ജനുവരിയിലെ ആദ്യത്തെ രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ?

HIGHLIGHTS
  • 2022 ജനുവരി 01 മുതൽ 15 വരെയുള്ള സൂര്യരാശിഫലം
bi-weekly-prediction-raveendran-kalarikkal
SHARE

മേടം രാശി.........Aries

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

2022 എന്ന പുതുവർഷം പിറന്ന് ആദ്യത്തെ ഈ രണ്ടാഴ്ച മേടം സൂര്യരാശിക്കാർക്ക് കഴിഞ്ഞ രണ്ടാഴ്‌ചത്തേതിനെക്കാൾ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. സാമ്പത്തികമായ പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: ജനുവരി മാസത്തിന്റെ ആദ്യപകുതിയിലെ ഈ ദിവസങ്ങളിൽ മേടം സൂര്യരാശിക്കാർക്കു വിദ്യാഭ്യാസകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. പുതിയ കോഴ്‌സുകളിൽ ചേരാൻ ആഹ്രിക്കുന്നവർക്ക് അതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയും. പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ സാധിക്കും. പരീക്ഷകളിൽ വിചാരിച്ചതിലേറെ നേട്ടമുണ്ടാകും.

തൊഴിൽ: മേടം സൂര്യരാശിക്കാർക്കു തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ വലിയ പ്രശ്‌നങ്ങൾക്കു സാധ്യതയില്ല. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. ഈ രാശിക്കാരിൽ ചിലർക്കു പുതിയ ജോലി സംബന്ധിച്ച അറിയിപ്പു ലഭിക്കാനും സാധ്യതയുണ്ട്.

പ്രേമം: പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് മേടം സൂര്യരാശിക്കാർക്ക് ഈ രണ്ടാഴ്‌ച പ്രതീക്ഷിക്കാവുന്നത്. ചില ദിവസങ്ങളിൽ പ്രണയപങ്കാളി വേണ്ടത്ര സഹകരിക്കുന്നില്ല എന്നു തോന്നും. എങ്കിലും സുഹൃത്തുക്കളിൽ ചിലരിൽ നിന്നു വിചാരിച്ചതിലധികം സഹായസഹകരണങ്ങൾ ഉണ്ടാകും. പ്രണയബന്ധം നല്ല നിലയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയും ചെയ്യും.

ഇടവം രാശി.......... Taurus

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഇടവം സൂര്യരാശിയിൽ ജനിച്ചവർക്ക് ജനുവരി മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പ്രവർത്തനരംഗത്തും വീട്ടിലുമെല്ലാം പൊതുവേ ഗുണഫലങ്ങളാണ് അനുഭവപ്പെടുക. ഇടപെടുന്ന കാര്യങ്ങളിൽ വിജയം ഉറപ്പിക്കാൻ സാധിക്കും. തടസ്സങ്ങളെയെല്ലാം തട്ടിമാറ്റി വിജയത്തിലേക്കു നീങ്ങാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം:  പഠനകാര്യങ്ങളിൽ പുതിയ ഉണർവും ഉത്സാഹവും ഉണ്ടാകും. പരീക്ഷകളിൽ കൂടുതൽ മാർക്കു വാങ്ങി സഹപാഠികൾക്കിടയിൽ കൂടുതൽ അംഗീകാരം നേടിയെടുക്കാൻ സാധിക്കും.

തൊഴിൽ: ഈ രണ്ടാഴ്‌ച തൊഴിൽ രംഗത്തു നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. കഴിഞ്ഞ രണ്ടാഴ്ച അനുഭവപ്പെട്ടിരുന്ന പ്രശ്‌നങ്ങളിൽ നിന്നൊക്കെ മോചനം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും.

പ്രേമം: പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളാണിത്. പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹം കൂടുതൽ അനുഭവപ്പെടും. ചില അസൂയാലുക്കളുടെ പ്രവർത്തനം ഇതിനിടയിൽ നടക്കുമെങ്കിലും അതൊന്നും വിലപ്പോവില്ല.

മിഥുനം രാശി ..........Gemini

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

മിഥുനം സൂര്യരാശിക്കാർക്ക് ജനുവരിയിലെ ആദ്യപകുതിയിൽ കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടന്നുപോകും. ചില ദിവസങ്ങളിൽ വിചാരിച്ച അത്രയും നേട്ടങ്ങൾ കിട്ടുന്നില്ലെന്നു തോന്നും. എങ്കിലും ഇടപെടുന്ന കാര്യങ്ങളിലൊന്നും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം:  ചില ദിവസങ്ങളിൽ പഠനകാര്യങ്ങളിൽ തീരെ താത്‌പര്യമില്ലാത്തതു പോലെ തോന്നും. ഇടയ്‌ക്കിടെ ചെറിയ തലവേദന അനുഭവപ്പെടും. ജനുവരി 10നു ശേഷം വിദ്യാഭ്യാസരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും.

തൊഴിൽ: ഈ സൂര്യരാശിക്കാർക്ക് ജോലിരംഗത്തു കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. സഹപ്രവർത്തകരിൽ ചിലർ ഉടക്കാനിടയുണ്ടെങ്കിലും മനസ്സിന്റെ നിയന്ത്രണത്തിലൂടെ നല്ല അന്തരീക്ഷം നിലനിർത്താൻ കഴിയും.

പ്രേമം: പ്രണയകാര്യങ്ങൾ ചില ദിവസങ്ങളിൽ വിചാരിച്ചതു പോലെ നടക്കുന്നില്ലെന്നു തോന്നും. പ്രണയപങ്കാളിക്കു താത്‌പര്യം കുറയുന്നുവോ എന്ന തോന്നൽ പോലും ചിലപ്പോൾ ഉണ്ടാകും. പക്ഷേ, പ്രണയബന്ധത്തിന് ഇളക്കമൊന്നും തട്ടില്ല.

കർക്കടകം രാശി .......... Cancer

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

കർക്കടകം സൂര്യരാശിയിൽ ജനിച്ചവർക്കു ജനുവരിയിലെ ആദ്യത്തെ രണ്ടാഴ്‌ച ജോലിരംഗത്തായാലും വീട്ടിലായാലും ഇടപെടുന്ന കാര്യങ്ങളിലെല്ലാം നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. സാമ്പത്തികബുദ്ധിമുട്ടുകളിൽ നിന്നും അൽപ്പം ആശ്വാസം ലഭിക്കും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. വിദ്യാഭ്യാസകാര്യങ്ങളിൽ നേരിയ പുരോഗതി കണ്ടു തുടങ്ങും. പരീക്ഷകളിൽ ഉയർന്ന വിജയം നേടാനും കഴിയും.

തൊഴിൽ:  ഈ രണ്ടാഴ്‌ച തൊഴിൽപരമായ കാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണു പൊതുവെ അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ജോലി ചെയ്യാൻ തോന്നാത്ത രീതിയിൽ ആലസ്യം അനുഭവപ്പെടും. ഈ രാശിക്കാരിൽ ചിലർക്കു പുതിയ ജോലി സംബന്ധിച്ച അറിയിപ്പു ലഭിക്കാനും സാധ്യതയുണ്ട്.

പ്രേമം: പ്രണയകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. സംശയങ്ങളും തെറ്റിദ്ധാരണകളുമെല്ലാം മാറ്റിവച്ചു പ്രണയപങ്കാളി കൂടുതൽ അടുപ്പം കാണിക്കും. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സഹായം ലഭിക്കും.

ചിങ്ങം രാശി .......... Leo

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

ചിങ്ങം സൂര്യരാശിക്കാർക്ക് ഏതു രംഗത്തായാലും കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടത്തിക്കൊണ്ടുപോകാൻ കഴിയുന്ന ദിവസങ്ങളാണിത്. പുതുവർഷത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പ്രവർത്തനരംഗത്തും നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: ഈ സൂര്യരാശിക്കാർക്കു വിദ്യാഭ്യാസകാര്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ചത്തേതിനെക്കാൾ മെച്ചപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാം. പുതിയ കോഴ്‌സുകളിൽ ചേരാൻ ഉദ്ദേശിക്കുന്നവർക്ക് അതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കാൻ കഴിയും. സഹപാഠികളിൽ നിന്നു വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ഉണ്ടാകുകയും ചെയ്യും.

തൊഴിൽ: ഈ രണ്ടാഴ്‌ച ജോലികാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. മേലധികാരിയുടെ പ്രീതി പിടിച്ചുപറ്റാൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

പ്രേമം: പ്രണയകാര്യങ്ങളിൽ തികച്ചും നല്ല അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും ഉണ്ടാകും. സംശയങ്ങളും തെറ്റിദ്ധാരണകളുമൊക്കെ സംസാരിച്ചു തീർക്കാൻ കഴിയും.

കന്നി രാശി .......... Virgo

(ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

കന്നി സൂര്യരാശിയിൽ ജനിച്ചവർക്കു ജനുവരിയിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പ്രവർത്തനരംഗത്തായാലും വീട്ടിലായാലും കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്ന ദിവസങ്ങളാണിത്. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: ഈ രാശിക്കാരിൽ ചിലർക്കു പുതിയ കോഴ്‌സിനു പ്രവേശനം കിട്ടുന്ന ദിവസങ്ങളാണിത്. പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയും. നേരത്തേ എഴുതിയ പരീക്ഷയുടെ ഫലം അനുകൂലമായ രീതിയിൽ വരും.

തൊഴിൽ: പ്രവർത്തനരംഗത്തു നല്ല ഫലങ്ങളാണു അനുഭവപ്പെടുക. ജോലിയിൽ സ്‌ഥാനക്കയറ്റമോ അനുകൂലമായ സ്‌ഥലംമാറ്റമോ കിട്ടാൻ സാധ്യതയുണ്ട്. മികച്ച പ്രവർത്തനത്തിനു മേലധികാരിയിൽ നിന്ന് അംഗീകാരം ലഭിക്കും.

പ്രേമം: പ്രണയബന്ധം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ദിവസങ്ങളാണിത്. പ്രണയപങ്കാളിയിൽ നിന്നു സഹകരണം ഉണ്ടാകും. സുഹൃത്തുക്കളിൽ ചിലർ സഹായത്തിനുണ്ടാകും. അതുകൊണ്ടു തന്നെ പാരകളെ മറികടക്കാൻ കഴിയും.

തുലാം രാശി .......... Libra

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

തുലാം സൂര്യരാശിയിൽ ജനിച്ചവർക്ക് ജനുവരിയിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പൊതുവെ എല്ലാ രംഗത്തും കഴിഞ്ഞ രണ്ടാഴ്‌ചത്തേതിനെക്കാൾ നല്ല ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കൂടുതൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: വിദ്യാഭ്യാസകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും മത്സരപ്പരീക്ഷകളിലും മറ്റും വിജയം നേടാൻ സാധിക്കും. പഠനകാര്യങ്ങളിൽ മന്ദത അനുഭവപ്പെടുന്നതു പോലെ തോന്നും.

തൊഴിൽ: പ്രവർത്തനരംഗത്തു പൊതുവെ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മേലധികാരിയിൽ നിന്നു പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. അപവാദങ്ങളും ഗോസിപ്പുകളും ഉണ്ടാകാമെങ്കിലും അവയെ കൂസാതെ മുന്നോട്ടുപോകാൻ കഴിയും.

പ്രേമം: പ്രണയകാര്യങ്ങളിലെ തടസ്സങ്ങളെ വിജയകരമായി മറികടക്കാൻ കഴിയും. പ്രണയപങ്കാളിയുടെ സംശയങ്ങളും തെറ്റിദ്ധാരണകളുമൊക്കെ കുറച്ചെങ്കിലും മാറ്റിയെടുക്കാനും സാധിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയും.

വൃശ്‌ചികം രാശി ..........Scorpio

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

വൃശ്ചികം സൂര്യരാശിയിൽ ജനിച്ചവർക്കു ജനുവരി മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച ഇടപെടുന്ന കാര്യങ്ങളെല്ലാം വിജയകരമായി നടത്തിക്കൊണ്ടുപോകാൻ കഴിയും. ഗുണഫലങ്ങൾ തന്നെയാണു കൂടുതലും ഉണ്ടാകുക. വിചാരിച്ച അത്രയും നേട്ടങ്ങൾ ഉണ്ടാക്കാനായില്ലെങ്കിലും കാര്യങ്ങൾ നടക്കും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: വിദ്യാഭ്യാസ കാര്യങ്ങളിൽ ചെറിയ തോതിൽ മന്ദത അനുഭവപ്പെടുന്നതു പോലെ തോന്നും. മത്സരപ്പരീക്ഷകളിൽ ഉദ്ദേശിക്കുന്ന മാർക്ക് കിട്ടിയെന്നുവരില്ല എങ്കിലും പരാജയപ്പെടേണ്ടിവരില്ല. 

തൊഴിൽ: ജോലികാര്യങ്ങളിൽ തികച്ചും അനുകൂലമായ ഫലങ്ങളാണ് ഈ രണ്ടാഴ്‌ച പ്രതീക്ഷിക്കാവുന്നത്. സഹപ്രവർത്തകരിൽ നിന്നു വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ലഭിക്കും. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അതുസംബന്ധിച്ച ഇന്റർവ്യൂ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിജയിക്കാൻ കഴിയും.

പ്രേമം:  പ്രണയകാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. അടുത്ത സുഹൃത്തുക്കളിൽ ചിലരുടെ ഭാഗത്തു നിന്നു വേണ്ടത്ര സഹകരണം ഉണ്ടായില്ലെന്നു വരാം. എങ്കിലും പ്രണയബന്ധത്തിൽ തടസ്സങ്ങളൊന്നും വരാനില്ല. കാര്യങ്ങൾ വിചാരി‘ക്കുന്നതു പോലെ നടക്കും.

ധനു രാശി .......... Sagittarius

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ധനു സൂര്യരാശിയിൽ ജനിച്ചവർക്ക് ജനുവരിയിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പ്രവർത്തനരംഗത്തു ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ അനുഭവപ്പെടുക. എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: വിദ്യാർഥികൾക്കു പഠനകാര്യങ്ങളിൽ നല്ല ദിവസങ്ങളാണിത്. പരീക്ഷകളിൽ ഉയർന്ന വിജയം നേടാനും സാധിക്കും. സഹപാഠികളിൽ ചിലർ അസൂയാലുക്കളായി മാറാനിടയുണ്ട്.

തൊഴിൽ: ജോലികാര്യങ്ങളിൽ അനുകൂലഫലങ്ങളാണ് ഈ രണ്ടാഴ്‌ച അനുഭവപ്പെടുക. താത്‌കാലിക ജോലിക്കാരിൽ ചിലർക്ക് അതു സ്‌ഥിരമായിക്കിട്ടും. മേലധികാരിയിൽ നിന്നു സഹകരണവും പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കാം.

പ്രേമം: ഈ രണ്ടാഴ്‌ച പ്രണയകാര്യങ്ങളിൽ നല്ല അനുഭവങ്ങളാണുണ്ടാകുക. പ്രണയം തകർക്കാൻ അസൂയാലുക്കളുടെ ഭാഗത്തു നിന്നു ചില പ്രവർത്തനങ്ങൾ ഉണ്ടാകുമെങ്കിലും അവയൊന്നും വിലപ്പോവില്ല.

മകരം രാശി ..........Capricorn

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

മകരം സൂര്യരാശിയിൽ ജനിച്ചവർക്ക് ജനുവരിയിലെ ആദ്യപകുതിയിൽ പ്രവർത്തനരംഗത്തായാലും വീട്ടിലായാലും കൂടുതൽ ആത്മവിശ്വാസം അനുഭവപ്പെടും. ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: പഠനകാര്യങ്ങളിൽ കൂടുതൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ആദ്യത്തെ ചില ദിവസങ്ങളിൽ വേണ്ടത്ര പുരോഗതിയുണ്ടായില്ലെങ്കിലും മാസത്തിന്റെ പകുതിയോടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.

തൊഴിൽ: ജോലികാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് ഈ രണ്ടാഴ്‌ച അനുഭവപ്പെടുക. എങ്കിലും ഗുണഫലങ്ങൾ തന്നെയായിരിക്കും കൂടുതലും. നിസ്സാരകാര്യത്തെച്ചൊല്ലി ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകാമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും. പുതുതായി ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ വിചാരിച്ചതിനെക്കാൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും.

പ്രേമം: പ്രണയകാര്യങ്ങളിൽ പൊതുവെ നല്ല ഫലങ്ങൾ തന്നെയാണ് ഈ രണ്ടാഴ്‌ച ഈ രാശിക്കാർക്കു പ്രതീക്ഷിക്കാവുന്നത്. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും ഉണ്ടാകും. 

കുംഭം രാശി .......... Aquarius

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുംഭം സൂര്യരാശിയിൽ ജനിച്ചവർക്ക് ജനുവരിയിലെ ആദ്യപകുതിയിൽ ഏതാണ്ടെല്ലാ രംഗത്തും കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: സൂര്യന്റെ പ്രാതികൂല്യം നിമിത്തം പഠനകാര്യങ്ങളിൽ താത്‌പര്യക്കുറവ് ചില ദിവസങ്ങളിൽ ഉണ്ടാകും. ഇടയ്‌ക്കിടെ ചെറിയ തോതിൽ തലവേദന അനുഭവപ്പെടാനും സാധ്യതയുണ്ട്. എങ്കിലും പഠനകാര്യങ്ങൾ തടസ്സപ്പെടുകയൊന്നുമില്ല.

തൊഴിൽ: പ്രവർത്തനരംഗത്തു കാര്യങ്ങൾ അനുകൂലമായി വരുന്ന ദിവസങ്ങളാണിനി. കഴിഞ്ഞ രണ്ടാഴ്‌ചകളിലേതിനെക്കാൾ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മേലധികാരികളുടെ പ്രീതിയും അംഗീകാരവും പിടിച്ചുപറ്റാനിടയുണ്ട്. സഹപ്രവർത്തകരിൽ നിന്നു വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ലഭിക്കും.

പ്രേമം:  ഈ രണ്ടാഴ്‌ച പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. പ്രണയപങ്കാളിയുമായി ആത്മാർഥതയോടെ ഇടപെടുക. സംശയങ്ങളും തെറ്റിദ്ധാരണകളുമൊക്കെ മാറ്റിയെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥത വീണ്ടെടുക്കാൻ കഴിയും.

മീനം രാശി .......... Pisces

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

മീനം സൂര്യരാശിക്കാർക്കു പുതുവർഷത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പ്രവർത്തനരംഗത്തായാലും വീട്ടിലായാലും ഇടപെടുന്ന കാര്യങ്ങളെല്ലാം അനുകൂലമായി അനുഭവപ്പെടും. ജോലികാര്യങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയത്തിലെത്തിക്കാനും കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രതീക്ഷിച്ചതിനെക്കാൾ വിജയം ഉണ്ടാകും. സഹപാഠികൾക്കിടയിൽ അംഗീകാരം ഈ രണ്ടാഴ്‌ച പ്രതീക്ഷിക്കാം. മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടാൻ കഴിയും.

തൊഴിൽ:  പ്രവർത്തനരംഗത്തു ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ അനുഭവപ്പെടുക. സൂര്യന്റെ അനുകൂലസ്‌ഥിതി ഉള്ളതിനാൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കാൻ കഴിയും. ഉദ്ദേശിച്ച വേഗത്തിൽ കാര്യങ്ങൾ ചെയ്‌തുതീർക്കാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും മേലധികാരികളുടെ അപ്രീതിക്കു പാത്രമാകേണ്ടിവരികയൊന്നുമില്ല.

പ്രേമം: പ്രണയകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന ദിവസങ്ങളാണിത്. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കാം. സുഹൃത്തുക്കളിൽ നിന്നും വിചാരിച്ചതിനെക്കാൾ സഹായം ഉണ്ടാകും.

English Summary : Bi Weekly Zodiac Prediction by Raveendran Kalarikkal / 2022 January 01 to 15

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA