ADVERTISEMENT

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):

പ്രവൃത്തി മണ്ഡലങ്ങളിൽ വളർച്ച അനുഭവപ്പെടും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ സുഹൃത് സഹായത്താൽ സാധ്യമാകും. സാമ്പത്തിക പരാധീനത മറികടക്കും. ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങാൻ ഇടവരും. ആസ്വാദ്യകരമായ കുടുംബാന്തരീക്ഷം സംജാതമാകും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസം ഭർത്താവിന്റെ ഉദ്യോഗം എന്നിവ ചിന്തിച്ച് ആധി വർധിക്കും. സംസാരത്തിൽ അബദ്ധങ്ങൾ വന്നു ചേരും. രോഗപീഡകൾ അലട്ടും.

 

ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക):

അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കാനിടവരും. വിശ്വസ്‌തസേവനത്തിന് പ്രശസ്‌തിപത്രം ലഭിക്കും. ആഭരണവും പണവും നഷ്ടപ്പെടാനിടയുണ്ട്. സഹപ്രവർത്തകർ അവധിയായതിനാൽ ജോലിഭാരം വർധിക്കും. ആചാരമര്യാദകൾ പാലിക്കാൻ തയാറാകും. സാഹസപ്രവൃത്തികളിൽ നിന്ന് ബോധപൂർവം ഒഴിവാകണം. പൊതുപ്രവർത്തനങ്ങൾക്ക് പിന്തുണയും ആദരവും വന്നു ചേരും. പരീക്ഷകളിൽ പ്രതീക്ഷിച്ച വിധം ശോഭിക്കാൻ കഴിയില്ല. 

 

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അവധിയെടുക്കും. വിരമിക്കുന്ന മേലുദ്യോഗസ്ഥന് മംഗളങ്ങളും സമ്മാനങ്ങളും നൽകാനിടവരും. അസുഖങ്ങൾ ഉണ്ടോ എന്ന ചിന്തകളാൽ പരിശോധനയ്ക്ക് തയാറാകും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. സമാന മനസ്‌കരുമായി സൗഹൃദത്തിലേർപ്പെടാൻ അവസരമുണ്ടാകും. സന്താനങ്ങളുടെ സംരക്ഷണത്തിൽ ആശ്വാസവും സമാധാനവും ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ സുഹൃത്തിന്റെ ഉപദേശം നേട്ടങ്ങൾക്കു വഴിയൊരുക്കും. 

 

കർക്കടകക്കൂറ്  (പുണർതം 15 നാഴിക, പൂയം, ആയില്യം): 

നിരാലംബരായവർക്ക് സാമ്പത്തിക സഹായം നൽകാനിടവരും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. ഉദ്യോഗത്തിൽ നിന്നു നിശ്ചിത കാലയളവിനു മുൻപ് വിരമിക്കും. സ്വന്തമായ വ്യാപാരം തുടങ്ങാൻ തീരുമാനിക്കും. മത്സരരംഗങ്ങളിൽ വിജയിക്കും. മുടങ്ങിക്കിടക്കുന്ന ഔദ്യോഗിക സ്ഥാനമാനങ്ങൾ ലഭിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലീകരിക്കും. ബന്ധുസഹായം ഗണ്യമായി ഉണ്ടാകും. വിപുലമായ പ്രവർത്തന മണ്ഡലങ്ങൾ തുടങ്ങാനുള്ള പ്രാരംഭതല ചർച്ചകൾ നടത്തും. 

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക ):

കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാരത്തിന് തുടക്കം കുറിക്കും. പലപ്പോഴും കടം വാങ്ങേണ്ടതായ സാഹചര്യം ഉണ്ടാകും. അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. വിദേശയാത്രയ്ക്കുള്ള അനുമതി നേടും. പ്രായത്തിലുപരി പക്വതയുള്ള പുത്രിയുടെ സമീപനത്തിൽ ആശ്വാസവും അഭിമാനവും തോന്നും. വിൽപനോദ്ദേശം മനസ്സിൽ കരുതി ഭൂമി വാങ്ങാനിടവരും. വാഹന ഉപയോഗത്തിൽ ജാഗ്രത പുലർത്തണം. 

 

കന്നിക്കൂറ് (ഉത്രം 45 നാഴിക അത്തം, ചിത്തിര 30 നാഴിക):

ആരോഗ്യം തൃപ്‌തികരമായിരിക്കും. വിട്ടുവീഴ്‌ചാമനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പൊതുപ്രവർത്തനങ്ങളിൽ പൊതുജനാംഗീകാരം ലഭിക്കും. അധികാര- സാമ്പത്തിക ദുർവിനിയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിടും. ആത്മപ്രശംസയും പരനിന്ദയും ഒഴിവാക്കാൻ ഉൾപ്രേരണയുണ്ടാകും. ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരാൻ തീരുമാനിക്കും. വ്യാപാര സ്ഥാപനത്തിൽ പണം കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. 

 

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി വിശാഖം 45 നാഴിക):

വ്യവഹാര വിജയത്താൽ അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. ഔദ്യോഗികമായി ചർച്ചകളും യാത്രകളും വേണ്ടിവരും. പുത്രന് തന്നേക്കാൾ ഉയർന്ന ഉദ്യോഗം ലഭിച്ചതിൽ ആത്മാഭിമാനം തോന്നും. സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും നിയമവിരുദ്ധമായ പ്രവൃത്തികളിൽ നിന്നു വിട്ടു നിൽക്കണം. കാർഷിക മേഖലയിൽ കൂടുതൽ സമയം പ്രയത്നിക്കും. ദുഃസ്വപ്‌ന ദർശനത്താൽ ആധി വർധിക്കും. പങ്കാളിയുടെയും സന്താനങ്ങളുടെയും ആവശ്യങ്ങൾക്ക് പ്രഥമപരിഗണന നൽകും. രോഗചിന്ത മനക്ലേശം വർധിപ്പിക്കും. 

 

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം തൃക്കേട്ട):

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണക്രമീകരണം ശീലിക്കും. ദുഃഖസ്മരണകൾ വന്നു ചേരുമെങ്കിലും ആത്മീയ ചിന്തകൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ അന്യദേശയാത്ര പുറപ്പെടും. വ്യാപാര വ്യവസായ മേഖലയിൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ത്വക് രോഗം അലട്ടും. കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സേവന സമർഥ്യത്താൽ ദുഷ്‌കീർത്തി ഒഴിവാകും. മുൻകോപം ഒഴിവാക്കണം. 

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക):

ജീവിത മാർഗത്തിന് വഴിത്തിരിവുണ്ടാകുന്ന കർമമേഖലകളിൽ പ്രവർത്തിക്കാൻ അവസരം വന്നു ചേരും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. വ്യാപാര വിപണന മേഖലകളിൽ പണം മുടക്കും. കുടുംബ സംരക്ഷണ ചുമതല ഏറ്റെടുക്കാൻ നിർബന്ധിതനാകും. ഭർത്താവിനോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. ഗൃഹപ്രവേശന കർമം നിർവഹിക്കും. പിതാവിന് ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. ആഗ്രഹസാഫല്യത്താൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കും. 

 

മകരക്കൂറ് (ഉത്രാടം 45 നാഴിക തിരുവോണം, അവിട്ടം 30 നാഴിക) :

ആരോഗ്യം തൃപ്‌തികരമായിരിക്കും. ചെയ്യുന്ന പ്രവർത്തികൾക്ക് അർഹമായ അംഗീകാരം ലഭിക്കും. കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറി സ്വന്തമായ പ്രവർത്തനമേഖലകൾക്ക് തുടക്കം കുറിക്കും. പ്രവൃത്തി മണ്ഡലങ്ങളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. ബന്ധുക്കൾ തമ്മിലുള്ള വസ്‌തു തർക്കം രമ്യമായി പരിഹരിക്കാൻ സാധിക്കും. പങ്കാളിയോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. കാർഷിക മേഖലയിൽ നിന്നു നേട്ടമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി ദൃശ്യമാകും.

 

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക):

നിലവിലുള്ളതിനേക്കാൾ സൗകര്യമുള്ള ഗൃഹം വാങ്ങാൻ അന്വേഷണമാരംഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദൂരദേശത്ത് വസിക്കുന്ന ബന്ധുക്കൾ വിരുന്നു വരും. മാതാവിന് അഭിവൃദ്ധിയുണ്ടാകും. വ്യക്തമായ വിശദീകരണം നൽകിയതിനാൽ മേലധികാരിയുടെ ദുസംശയങ്ങൾ നീങ്ങും. ഭാര്യാഭർത്തൃ ഐക്യമുണ്ടാകും. ആത്മീയ പ്രഭാഷണങ്ങൾ മനസ്സിന് ആശ്വാസം പകരും. നറുക്കെടുപ്പുകളിൽ നിന്നു നേട്ടമുണ്ടാകും. ദീർഘകാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിയും. 

 

മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):

സഹോദര സുഹൃത് സഹായത്താൽ നിലനിൽപിന്നാധാരമായ ഉദ്യോഗം ലഭിക്കും. പരീക്ഷ, ഇന്റർവ്യൂ, മത്സരരംഗങ്ങൾ തുടങ്ങിയവയിൽ വിജയം കൈവരിക്കും. ആത്മവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും. ആത്മാർഥ സുഹൃത്തിന്റെ നിർദേശങ്ങളും ഉപദേശങ്ങളും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപകരിക്കും. ബന്ധുവിന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി അവധിയെടുത്ത് ദൂരയാത്രകൾ വേണ്ടി വരും. കുടുംബത്തിൽ ആഹ്ളാദകരമായ അന്തരീക്ഷം സംജാതമാകും. വാതരോഗ പീഡകൾ വർധിക്കും.

English Summary : Bi Weekly Prediction by Kanippayyur / 2021 September 18 to October 01

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com