ADVERTISEMENT

 

കർക്കടകം 01 മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം

 

മേടക്കൂറ്

( അശ്വതി, ഭരണി, കാർത്തിക 1/4 )

 

മേടക്കൂറുകാർക്ക് സൂര്യൻ നാലാം ഭാവത്തിലും, കുജൻ ജന്മം, രണ്ട്, ബുധൻ നാല് അഞ്ച്, വ്യാഴം പന്ത്രണ്ട്, ശുക്രൻ മൂന്ന്, നാല്, ശനി പത്ത്. രാഹു ജന്മം കേതു ഏഴാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ധനനഷ്ടം മാനഹാനി ഇവകളെ കരുതിയിരിക്കണം. ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും. ശിരോവ്യാധികൾ ബുദ്ധിമുട്ടിക്കും. കർമസ്ഥാനം വിപുലീകരിക്കാനുള്ള ആലോചന ഉണ്ടാകും. ശുഭചിന്തകൾ വർധിപ്പിച്ച് മാനസിക സംഘർഷം കുറയ്ക്കണം. നിക്ഷേപങ്ങൾ ശ്രദ്ധാപൂർവം ആലോചിച്ച് നടത്തിയില്ലെങ്കിൽ ഭാവിയിൽ നഷ്ടം സംഭവിക്കും. പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളിൽ അബദ്ധം പിണയാൻ സാധ്യത ഉണ്ട്. 

 

ഇടവക്കൂറ്

( കാർത്തിക 3/4 , രോഹിണി, മകയിരം 1/2) 

 

ഇടവക്കൂറുകാർക്ക് സൂര്യൻ മൂന്നാം ഭാവത്തിലും കുജൻ ജന്മം, പന്ത്രണ്ട്, ബുധൻ മൂന്ന് നാല്, വ്യാഴം പതിനൊന്ന് ശുക്രൻ രണ്ട്, മൂന്ന്. ശനി ഒൻപത്. രാഹു പന്ത്രണ്ട് കേതു ആറാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ രോഗമുക്തി, മന:സുഖം, മിത്ര സ്നേഹം, ശത്രു പരാജയം, ധനലാഭം ഇവയുണ്ടാകും. കേസുകൾ അനുകൂലമാവും. സാമൂഹ്യ ജീവിതത്തിൽ ആഗ്രഹ പൂർത്തീകരണം ഉണ്ടാകും. യശസ്സ് ലഭിക്കാനുള്ള സാഹചര്യം ഉണ്ടാവും. വാത സംബന്ധമായ അസുഖങ്ങളെ അവഗണിക്കരുത്. ശാരീരിക ക്ലേശങ്ങളും രോഗങ്ങളും ശ്രദ്ധിക്കുക. മുതിർന്ന സഹോദരങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതിലും കൂടുതൽ പിന്തുണ ലഭിക്കും.

 

 

മിഥുനക്കൂറ്

( മകയിരം 1/2 തിരുവാതിര പുണർതം 3/4 ) .

 

മിഥുനക്കൂറുകാർക്ക് സൂര്യൻ രണ്ടാം ഭാവത്തിലും കുജൻ പതിനൊന്ന് പന്ത്രണ്ട്, ബുധൻ രണ്ട്, മൂന്ന്. വ്യാഴം പത്ത്, ശുക്രൻ ജന്മം രണ്ട്, ശനി എട്ടിൽ, രാഹു പതിനൊന്നിൽ, കേതു അഞ്ചാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കില്ല. വാഹനസംബന്ധമായ പണച്ചെലവുകൾ കൂടും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ തടസ്സം നേരിട്ടേക്കാം. വയറു വേദന, കർണ്ണരോഗം ഇവ ശല്യം ചെയ്തേക്കാം. കുടുബാന്തരീക്ഷം വഷളാകാതെ നോക്കണം. ഈശ്വര പ്രാർഥനയാൽ അപ്രതീക്ഷിതമായി ചില അവസരങ്ങൾ തുറന്നു കിട്ടും. അറിവും അനുഭവപരിചയവും കാര്യങ്ങൾ നേരയാകാൻ സഹായിക്കും.

.

 

കർക്കടകക്കൂറ്

(പുണർതം 1/4 പൂയം , ആയില്യം )

 

കർക്കടക കൂറുകാർക്ക് സൂര്യൻ ജന്മത്തിലും. കുജൻ പത്ത്, പതിനൊന്ന് ബുധൻ ജന്മം രണ്ട്, വ്യാഴം ഒൻപത്, ശുക്രൻ ജന്മം പന്ത്രണ്ട്. ശനി ഏഴ്, രാഹു പത്ത്, കേതു നാലാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ധനപരമായി ശത്രുക്കൾ ഉണ്ടാകാനിടയുണ്ട്. പിതാവിന്റെ ധനത്തെ ചൊല്ലി അഭിപ്രായ ഭിന്നതക്ക് സാധ്യത കർമസ്ഥാനത്ത് മേലുദ്യോഗസ്ഥരോട് ബഹുമാനപൂർവ്വം പെരുമാറണം . മേലുദ്യോഗസ്ഥരിൽ നിന്നും അപ്രിയമായ വാക്കുകൾ കേൾക്കാനിടയുണ്ട്. മാതാപിതാക്കളുമായി അകൽച്ച വരാതിരിക്കാൻ ശ്രദ്ധിക്കണം. മാതാപിതാക്കൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കുക. അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ തേടി വരും.

 

ചിങ്ങക്കൂറ്

( മകം, പൂരം ഉത്രം 1/4) 

 

ചിങ്ങക്കൂറുകാർക്ക് സൂര്യൻ പന്ത്രണ്ടാം ഭാവത്തിലും, കുജൻ ഒൻപത് പത്ത്, ബുധൻ ജന്മം, പന്ത്രണ്ട്, വ്യാഴം എട്ടിൽ, ശുക്രൻ പതിനൊന്ന് പന്ത്രണ്ട് ശനി ആറിൽ, രാഹു ഒൻപതിൽ കേതു മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ആരോഗ്യ സ്ഥിതി മെച്ചമായിരിക്കുകയില്ല. ശാരിരികമായ അലട്ടലുകൾ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. ഭക്ഷ്യ വിഷബാധ വന്നു പെടാനിടയുണ്ട്. നിഷ്കളങ്കമായ സ്വഭാവം മറ്റുള്ളവർ മുതലെടുക്കാൻ സാധ്യതയുണ്ട്, ചിന്തകളും പുതിയ പദ്ധതികളും ആരോടും പൂർണമായി വെളിപ്പെടുത്തരുത്. കർമരംഗത്ത് ചുമതലകൾ വർധിക്കുമെങ്കിലും എല്ലാ കര്യങ്ങളിലും വിജയം ലഭിക്കില്ല. വേണ്ടത്ര ആലോചന ഇല്ലാതെ ചെയ്യുന്ന കാര്യങ്ങൾ തിരിച്ചടിയാകും. അച്ചടക്കവും തന്ത്രപരമായ സമീപനവും കൊണ്ട് വിജയം വരിക്കാൻ കഴിയും.

 

 

കന്നിക്കൂറ്

( ഉത്രം 3/4 അത്തം, ചിത്തിര 1/2 ) .

 

കന്നിക്കൂറുകാർക്ക് സൂര്യൻ പതിനൊന്നാം ഭാവത്തിലും കുജൻ എട്ട്, ഒൻപത്, ബുധൻ പതിനൊന്ന് പന്ത്രണ്ട്, വ്യാഴം ഏഴിൽ, ശുക്രൻ പത്ത് പതിനൊന്ന്, ശനി അഞ്ചിൽ, രാഹു എട്ടിൽ കേതു രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ നഷ്ടപ്പെട്ട ചില വസ്തുക്കൾ തിരിച്ചു കിട്ടും. വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. നല്ല പെരുമാറ്റത്തിലൂടെ എല്ലാവരുടെയും അംഗീകാരം ലഭിക്കും. വ്യാപാര രംഗത്ത് നേട്ടമുണ്ടാകും വിദ്യാർഥികൾക്ക് ഗുണാനുഭവം ഉണ്ടാവും. പുതിയ കോഴ്സിന് പ്രവേശനം ലഭിക്കും. അസൂയക്കാരുടെ ഉപദ്രവങ്ങൾ വർധിക്കും. കുറച്ച് കാലം മുൻപ് അപേക്ഷിച്ച വായ്പ ലഭിക്കും. ഗൃഹത്തിൽ ചില നവീകരണ പ്രവർത്തനങ്ങൾ നടത്തും. തൊഴിൽ രംഗത്തെചെറിയ ചെറിയ പ്രയാസങ്ങളും തടസ്സങ്ങളും ബുദ്ധിമുട്ടിച്ചേക്കാം.

 

 

തുലാക്കൂറ്

( ചിത്തിര 1/2 ചോതി, വിശാഖം 3/4 ) 

 

തുലാക്കൂറുകാർക്ക് സൂര്യൻ പത്താം ഭാവത്തിലും, കുജൻ ഏഴ് എട്ട്, ബുധൻ പത്ത്, പതിനൊന്ന്. വ്യാഴം ആറിൽ ശുക്രൻ ഒൻപത്, പത്ത്, ശനി നാലിൽ. രാഹു ഏഴിൽ കേതു ജന്മത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ സർക്കാർ അനുമതി ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ മാറും അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ഗൃഹത്തിൽ സന്തോഷകരമായ കൂടിച്ചേരലുകൾ നടക്കും. ഒരു കാര്യത്തിലും വെറുതെ കാലതാമസമുണ്ടാക്കരുത്. കൂടുതൽ ആലോചിച്ചിരുന്നാൽ മികച്ച അവസരങ്ങൾ മറ്റുള്ളവർ കൊണ്ടു പോകും. ഉദരം, നാഡി വ്യൂഹം എന്നിവ സംബന്ധിച്ച രോഗങ്ങളെ കരുതിയിരിക്കണം. വിദേശത്ത് പോവാനുള്ള ശ്രമം ഊർജ്ജിതമാവും. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം. വീട്ടിൽ നിന്നും അകന്നു നിൽക്കേണ്ടുന്ന സാഹചര്യങ്ങളുണ്ടാകും

 

 

 

വൃശ്ചികക്കൂറ്

(വിശാഖം 1/4 അനിഴം, തൃക്കേട്ട ) 

 

വൃശ്ചികക്കൂറുകാർക്ക് സൂര്യൻ ഒൻപതാം ഭാവത്തിലും. കുജൻ ആറ്, ഏഴ് ,ബുധൻ ഒൻപത് പത്ത്. വ്യാഴം അഞ്ചിൽ, ശുക്രൻ എട്ട്, ഒൻപത്, ശനി മൂന്നിൽ, രാഹു ആറിൽ കേതു പന്ത്രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ സാമ്പത്തിക ഇടപാടിൽ ജാഗ്രത വേണം. കർമരംഗത്ത് കൂടുതൽ ശ്രദ്ധിക്കുക. സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കുക. ബന്ധങ്ങൾ നിലനിറുത്താൻ വിട്ടുവീഴ്ചകൾ ചെയ്യണം. വളരെ അടുത്ത ഒരാൾക്ക് ധനസഹായം നൽകേണ്ടി വരാം. വിദ്യാർഥികൾക്ക് അലസമായ സമീപനം കാരണം തിരിച്ചടികൾ ഉണ്ടാവും. കടം കൊടുക്കരുത് ജാമ്യം നിൽക്കരുത്. അതുമൂലം പിന്നീട് വിഷമങ്ങൾ ഉണ്ടായി എന്നു വരാം.

 

 

 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 1/4 ) 

 

ധനുക്കൂറുകാർക്ക് സൂര്യൻ എട്ടാം ഭാവത്തിലും കുജൻ അഞ്ച്, ആറ്. ബുധൻ എട്ട് ഒൻപത്, വ്യാഴം നാലിൽ ശുക്രൻ ഏഴ് എട്ട്, ശനി രണ്ട് രാഹു അഞ്ച് കേതു പതിനൊന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ബുദ്ധിപരമായ മികച്ച നീക്കങ്ങൾ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കും. ആരുമായും മത്സരത്തിനും ഏറ്റുമുട്ടലിനും മുതിരരുത്. ഔദ്യോഗിക കാര്യങ്ങൾ മനസ്സിനെ സമ്മർദത്തിലാക്കാൻ അനുവദിക്കരുത്. ജോലി പൂർത്തിയാക്കാൻ അനാവശ്യ കാലതാമസം ഒഴിവാക്കണം. ഒന്നും പിന്നത്തേക്ക് മാറ്റിവെക്കരുത്. മറ്റുള്ളവരെ കുറ്റം പറഞ്ഞ് സമയവും ഊർജവും പാഴാക്കുന്നത് ഒഴിവാക്കണം. ചെറിയ ആരോഗ്യ പ്രശ്നങ്ങളെ പോലും അവഗണിക്കാതെ തക്കതായ ചികിത്സ നല്‍കണം.

 

 

മകരക്കൂറ്

( ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2 ) 

 

മകരക്കൂറുകാർക്ക് സൂര്യൻ ഏഴാം ഭാവത്തിലും കുജൻ നാല്, അഞ്ച്. ബുധൻ ഏഴ്, എട്ട് വ്യാഴം മൂന്നിൽ ശുക്രൻ ആറ്, ഏഴ്, ശനി ജന്മത്തിൽ രാഹു നാലിൽ കേതു പത്താം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ഹൃദയ സംബന്ധമായ രോഗങ്ങളെ അവഗണിക്കരുത്. ദാമ്പത്യ ജീവിതത്തിലെ ചെറിയ പിണക്കങ്ങളെ ഊതിവീർപ്പിച്ച് വലുതാക്കി മാറ്റരുത്. മന:സമാധാനം നഷടപ്പെടും. വിട്ടുവീഴ്ചകൾ ചെയ്യുക വഴി ഗുണം കിട്ടും വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിന് സാങ്കേതിക തടസ്സങ്ങൾ നേരിടും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽപരമായ മാന്ദ്യം അനുഭവപ്പെടും. എവിടെയും മുന്നിൽ നിൽക്കാനുള്ള വ്യഗ്രത എതിർപ്പുകൾക്ക് കാരണമാകും. 

 

 

കുംഭക്കൂറ്

( അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )

 

കുംഭക്കൂറുകാർക്ക് സൂര്യൻ ആറാം ഭാവത്തിലും. കുജൻ മൂന്ന്, നാല്. ബുധൻ ആറ്, ഏഴ് വ്യാഴം രണ്ടിൽ ശുക്രൻ അഞ്ച്, ആറ്,  ശനി പന്ത്രണ്ടിൽ രാഹു മൂന്നിൽ കേതു ഒൻപതാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ വിവാഹാലോചനകൾക്ക് നല്ല സമയമാണ്. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. സന്താനങ്ങൾക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. സന്തുഷ്ടമായ ഭാര്യാഭർത്തൃ ബന്ധം നിലനിൽക്കും. പ്രശംസനീയമായ പ്രവൃത്തികൾ ചെയ്യും. ജനപ്രീതി നേടും. ധാരാളം ശുഭ കാര്യങ്ങളിൽ പങ്കെടുക്കും. പ്രൊഫഷണൽ ജീവിതത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും. 

 

 

മീനക്കൂറ്

(പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി, രേവതി ) 

 

മീനക്കൂറുകാർക്ക് സൂര്യൻ അഞ്ചാം ഭാവത്തിലും കുജൻ രണ്ട് മൂന്ന് ഭാവങ്ങളിലും ബുധൻ അഞ്ച്, ആറ്, വ്യാഴം ജന്മത്തിൽ ശുക്രൻ നാല്, അഞ്ച്. ശനി പതിനൊന്നിൽ. രാഹു രണ്ടിൽ കേതു എട്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ദൂര യാത്രകൾ കഴിയുന്നതും ഒഴിവാക്കുക. ഭക്ഷ്യജന്യമായ രോഗങ്ങൾ ഒഴിവാക്കാൻ ആഹാരകാര്യങ്ങളിൽ കൂടുതൽശ്രദ്ധിക്കുക. മധുരമായ സംഭാഷണം ഗുണം ചെയ്യും. വിദ്യാർഥികൾ കൂട്ടുകെട്ടുകൾ നിയന്ത്രിക്കണം. മോശം കൂട്ടുകെട്ടുകൾ മന:പൂർവം ഉപേക്ഷിക്കുക. തൊഴിൽപരമായ പുരോഗതി കൈവരിക്കാൻ വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്യുക. നയതന്ത്രവും സമർഥവുമായ പെരുമാറ്റം ബുദ്ധിമുട്ടുള്ള സാഹചര്യം എളുപ്പത്തിൽ നേരിടാൻ സഹായിക്കും.

 

ലേഖിക

ജ്യോതിഷി പ്രഭാസീന. സി.പി

ഹരിശ്രീ 

പി ഒ : മമ്പറം 

വഴി : പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256

Email ID: prabhaseenacp@gmail.com

 

English Summary : Monthly Prediction in Karkidakam 1197

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com