sections
MORE

സെപ്റ്റംബറിലെ സമ്പൂർണ നക്ഷത്രഫലം ; തിരുവോണം, അവിട്ടം , ചതയം

HIGHLIGHTS
  • തിരുവോണം, അവിട്ടം , ചതയം നക്ഷത്രക്കാർക്ക്‌ സെപ്റ്റംബർ മാസം എങ്ങനെ?
monthly-prediction-thiruvonam-avittam-chathayam
SHARE

തിരുവോണം 

പലപ്രകാരത്തിലും ദേഹപരമായ അസ്വാസ്ഥ്യങ്ങൾ വന്നു ചേരാനുള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വ്യാപാര മേഖലയിൽ ആധുനികസംവിധാനം സ്വീകരിക്കുന്നത് വഴി ക്രമാനുഗതമായ പുരോഗതി കാണുന്നു. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും ഫലം ലഭിക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. ജീവിത നിലവാരം വർധിക്കും. നിലവിലുള്ള ഗൃഹത്തിനു പുറമെ മറ്റൊരു ഗൃഹം കൂടി വാങ്ങിക്കുവാനുള്ള സാധ്യത കാണുന്നു. മാസത്തിന്റെ രണ്ടമത്തെ പകുതി വിദ്യാർഥികൾക്ക് അനുകൂലം. പ്രലോഭനങ്ങളെ അതിജീവിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദഗ്‌ധ നിർദേശം അനുസരിച്ചു ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. പുതിയ ഭരണസംവിധാനം സ്വീകരിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണുവാനും ഗതകാല സ്‌മരണകൾ പങ്കു വയ്ക്കുവാനും സാധ്യത കാണുന്നു. ശുഭാപ്‌തി വിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. അധികാരപരിധി വർധിക്കും. കീഴ്‌ജീവനക്കാരെ നിയമിക്കാനുള്ള യോഗം കാണുന്നു. നിർത്തിവച്ച കരാർ ജോലികൾ പുനരാരംഭിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റത്തിന് യോഗം കാണുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖലയിൽ നഷ്ടം സംഭവിക്കാനുള്ള സാഹചര്യവും തിരുവോണം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

അവിട്ടം 

തൊഴിൽപരമായ മേഖലകളിൽ മാറ്റങ്ങൾ വന്നു ചേരും.  എല്ലാ വിധത്തിലുള്ള അനിഷ്ടങ്ങളെയും അതിജീവിക്കും. പരാജയപ്പെടുമെന്നു കരുതിയ വ്യാപാരമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. വ്യാവസായിക മേഖലകളിൽ ഉത്പാദന ക്ഷമത വർധിക്കും. പ്രായാധിക്യമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത് വഴി മാനസിക സമ്മർദത്തെ അതിജീവിക്കാൻ  സാധിക്കും. മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസുകളാൽ എല്ലാ വിധത്തിലുമുള്ള ദുഷ്‌കീർത്തികളെ അതിജീവിക്കും. പൂർവീകമായ സ്വത്ത് രേഖാപരമായി ലഭിക്കും. വാക്കും പ്രവർത്തിയും ഫലപ്രദമായിത്തീരും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കണം. പ്രയത്നങ്ങൾക്കനുസരിച്ചുള്ള ഫലം ലഭിക്കും. വിജ്ഞാനപ്രദമായിട്ടുള്ള വിഷയങ്ങൾ പുതിയ തലമുറയിലുള്ളവർക്ക് പകർന്നു കൊടുക്കാൻ സാധിക്കും. ദുശീലങ്ങൾ ഉപേക്ഷിച്ച് സദ്ശീലങ്ങൾ സ്വീകരിക്കും. വിപണന മേഖലകൾ വിപുലീകരിക്കും. സാംക്രമിക രോഗങ്ങളെ അതിജീവിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ജോലിക്ക്  അവസരം വന്നു ചേരും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നതും അബദ്ധമായിത്തീരുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

ചതയം 

പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. നിലവിലുള്ള ഗൃഹത്തിൽ വാസ്‌തുശാസ്‌ത്രപ്രകാരം മാറ്റങ്ങൾ വരുത്തും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പകർച്ചവ്യാധി പിടിപെടാൻ സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വിജയപ്രതീക്ഷകളോടു കൂടി പുതിയ ഭരണസംവിധാനം ഏറ്റെടുക്കും. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. ഭൂമി വിൽപനയ്ക്ക് തയാറാകും. വിദ്യാർഥികൾക്കും ഗവേഷകർക്കും, ശാസ്ത്രജ്ഞർക്കും സമയം അനുകൂലം. വ്യവസായം നവീകരിക്കാൻ ധനകാര്യസ്ഥാപനത്തെ ആശ്രയിക്കേണ്ടി വരാം. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. ക്ഷമയോടും ആത്മസംയമനത്തോടെയുമുള്ള സമീപനം വഴി എല്ലാ വിധത്തിലുമുള്ള  അനിഷ്ടങ്ങളെ അതിജീവിക്കും. പ്രവർത്തന ശൈലിയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നത് വഴി പിന്തള്ളപ്പെടുന്ന അവസ്ഥകളെ അതിജീവിക്കാൻ സാധ്യത കാണുന്നു. അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ അനുകൂലവിജയം കൈവരിക്കും. കുടുംബത്തിലും തൊഴിൽപരമായ മേഖലകളിലും സമാധാന അന്തരീക്ഷം സംജാതമാകും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. മുൻകോപം ഒഴിവാക്കണം. ജീവിതപങ്കാളിയുടെ നിർദേശങ്ങൾ പരിഗണിക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur September 2021 / Thiruvonam , Avittam , Chathayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA