ADVERTISEMENT

എല്ലാ മേഖലയിലും അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാകണം എന്ന ആഗ്രഹത്തോടെയായിരിക്കും എല്ലാവരും പുതുവർഷത്തെ വരവേൽക്കുന്നത്. എന്നാൽ ഗ്രഹങ്ങളുടെ നില അനുസരിച്ച് വ്യത്യസ്ത രാശിക്കാർക്ക് ഓരോ വർഷവും വ്യത്യസ്ത ഫലങ്ങളാണ്  ഉണ്ടാവുന്നത്. 2022ന്റെ കാര്യമെടുത്താൽ അഞ്ച് രാശികളിൽപെട്ടവർക്ക് ഈ വർഷം ഭാഗ്യം കൊണ്ടുവരുമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. അവ ഏതൊക്കെ എന്നും ഫലങ്ങൾ എന്തൊക്കെയെന്നും നോക്കാം. 

 

ഇടവം രാശി.......... Taurus

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) 

 

ഇടവം രാശിക്കാർക്ക് നല്ല മാറ്റത്തിനുള്ള സമയമാണ് 2022. തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും എന്നതാണ് എടുത്തു പറയേണ്ട കാര്യം. കൃത്യമായി ജോലികൾ പൂർത്തീകരിക്കാനാവുന്നതിനാൽ തൊഴിലിടങ്ങളിൽ എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായിമാറും. സാമ്പത്തിക ഉന്നതിക്കായി കൂടുതൽ ശ്രമിച്ചു തുടങ്ങും. ജീവിത സൗകര്യങ്ങൾ വർധിക്കാനുള്ള സാധ്യതയും തെളിഞ്ഞു കാണുന്നുണ്ട്. 

 

മിഥുനം രാശി ..........Gemini

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

 

 

മിഥുനം രാശിക്കാർക്ക് ജീവിതത്തിലെ  ഏറ്റവും ഭാഗ്യദായകമായ വർഷങ്ങളിൽ ഒന്നായിരിക്കും 2022. ഒന്നിന് പിറകെ ഒന്നായി സ്വപ്നങ്ങളെല്ലാം നേടിയെടുക്കാനുള്ള അവസരമൊരുങ്ങും. അതിനാൽ  ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ വർഷാദ്യത്തിൽ തുടങ്ങി വയ്ക്കാം. വിദേശ പഠനം, പ്രണയ സാഫല്യം, പ്രമോഷൻ തുടങ്ങി കാലങ്ങളായി കാത്തിരുന്ന ഭാഗ്യങ്ങളെല്ലാം കൊണ്ടുവരുന്ന വർഷമാണ് ഇത്. 

 

ചിങ്ങം രാശി .......... Leo

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

 

ഐശ്വര്യവും ഭാഗ്യവും ചിങ്ങം രാശിക്കാരെ ഈ വർഷം തേടിയെത്തും. പ്രതീക്ഷിക്കാത്ത വിധത്തിലുള്ള പുതിയ അവസരങ്ങൾ വന്നുചേരും. മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ സഹായിക്കുന്നതിലൂടെ ജീവിതത്തിൽ ഭാഗ്യം കടന്നുവരാനുള്ള വഴിയൊരുങ്ങും. 

 

തുലാം രാശി .......... Libra

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

 

തുലാം രാശിക്കാർക്ക് ജീവിതവിജയത്തിന്റെ വർഷമായിരിക്കും 2022. പ്രണയ ജീവിതം മികച്ച രീതിയിൽ മുൻപോട്ടു പോകും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.നിരവധി അവസരങ്ങൾ മുന്നിൽ തുറന്നു കിട്ടുമെങ്കിലും അവ നേടിയെടുക്കുന്നതിനായി കഠിനപ്രയത്നം നടത്തേണ്ടിവരും. 

 

ധനു രാശി .......... Sagittarius

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ) 

 

ഈ വർഷം ഭാഗ്യദേവതയുടെ കടാക്ഷമുള്ള മറ്റൊരു രാശിയാണ് ധനു രാശി. സാമ്പത്തിക മേഖലയിലുള്ള അഭിവൃദ്ധിയാണ് എടുത്തു പറയേണ്ടത്. വർഷാദ്യത്തിൽ തന്നെ സാമ്പത്തികഭദ്രത ദർശിക്കാനാവും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാനാകും. ഈ രാശിക്കാർക്ക്  തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ സാധിക്കുന്ന വർഷം കൂടിയാണ് ഇത്.

English Summary : 2022 Lucky for these Five Zodiac Signs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com