sections
MORE

അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

HIGHLIGHTS
  • സമ്പൂർണ വാരഫലം (ഒക്ടോബർ 10 - 16 )
weekly-star-prediction-photo-credit-NISHANTH-C-C
Photo Credit : NISHANTH C.C / Shutterstock.com
SHARE

അശ്വതി: 

 മംഗള കർമങ്ങളിൽ സംബന്ധിക്കും. ഗൃഹോപകരണങ്ങൾ‍ക്ക് കേടുപാടുകൾ തുടർ‍ന്നുള്ള ചെലവുകൾ.  മേലധികാരികൾ, മുതിർ‍ന്ന സഹപ്രവർ‍ത്തകർ എന്നിവരിൽ നിന്നു സഹായം. ബന്ധുജനഗുണം വർ‍ധിക്കും. കാലാവസ്ഥാജന്യരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

ഭരണി:     

ധനപരമായ പുരോഗതി. ശിരോരോഗവിഷമതകൾ ഉണ്ടാകാം. വിദ്യാഭ്യാസപരമായ ഉന്നതവിജയം  കൈവരിക്കും. ഇന്‍റർ‍വ്യൂ, മത്സരപ്പരീക്ഷകൾ എന്നിവയിൽ വിജയം . വിദേശയാത്രയ്ക്കുള്ള ശ്രമത്തിൽ വിജയിക്കും. സന്താനഗുണമനുഭവിക്കും. 

കാർത്തിക: 

മാതാവിനോ മാതൃ ജനങ്ങൾക്കോ രോഗാരിഷ്ടത. ഉത്തരവാദിത്തങ്ങൾ വർ‍ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർ‍പ്പെടുവാൻ സാധിക്കും. ബിസിനസിൽ മികവു പുലർ‍ത്തും. ഔഷധങ്ങളിൽ നിന്ന് അലർ‍ജി പിടിപെടാൻ സാധ്യത. 

രോഹിണി : 

സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർ‍ക്ക് ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളിൽ ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തിക മായി ചെറിയ വിഷമതകൾ നേരിടും. 

മകയിരം  : 

സുഹൃദ് സഹായം ലഭിക്കും.  ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അകല്‍ച്ച കുറയും. മംഗളകർ‍മങ്ങളിൽ സംബന്ധിക്കും.

തിരുവാതിര  :

കാർ‍ഷികരംഗത്ത് പ്രവർ‍ത്തിക്കുന്നവർ‍ക്ക് നേട്ടം. വാക്കുതർ‍ക്കം, വ്യവഹാരം എന്നിവയിലേർ‍പ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങൾ സന്ദർ‍ശിക്കുവാൻ യോഗം. സഹോദരങ്ങൾ‍ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.

പുണർതം   : 

അവിചാരിത ധനലാഭം. ഭക്ഷണസുഖം ലഭിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത. 

പൂയം: 

ദീർഘ ദൂര യാത്രകൾ വേണ്ടിവരും. അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികൾ  തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും.  സ്വന്തം ബിസിനസില്‍നിന്ന് മികച്ച നേട്ടം.

ആയില്യം

 ആയുധം, അഗ്നി ഇവയാൽ പരിക്ക് പറ്റുവാൻ  സാദ്ധ്യത.  ഉദരവിഷമതകൾ അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‍പ് പരിചയമില്ലാത്തവർ‍ക്ക് സഹായം ചെയ്യേണ്ടിവരും. 

മകം:  

പഠനത്തിൽ അലസത വർധിക്കുവാൻ ഇടയുണ്ട്.  വിലപിടിപ്പുള്ള ഉപഹാരങ്ങൾ ലഭിക്കും. കർ‍മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറും.  ആരോഗ്യപ്രശ്നങ്ങൾ ശമിക്കും .

പൂരം   : 

ഭവനനിർ‍മാണം, ഭവനം മോടിപിടിപ്പിക്കൽ എന്നിവ സാധിക്കും. മനസുഖം നല്‍കുന്ന വാർ‍ത്തകൾ ശ്രവിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. ധനപരമായ നേട്ടങ്ങൾ മനഃസുഖം നൽകും.

ഉത്രം : 

കലാരംഗത്തു പ്രവർ‍ത്തിക്കുന്നവർ‍ക്ക് അംഗീകാരം. ദീർ‍ഘയാത്രകൾ വേണ്ടിവരും. മനസ്സിൽ നിലനിന്നിരുന്ന അനാവശ്യ വിഷമതകൾ ശമിക്കും. ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും. 

അത്തം   

പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത്. സ്വന്തം പ്രയത്നത്താൽ തടസങ്ങൾ തരണംചെയ്യും. സർ‍ക്കാരിൽ നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളിൽ നിന്നോ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകൾ വിജയകരമായി പൂർ‍ത്തിയാക്കും. 

ചിത്തിര: 

സാമ്പത്തിക വിഷമതകൾ നേരിടും. ഭൂമി വിൽപ്പനയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകൾ നടത്തും. വിവാഹാലോചനകളിൽ തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

ചോതി   : 

അനാവശ്യ യാത്രകൾ വേണ്ടിവരും. പ്രവർ‍ത്തനങ്ങളിൽ മന്ദത നേരിടും. പൈതൃകസ്വത്ത് ലഭിക്കുവാൻ യോഗം. ഭൂമി വാങ്ങൽ, ഗൃഹനിർ‍മാണം എന്നിവയും സാധിതമാകും. സർ‍ക്കാർ ഉദ്യോഗസ്ഥർ‍ക്ക് ദിനം പ്രതികൂലം. 

വിശാഖം :  

ജീവിത പങ്കാളിക്ക് ഉയർച്ച, പലതരത്തിൽ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകൾ‍ക്ക് ശമനം. പുതിയ വസ്ത്രലാഭമുണ്ടാകും.  ബിസിനസിൽ നേട്ടം. പ്രവർ‍ത്തനങ്ങളിൽ വിജയം. ഭക്ഷണസുഖം വർ‍ധിക്കും.

അനിഴം   : 

സാമ്പത്തിക വിഷമതകൾ മറികടക്കും. വിവാഹമോചനക്കേസുകൾ നടത്തുന്നവർ‍ക്ക് ഒത്തുതീർ‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താൽ തടസങ്ങൾ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. 

തൃക്കേട്ട  : 

തൊഴിലന്വേഷണങ്ങളിൽ വിജയം. താല്‍ക്കാലിക ജോലികൾ സ്ഥിരപ്പെടാൻ സാധ്യത. രോഗാവസ്ഥയിൽ കഴിയുന്നവർ‍ക്ക് ആശ്വാസം. ഭക്ഷണസുഖം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവും. പൊതു പ്രവർത്തന രംഗത്ത് നേട്ടങ്ങൾ.

മൂലം 

ബന്ധുജനങ്ങളിൽ നിന്ന് അകന്നു കഴിയേണ്ടിവരും. മംഗളകർ‍മങ്ങളിൽ സംബന്ധിക്കും. വാതജന്യരോഗത്താൽ വിഷമിച്ചിരുന്നവർ‍ക്ക് ആശ്വാസം. വിവാഹാലോചനകളിൽ പുരോഗതി. 

പൂരാടം  : 

കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങളിൽ ആശ്വാസം. മുതിർ‍ന്ന കുടുംബാംഗങ്ങൾ‍ക്ക് രോഗദുരിതസാധ്യത. കലാരംഗത്ത് പ്രവർ‍ത്തിക്കുന്നവർ‍ക്ക് നേട്ടം. ഔഷധ സേവ വേണ്ടിവരും . 

ഉത്രാടം 

സ്വഭാവത്തിൽ സ്വാർ‍ഥത വർ‍ധിക്കും. തന്മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ പരിഭവമോ ഉണ്ടാകുവാൻ സാധ്യത. രോഗാവസ്ഥയിൽ കഴിഞ്ഞിരുന്നവർ‍ക്ക് ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാൻ സാധിക്കും. 

തിരുവോണം   : 

ജലജന്യ രോഗ സാദ്ധ്യത . പ്രണയബന്ധിതർ‍ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസിൽ പണം മുടക്കി വിജയം നേടുവാൻ സാധിക്കും,  പഠനരംഗത്ത് മികവ് പുലർ‍ത്തും.

അവിട്ടം  :  

ബന്ധുഗുണം അനുഭവിക്കും . ഗൃഹനിർ‍മാണത്തിൽ പുരോഗതി. സ്വഗൃഹത്തിൽ നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളിൽ സംബന്ധിക്കും. 

ചതയം   : 

ഗൃഹനിർ‍മാണം, വാഹനം വാങ്ങൽ എന്നിവയെലേർപ്പെടും. കാർ‍ഷികമേഖലയിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കർ തൊഴിലിൽ നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. 

പൂരുരുട്ടാതി  : 

സന്താനങ്ങളെക്കൊണ്ട്  മനോവിഷമം. വ്യവഹാരം നടത്തുന്നവർ‍ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയിൽ പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും . 

ഉത്തൃട്ടാതി : 

സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം. തൊഴില്‍സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകൾ പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. 

രേവതി

കുടുംബത്തിൽ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥർ‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും,  വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

English Summary : Weekly Star Prediction by Sajeev Shastharam / 2021 October 10 to 16

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA