sections
MORE

സെപ്റ്റംബറിലെ സമ്പൂർണ നക്ഷത്രഫലം ; വിശാഖം , അനിഴം , തൃക്കേട്ട

HIGHLIGHTS
  • വിശാഖം , അനിഴം , തൃക്കേട്ട നക്ഷത്രക്കാർക്ക്‌ സെപ്റ്റംബർ മാസം എങ്ങനെ?
monthly-prediction-vishakam-anizham-thriketta
SHARE

വിശാഖം 

ഔദ്യോഗിക മേഖലയിൽ സ്ഥാനക്കയറ്റവും ശമ്പളവർധനവും ലഭിക്കും.  അധികാരപരിധി വർധിക്കും. കീഴ്‌ജീവനക്കാരെ നിയമിക്കേണ്ടതായ സാഹചര്യം കാണുന്നു. വ്യാപാരത്തോട് ബന്ധപ്പെട്ടതായ അനുബന്ധ സ്ഥാപനങ്ങൾ ഏകോപിപ്പിക്കുന്നത് നന്നായിരിക്കും. ബൃഹത്പദ്ധതികൾ ഏറ്റെടുക്കും. കാലാവസ്ഥയിലെ വ്യതിയാനങ്ങൾ കൊണ്ട് കാർഷികമേഖലയിൽ നഷ്ടങ്ങൾ സംഭവിച്ചേക്കാം. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനാനുമതി ലഭിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും മാസത്തിന്റെ ആദ്യ പകുതി അനുകൂലമായിരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് മംഗളകർമങ്ങൾ മാറ്റി വയ്‌ക്കേണ്ടി വരാം. കുടുംബാംഗങ്ങളുടെ അപ്രീതി മൂലം വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ടി വന്നേക്കാം. അവിചാരിതമായി സാംക്രമിക രോഗങ്ങൾ പിടിപെടാം. മാനസിക സഘർഷങ്ങൾ വർധിക്കാം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. മാതാപിതാക്കളോടൊപ്പം താമസിക്കാൻ കൂടുതൽ മുറികളുള്ള വീട് വാടകയ്ക്ക് എടുക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശ്ശിസുകളാൽ അബദ്ധങ്ങളിൽ നിന്ന് അതിജീവിക്കും. നിസ്സാരമെന്ന് തോന്നുന്ന കർമമണ്ഡലങ്ങളിൽ അഹോരാത്രം പ്രയത്നം വേണ്ടി വരും. കർമമണ്ഡലങ്ങളിൽ മാറ്റങ്ങൾക്ക് തയാറാകുന്നതിനും വിശാഖം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

അനിഴം 

വിദഗ്‌ധ നിർദേശത്താൽ ചില കർമമണ്ഡലങ്ങളിൽ നിന്ന് പിന്മാറി കൂടുതൽ അനുഭവമുള്ള കർമമണ്ഡലങ്ങൾക്ക് രൂപം നൽകുവാനും പ്രവർത്തനം തുടങ്ങിവയ്ക്കുവാനും ഉള്ള സാഹചര്യം മാസത്തിന്റെ ആദ്യത്തെ പകുതിയിൽ കാണുന്നു. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് അനുകൂലമായ വിജയം കൈവരിക്കും. ആഗ്രഹങ്ങൾ സാക്ഷാത്കരിക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. വിദേശബന്ധമുള്ള വ്യാപാരവിപണന വിതരണ മേഖലകളോട് ബന്ധപ്പെട്ട് പ്രാരംഭതല ചർച്ചയിൽ പങ്കെടുക്കും. ബന്ധുക്കൾ വിരോധികളായിത്തീരും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം ലഭിക്കും. ഗവൺമെന്റുമായി ബന്ധപ്പെട്ട പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ അനുകൂലമായ വിജയം കൈവരിക്കും. മേലധികാരിയുടെ ആജ്ഞകൾ അനുസരിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. ജീവിതപങ്കാളിക്ക് ഉയർന്ന പദവിയിലുള്ള ഉദ്യോഗം ലഭിക്കുന്നത് വഴി ആശ്വാസം തോന്നും. ഗൃഹപ്രവേശന കർമം നിർവഹിക്കുവാൻ സാധ്യത കാണുന്നു. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. പൂർവിക സ്വത്ത് വിൽക്കുവാനുള്ള യോഗം കാണുന്നു. ഉദ്യോഗം നഷ്ടപ്പെടാനിടയുള്ളതിനാൽ ജന്മനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. പൂർവകാല സുഹൃത്തുക്കളെ കാണുവാനും ഗതകാല സ്‌മരണകൾ പങ്കുവയ്ക്കുവാനും സാധ്യത കാണുന്നു. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുന്നത് വഴി ആത്മാഭിമാനത്തിന് യോഗം കാണുന്നു. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. തൊഴിൽ പരമായും കുടുംബപരമായും മനസ്സിൽ ഉദ്ദേശിക്കുന്ന തരത്തിൽ പ്രവർത്തിക്കുവാനും പ്രയത്നിക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

തൃക്കേട്ട 

വിദഗ്‌ധ നിർദേശം തേടി പുതിയ വ്യാപാര വ്യവസായ  മേഖലകൾ തുടങ്ങി വയ്ക്കാനുള്ള സാധ്യത കാണുന്നു. വിദേശത്തെ ജോലി ഒഴിവാക്കി ജന്മനാട്ടിൽ വ്യാപാരം തുടങ്ങിയാൽ വിജയിക്കില്ല എന്ന ആത്മാർഥ സുഹൃത്തിന്റെ നിർദേശത്താൽ ആ തീരുമാനം വേണ്ടെന്നു വയ്ക്കും. ജോലിയോടൊപ്പം ഹ്രസ്വകാലമായ കർമമണ്ഡലങ്ങൾ തുടങ്ങുകയോ പുതിയ പാഠ്യപദ്ധതികൾക്ക് ചേരുകയോ ചെയ്യുന്നത് നില നിൽപിന് അനുകൂലമായിത്തീരും. വ്യക്തിത്വ വികസനത്തിന് സ്വയം തയാറാകും. മുൻകോപം ഒഴിവാക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം വന്നു ചേരും. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം കൈവരിക്കും. സ്ഥാനക്കയറ്റത്തോടു കൂടി മറ്റൊരു ജോലിക്കുള്ള സാധ്യത കാണുന്നു. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള യോഗം കാണുന്നു. ഭയഭകതിബഹുമാനത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ജോലിയോടൊപ്പം മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കും. മക്കൾക്ക് ഉയർന്ന പദവിയോടു കൂടിയ ഉദ്യോഗം ലഭിക്കുന്നത് വഴി ആശ്വാസം കാണുന്നു. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുന്നത് വഴി ദുഷ്‌കീർത്തികളെ അതിജീവിക്കും. പദ്ധതിസമർപ്പണത്തിൽ വിജയം കൈവരിക്കും. ബന്ധുസമാഗമത്തിൽ പങ്കെടുക്കുവാൻ സാധിക്കും. ശുഭാപ്‌തി വിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടെ ലഭിക്കും. ഭക്ഷ്യവിഷബാധ ഏൽക്കുവാനുള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗത്തിന് അവസരം വന്നു ചേരുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur September 2021 / Vishakam,  Anizham , Thriketta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA