭവങ്ങൾ വന്നു ചേരും. പ്രതിസന്ധികൾ അതിജീവിക്കേണ്ടതായി വരും. സ്വപ്‌നത്തിൽ കാണാനിടയായ സൽകാര്യങ്ങൾ യാഥാർഥ്യമാകും. ഉപരിപഠനത്തിന് അവസരം ലഭിക്കും. നീർദോഷ രോഗപീഡകൾ അലട്ടും. 

ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എപ്പോൾ, എങ്ങനെ?

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം തൃക്കേട്ട):

ഉപരിപഠനത്തിന് യോഗ്യത നേടും. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടാൻ അവസരമുണ്ടാകും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ചതിലധികം പണച്ചെലവ് അനുഭവപ്പെടും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ആശങ്ക വർധിക്കും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും. വസ്‌തു തർക്കം രമ്യമായി പരിഹരിക്കും. കൃത്യനിർവഹണത്തിൽ സത്യസന്ധത പാലിക്കും. വാഹന ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. 

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക):

ആഗ്രഹസാഫല്യത്താൽ വിശേഷപ്പെട്ട ദേവാലയദർശനം നടത്തും. പരാജയപ്പെടുമോ എന്ന ഉൾഭയത്താൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. വർഷങ്ങൾക്കു ശേഷം സഹപാഠിയെ കാണാനും ഗതകാലസ്മരണകൾ പങ്കു വയ്ക്കാനും അവസരമുണ്ടാകും. പഠനത്തിന് അനുസൃതമായ ഉദ്യോഗത്തിന് അവസരം ലഭിക്കും. പുണ്യപ്രവർത്തികൾക്കു പണം ചെലവഴിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. വിശിഷ്‌ട വ്യക്തികളെ പരിചയപ്പെടാൻ അവസരം ലഭിക്കും. 

 

മകരക്കൂറ് (ഉത്രാടം 45 നാഴിക തിരുവോണം, അവിട്ടം 30 നാഴിക) :

ഉദ്യോഗം രാജി വച്ച് ഉപരിപഠനത്തിന് ചേരും. മത്സരങ്ങളിൽ പ്രഥമസ്ഥാനം നിലനിർത്തും. പുതിയ ആശയങ്ങൾ കൃത്യമായി നടപ്പാക്കാൻ സാധിക്കുന്നതിനാൽ ലാഭവിഹിതം വർധിക്കും. പ്രത്യുപകാരം ചെയ്യാൻ സാധിക്കുന്നതിനാൽ കൃതാർഥനാകും. പൊതുസമൂഹത്തിൽ കീർത്തി നേടും. യാത്രാക്ലേശവും സമ്മർദവും ചുമതലകളും വർധിക്കും. ആരോഗ്യം തൃപ്‌തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. സംഘടനാപ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിക്കാനിടവരും. 

ജാതകസംബന്ധമായ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി പറയുന്നു

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക):

ഉപകാരം ചെയ്‌തു കൊടുത്തവരിൽ നിന്ന് വിപരീത പ്രതികരണം വന്നു ചേരും. യുക്തമായ പ്രവർത്തനശൈലിയിൽ ജീവിതപങ്കാളിയോട് ആദരവ് തോന്നും. അഭിലാഷങ്ങൾ സഫലമായതിനാൽ പ്രത്യേക ഈശ്വര പ്രാർഥന നടത്താനിടവരും. സംസർഗ ഗുണത്താൽ ദുഷ്ചിന്തകൾ ഉപേക്ഷിക്കും. മാതാപിതാക്കളുടെ ആഗ്രഹത്താൽ വിവാഹത്തിന് സമ്മതം അറിയിക്കും. ലക്ഷ്യപ്രാപ്‌തി കൈവരിക്കാൻ കഠിനാധ്വാനം വേണ്ടി വരും. സഹായാഭ്യർഥന നിരസിച്ചതിനാൽ സ്വജനശത്രുത വർധിക്കും. 

 

മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):

ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. വിദേശബന്ധമുള്ള വ്യാപാരത്തിനു തുടക്കം കുറിക്കും. ഉന്നതസ്ഥാനമാനങ്ങൾ കൈവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തിപത്രം ലഭിക്കും. കൂടുതൽ വിസ്‌തൃതിയുള്ള ഗൃഹം വാങ്ങാൻ ധാരണയാകും.

English Summary : Biweekly Star Prediction by Kanippayur / 2021 September 04 to 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com