ADVERTISEMENT

തിരുവോണം 

 

രോഗങ്ങൾ മാറി ഊർജസ്വലതയോടെ പ്രവർത്തിക്കുവാൻ സാധിക്കും. ജോലിഭാരം വർധിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയോടു കൂടി ഔദ്യോഗികമായ മേഖകളുമായി ബന്ധപ്പെട്ട യാത്രകളും ചർച്ചകളും പുനരാരംഭിക്കും. നിരവധി കാര്യങ്ങൾ അനുകൂലമായിത്തീരും. കർമമണ്ഡലങ്ങളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കുന്നത് ഗുണം ചെയ്യും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. അമിതമായ ആത്മവിശ്വാസവും അഹംഭാവവും ഒഴിവാക്കി കൂടുതൽ പ്രയത്നിക്കണം. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പുനഃരാരംഭിക്കും. വാഹനം മാറ്റി വാങ്ങാനുള്ള സാധ്യത കാണുന്നു. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. പഠിച്ച വിഷയത്തോടനുബന്ധമായി പ്രവർത്തിക്കാൻ അവസരം വന്നു ചേരും. നിർണായകമായ തീരുമാനങ്ങളിൽ അനുഭവജ്ഞാനമുള്ളവരുടെ നിർദേശം തേടുന്നത് നന്നായിരിക്കും. ഔദ്യോഗിക മേഖലകളിൽ അധികാരപരിധി വർധിക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അവസരം വന്നു ചേരുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

 

അവിട്ടം 

 

മാസത്തിന്റെ ആദ്യ പകുതിയിൽ എല്ലാ കാര്യങ്ങളിലും സ്വസ്ഥതക്കേടുകൾ വന്നു ചേരാം. ഔദ്യോഗിക മേഖലയിൽ രണ്ടാമത്തെ പകുതി അനുകൂലമായിത്തീരും. വ്യാപാരമേഖലയിൽ നേട്ടം കുറയും. കാർഷിക മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. ഗൃഹനിർമാണത്തിന് തുടക്കം കുറിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ മംഗള കർമങ്ങളിൽ പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. സുതാര്യതയോടെയും കഠിനപ്രയത്നത്താലും യുക്തി പൂർവം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാലും എല്ലാവിധത്തിലുള്ള അനിഷ്ടങ്ങളെയും അതിജീവിക്കുവാൻ സാധിക്കും. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും വന്നു ചേരും. ഔദ്യോഗിക മേഖലയിൽ അധികാരപരിധി വർധിക്കും. ജീവിതപങ്കാളിയുടെ നിർദേശങ്ങൾ പരിഗണിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ യോഗം കാണുന്നു. ജോലിഭാരം വർധിക്കും. പ്രവർത്തന ശൈലിയിൽ പുതിയ ഭരണസംവിധാനം സ്വീകരിക്കുന്നത് പ്രസ്ഥാനത്തിനും വ്യക്തിപരമായും ഗുണം ചെയ്യും. വിട്ടുവീഴ്ചാ മനോഭാവത്താൽ വസ്‌തു തർക്കം പരിഹരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനും നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കുവാനും ഉള്ള അവസരവും അവിട്ടം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

 

 ചതയം 

 

ജാഗ്രതയോടെ പ്രവർത്തിക്കുന്നത് വഴി പലതരത്തിലുള്ള മാർഗതടസ്സങ്ങളെയും അതിജീവിക്കുവാൻ സാധിക്കും. ഔദ്യോഗികമേഖലകളുമായി ബന്ധപ്പെട്ട യാത്രകളും ജോലിഭാരവും വർധിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പിതാവിന് അസുഖം വർധിക്കാം. വിദേശത്തു നിന്ന് തിരിച്ചു വന്നവർക്ക് പുനർനിയമനത്തിന് സാധ്യത കാണുന്നു. ആധുനിക സംവിധാനം സ്വീകരിച്ചു കൊണ്ട് പുതിയ ഭരണസംവിധാനം പ്രവർത്തികമാക്കും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന പദ്ധതികളിൽ വിജയം കൈവരിക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും അനുകൂലമായ വിജയം കൈവരിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. വാഹനം മാറ്റിവാങ്ങാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിക്കും. മാതാപിതാക്കളോടൊപ്പം താമസിക്കാൻ കൂടുതൽ മുറികളുള്ള വീട് വാടകയ്ക്ക് എടുക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. വസ്‌തു തർക്കം പരിഹരിക്കുവാൻ നിയമസഹായം തേടും. തൃപ്‌തികരമായ വിലയ്ക്ക് ഭൂമി വിൽപനയ്ക്കുള്ള സാധ്യതയും ചതയം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur October 2021 / Thiruvonam, Avittam , Chathayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com