ADVERTISEMENT

ഈ വർഷം ജനുവരി ഒന്നു മുതൽ ഏപ്രിൽ 13 വരെ കഴിഞ്ഞവർഷം ആരംഭിച്ച ഈശ്വരാധീന ഗുണം (വ്യാഴം 7 ൽ, ശനി 11 ൽ) തുടർന്നു കിട്ടും. ചെറുപ്പക്കാരെയും മധ്യവയസ്കരെയും സംബന്ധിച്ച് ജീവിതത്തിൽ മുപ്പതു വർഷത്തിലൊരിക്കൽ കിട്ടുന്ന ശോഭനകാലം ആണിത്. ജോലിയിലായാലും മറ്റ് ഏതു രംഗത്തായാലും സ്ഥാനമാനങ്ങളും അതിനനുസരിച്ച് ധനവരുമാനവും സൽകീർത്തിയും സജ്ജനസഹകരണങ്ങളും ഉണ്ടാകും. വിദ്യാർഥികൾക്ക് ഗുരുജനവാത്സല്യം പഠനത്തിലും കലാകായിക രംഗങ്ങളിലും അഭിരുചി, പരീക്ഷാജയം, യോഗ്യതാ പത്രലാഭം (സർട്ടിഫിക്കറ്റ് ബിരുദം) എന്നിവയും സ്വദേശത്തോ വിദേശത്തോ തൊഴിൽലാഭം, കൃഷി, കച്ചവടം മറ്റു രംഗങ്ങളിൽ ഉള്ളവർക്ക് പ്രോത്സാഹനം, ധനവരുമാനം യുവതീയുവാക്കൾക്ക് വിവാഹസിദ്ധി, വസ്ത്രാഭരണലാഭം, വിനോദയാത്ര പുതിയ വാസസ്ഥല (ഗൃഹനിർമാണ)ലാഭം ഗൃഹോപകരണങ്ങളുടെയും വാഹനാദികളുടെയും അഭിവൃദ്ധി, ബന്ധുസൗഹൃദം, സുഹൃദ്സമ്മേളനം, നവദമ്പതികൾക്ക് സന്താനലാഭം മറ്റുള്ളവർക്ക് സന്താനങ്ങളുടെ (കാര്യങ്ങളിൽ ഇടപെടാൻ അവസരം. വിശേഷ ദേവാലയദർശനം, ആത്മീയ കാര്യങ്ങളിൽ ഇടപെട്ട് സംതൃപ്തി, രോഗബാധിതർക്ക് വിദഗ്ധ ചികിത്സ കൊണ്ട് രോഗശാന്തി എന്നിവ ഫലങ്ങളാണ്. 

 

ഏപ്രിൽ 29 മുതൽ ജൂലൈ 12 വരെ കണ്ടകശനി വരുന്നതു കൊണ്ട് ശനിയാഴ്ച വ്രതം മുതലായ ശനിപ്രീതി കർമങ്ങൾ ചെയ്യണം. കൂടാതെ ഏപ്രിൽ 13 മുതൽ വർഷാവസാനം ഡിസംബർ 31 വരെ (വ്യാഴം 8 ൽ) ഈശ്വരാധീനവും നഷ്ടപ്പെടും. ഏതുപ്രായക്കാർക്കായാലും ആരോഗ്യകാര്യത്തിൽ പ്രത്യേക ജാഗ്രത വേണ്ടതാണ്. വ്യാഴാഴ്ച വ്രതം മുതലായി വ്യാഴപ്രീതി കർമങ്ങളും കൂടി അനുഷ്ഠിക്കണം.  തന്മൂലം ബാലാരിഷ്ടം, വിദ്യാഭ്യാസഭംഗം, ഗുരുജനവിരോധം അല്ലെങ്കിൽ വിയോഗം. സ്വദേശത്തായാലും വിദേശത്തായാലും ജോലിക്ക് പ്രശ്നം, ഉദ്യോഗാർഥികള്‍ക്ക് അലച്ചിൽ, കാര്യസാധ്യത്തിന് അപ്രതീക്ഷിത പ്രശ്നങ്ങൾ. വാക്പാരുഷ്യം, ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ, സന്താനാരിഷ്ടതകൾ, ഗൃഹം, വാഹനം, മറ്റു സുഖോപകരണങ്ങൾ എന്നിവയ്ക്ക് അധിക ചെലവ്, വ്യവഹാര പരാജയം, ബന്ധനാദി ശിക്ഷണനടപടികൾ, വാഹനം, വൈദ്യുതി, ജലം, അഗ്നി മുതലായവകളിൽ നിന്നു അപകടഭീതി, തനിക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി ആശുപത്രിവാസം, രോഗപീഡ, മൃത്യുക്ലേശാദി ദുഃഖങ്ങൾ മുതലായ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയും. 

ജ്യോത്സ്യൻ 

 

വരന്തരപ്പിള്ളി ചന്ദ്രക്കുറുപ്പ്

Mob :8943595810 

English Summary : 2022 Yearly Prediction Chingakooru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com