2022 ഓഗസ്റ്റ് ആദ്യവാരം നിങ്ങൾക്കെങ്ങനെ ?

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കനുകൂലമോ ?
SHARE

2022 ജൂലൈ 31 മുതൽ ഓഗസ്റ്റ് 06 വരെയുള്ള ദിനങ്ങളിൽ 12 കൂറുകാരുടെയും ഫലങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)

മേടക്കൂറുകാർക്ക് ഈ ആഴ്ചയിൽ നല്ല ഗുണഫലങ്ങൾ ഉണ്ടാകുന്നതാണ്. ധനചെലവുകൾ വന്നുപെടുമെങ്കിലും ആവശ്യമുള്ള കാര്യങ്ങൾക്ക് വേണ്ടി ആകുമ്പോൾ മനഃസമാധാനം ഉണ്ടാകുന്നതാണ്. കൂടുതൽ യാത്രകൾ വേണ്ടി വന്നേക്കാം. മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. സ്ത്രീകൾ മുഖേനയോ സുഹൃത്തുക്കൾ മുഖേനയോ വിഷമതകൾ വന്നുപെടാതെ നോക്കേണ്ടതാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധ ഉണ്ടാകണം. സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, രോഗശമനം എന്നിവ ഉണ്ടാകും. ടെൻഷൻ, ദേഷ്യം എന്നിവ നിയന്ത്രിക്കേണ്ടതാണ്. മനസ്സിനെ നിയന്ത്രിച്ചു നിർത്തേണ്ടതാണ്. വിദ്യാർഥികൾക്ക് ഗുണകരമാണ്. സന്താനയോഗം കാണുന്നുണ്ട്. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ ധനലാഭം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ പദ്ധതികൾ ആവിഷ്കരിച്ചെടുക്കും. ഗൃഹനിർമാണം ത്വരിതപ്പെടും. മനഃസുഖം, ശത്രുപരാജയം, രോഗശമനം എന്നിവ അനുഭവപ്പെടാം. സുഹൃദ്സമാഗമം, മനഃസന്തോഷം, ശത്രുപരാജയം, ബഹുമാനലബ്ധി, വസ്ത്രലാഭം, കാര്യവിജയം എന്നിവ ലഭിക്കുന്നതാണ്. അമ്മയുടെ സഹായം ലഭിക്കുന്നതാണ്. കുടുംബസുഖം, പ്രൊമോഷൻ സാധ്യത എന്നിവ കാണുന്നുണ്ട്. വിദ്യാർഥികൾക്ക് ഗുണകരമാണ്. പോസിറ്റീവ് ആയിട്ട് തന്നെ കാര്യങ്ങൾ അനുഭവത്തിൽ വന്നു ചേരുന്നതാണ്. ദേവിയിങ്കൽ കുങ്കുമാർച്ചന സമർപ്പിക്കുക. 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

മിഥുനക്കൂറുകാർക്ക് ഗുണദോഷസമ്മിശ്രമായിരിക്കും ഈ വാരം. ധനലാഭം, സുഖാനുഭവങ്ങൾ, വസ്ത്രാഭരണാദി ലാഭം, ശത്രുപരാജയം, മനഃസന്തോഷം എന്നിവയ്ക്കും സാധ്യത കാണുന്നുണ്ട്. മേലധികാരിയുടെ അപ്രീതിക്ക് സാധ്യത കാണുന്നുണ്ടെങ്കിലും സ്ഥാനമാനങ്ങൾ ലഭിക്കാനിടയുണ്ട്. ഗൃഹനിർമാണം നടന്നുകൊണ്ടിരിക്കുന്നവർക്ക് അധിക ചെലവ് വന്നുപെടാനിടയുണ്ട്. മനഃക്ലേശം, ചില കാര്യങ്ങളിൽ തടസ്സങ്ങൾ, യാത്രാക്ലേശം, അലച്ചിൽ എന്നിവയും ഉണ്ടാകും. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം. വിദ്യാർഥികൾക്ക് ഗുണകരമാണ്. അമ്മയുടെ സഹായം ലഭിക്കും. വിവാഹം താമസിക്കും. വാഹനയാത്ര സൂക്ഷിക്കേണ്ടതാണ്. മുഖത്ത് മുറിവുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഉഷ്ണസംബന്ധമായ രോഗങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. ദേവിക്ക് കടുംപായസം, ഗണപതിപ്രീതി, മഹാവിഷ്ണു പ്രീതി എന്നിവ വരുത്തണം.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

കർക്കടക്കൂറുകാർക്ക് സ്വന്തം പേരിൽ ഭൂമി വന്നു ചേരാനുള്ള നടപടിക്രമങ്ങൾ വന്നു ചേരും. ധനധാന്യാദി നേട്ടങ്ങൾ, വസ്ത്രാഭരണാദി നേട്ടങ്ങൾ, സുഖവും സമാധാനവും, പുത്രസുഖം, ഗൃഹലാഭം, ധൈര്യം എന്നിവയ്ക്ക് സാധ്യത ഉണ്ട്. വാഹനം സൂക്ഷിച്ചുപയോഗിക്കണം. കാൽ മുട്ടിനു വേദന, നേത്രരോഗം എന്നിവ വന്നുചേരുവാനിടയുണ്ട്. ചതിവുകൾ പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. സന്താനങ്ങളെ കൊണ്ട് മനപ്രയാസങ്ങൾ ഉണ്ടാകാം. വിദ്യാർഥികൾക്ക് ഗുണകരമല്ല. അച്ഛന്റേയും സഹോദരങ്ങളുടേയും സഹായം ലഭിക്കുന്നതാണ്. ശിവപ്രീതിയും ശനി ഗായത്രി 108 തവണ ജപിക്കുകയും ഗണപതിപ്രീതിയും അനിവാര്യമാണ്. 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ചിങ്ങക്കൂറുകാർക്ക് ധാരാളം യാത്രകൾ വേണ്ടി വരുന്നതാണ്. സ്ഥാനചലനങ്ങൾ ഉണ്ടാകാം. ബന്ധുക്കളുമായിട്ട് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. പലവിധ തടസ്സങ്ങൾ വന്നു ചേരാം. ഗൃഹം, വാഹനം എന്നിവയ്ക്കു വേണ്ടി ധനചെലവ് വന്നു ചേരും. വിവാഹം താമസിക്കും. സമയം ഗുണകരമല്ല. അൽപം സൂക്ഷിക്കേണ്ടതാണ് എന്ന ബോധം ഉണ്ടാകണം. ഉദരരോഗം, ഉഷ്ണരോഗങ്ങൾ അലട്ടും. സംസാരം ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടേയും സഹോദരങ്ങളുടേയും സഹായങ്ങൾ ലഭിക്കുന്നതാണ്. ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാം. ശിവപ്രീതി, സുബ്രഹ്മണ്യപ്രീതി എന്നിവ നേടി എടുക്കുക. 108 തവണ പഞ്ചാക്ഷരി മന്ത്രജപവും അനിവാര്യമാണ്. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

കന്നിക്കൂറുകാർക്ക് പുതിയ പ്രവൃത്തി മേഖലയിൽ പ്രവേശിക്കുന്നതിലൂടെ പലവിധ നേട്ടങ്ങൾ വന്നു ചേരും. അനുകൂലമായ മാറ്റങ്ങൾ വന്നു ചേരും. ധനനേട്ടം, നല്ല ഭക്ഷണം, ആരോഗ്യം, സർക്കാർ ആനുകൂല്യം, കാര്യവിജയം, നേർചിന്ത എന്നിവ വന്നു ചേരുന്നതാണ്. വിവാഹകാര്യങ്ങൾക്ക് അനുകൂല സമയമാണ്. ഗൃഹനിർമാണം ത്വരിതപ്പെടും. സന്താനയോഗം, ദാമ്പത്യവിജയം, പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനും സാധ്യത കാണുന്നുമുണ്ട്. അമ്മയുടേയും, അച്ഛന്റെയും സഹായം ലഭിക്കുന്നതാണ്. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. വിഷ്ണുസഹസ്രനാമം നിത്യവും ജപിക്കുകയും ദേവിക്ക് കുങ്കുമാർച്ചനയും മഹാവിഷ്ണു പ്രീതി എന്നിവ നേടി എടുക്കുക.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

തുലാക്കൂറുകാർക്ക് വിവാഹകാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാനും പ്രണയബന്ധങ്ങളിൽ ഏർപ്പെടാനും സാധ്യത ഉണ്ട്. അപ്രതീക്ഷിത ധനഭാഗ്യം, ആരോഗ്യം, ബന്ധുസമാഗമം, അഭീഷ്ടകാര്യങ്ങൾ സാധിച്ചെടുക്കാനും ഇഷ്ടഭക്ഷണസമൃദ്ധി, മനഃസന്തോഷം, വസ്ത്രാഭരണാദി ലാഭം എന്നിവ ഉണ്ടാകും. അധികാരികളുമായി നല്ല ബന്ധം പുലർത്താനാകും.  തലയിൽ മുറിവുകൾ ഉണ്ടാകാനിടയുണ്ട്. സർക്കാർ ജോലി ലഭിക്കാൻ സാധ്യത ഉണ്ട്. വിദ്യാർഥികൾക്ക് ഗുണകരമല്ല. അമ്മയുടെ സഹായം ലഭിക്കും. പിതൃസ്വത്ത് ലഭിക്കാനിടയുണ്ട്. ശിവപ്രീതി, ദേവീപ്രീതി, സുബ്രഹ്മണ്യപ്രീതി എന്നിവ നേടി എടുക്കുക. 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

 വൃശ്ചികക്കൂറുകാർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനും ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ ലഭിക്കാനും പിഎച്ച്ഡി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും ഗുണകരവുമാണ്. കാര്യവിജയം, ആഗ്രഹസാഫല്യം, ആരോഗ്യം, സുഖപ്രാപ്തി, ശത്രുപരാജയം, വസ്ത്രാഭരണാദി ലാഭം, പുതിയ സ്ഥാനമാനങ്ങള്‍, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, പേരും പ്രശസ്തിയും ലഭിക്കാം. കൺഫ്യൂഷൻസിനെല്ലാം പരിഹാരമുണ്ടാകും. സന്താനങ്ങളെക്കൊണ്ട് സന്തോഷം. ഭൂമിലാഭം, സന്താനയോഗം എന്നിവയും ഉണ്ടാകും. സഹോദരസഹായം കുറയും. വിവാഹം വൈകും. മഹാവിഷ്ണു പ്രീതി, ഭദ്രകാളി പ്രീതി, ശിവപാർവതി പ്രീതി എന്നിവ നേടി എടുക്കുക. 

 

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ധനുക്കൂറുകാർക്ക് കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സുഖം എന്നിവ ഫലത്തിലാകും. വിവാഹം തീരുമാനമാകും. പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. സന്താനയോഗത്തിന് ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ചില ദമ്പതികൾക്ക് അകൽച്ചയ്ക്കും സാധ്യത ഉണ്ട്. കഠിനാധ്വാനം ചെയ്യേണ്ടതായി വരും. എന്നാലും ഉദ്ദേശിച്ച ഫലം കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. കഠിനമായ വാക്കുകൾ ഉപയോഗിക്കേണ്ടി വരും, സൂക്ഷിക്കുക. ശനിപ്രീതിയും, ശ്രീരാമപ്രീതിയും നേടി എടുക്കണം. 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

 മകരക്കൂറുകാർക്ക് കഠിനപ്രയത്നം ചെയ്യേണ്ടി വരുന്നതാണ്. ടെക്നിക്കൽ ഫീൽഡിൽ ജോലി നോക്കുന്നവർക്ക് അനുകൂലം. ചില തീരുമാനങ്ങളെടുക്കാൻ പറ്റാത്ത അവസ്ഥ സംജാതമാകും. വിവാഹം വൈകും. ചില ബന്ധങ്ങൾക്ക് അകൽച്ച അനുഭവപ്പെടാം. വിദ്യാർഥികൾക്ക് അത്ര നല്ല സമയമല്ല. സന്താനഭാഗ്യത്തിനും ഇനി കാത്തിരിക്കേണ്ടതുണ്ട്. രോഗങ്ങളും അലട്ടാനിടയുണ്ട്. മഹാവിഷ്ണുപ്രീതി, ദേവീ പ്രീതി, ശനീശ്വര ഗായത്രി ജപവും അനിവാര്യമാണ്. 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

 കുംഭക്കൂറുകാർക്ക് സന്താനങ്ങളെക്കൊണ്ട് സന്തോഷം അനുഭവിക്കാനും സന്താനയോഗത്തിനുമുള്ള യോഗമുണ്ട്. അമ്മയുടേയോ, സഹോദരങ്ങളുടേയോ അച്ഛന്റേയോ സഹായം ലഭിക്കാനിടയുണ്ട്. വിദ്യാർഥികൾക്ക് ഗുണപ്രദമല്ല. ഉദ്യോഗാർഥികൾക്ക് പ്രൊമോഷൻ ലഭിക്കാനും സാധ്യതയുണ്ട്. ധനലാഭത്തിനും, വാഹനയോഗം, മനഃസന്തോഷം, യശസ്സ്, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുനാശം, ഉയർച്ച, വസ്ത്രാഭരണാദിലാഭം, ദാനധർമങ്ങള്‍ ചെയ്യാനും എല്ലാവരും ബഹുമാനിക്കുന്ന അവസ്ഥയും സംജാതമാകും. മഹാവിഷ്ണുപ്രീതി, ശിവപ്രീതി, ദേവീപ്രീതി എന്നിവ അനിവാര്യമാണ്. 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

 മീനക്കൂറുകാർക്ക് കർമഭാഗ്യവും കഠിനാധ്വാനത്തിനെല്ലാം ഫലങ്ങളും ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കാനും കുടുംബസ്വത്ത് ലഭിക്കാനും സാധ്യതയുണ്ട്. വിവാഹം തീരുമാനമാകും. സന്താനയോഗവും കാണുന്നുണ്ട്. പുതിയ തൊഴിൽ സാധ്യത, ഉദ്യോഗാർഥികൾക്ക് പ്രൊമോഷൻ എന്നിവയും വിദ്യാർഥികൾക്ക് നല്ല റിസൾട്ട് ഉണ്ടായി വരുന്നതാണ്. ധനലാഭം, രോഗശമനം, അധികാരപ്രാപ്തി, കുടുംബസുഖം, ബഹുമാനം, സുഹൃത് സഹായം, വസ്ത്രാഭരണാദി ലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, ശത്രുപരാജയം എന്നിവയും യോഗമുണ്ടാകും. വാക്കുകൾ പരുഷമാകാനിടയുണ്ട്. സുബ്രഹ്മണ്യ പ്രീതിയും ശ്രീരാമ പ്രീതിയും നേടി എടുക്കുക.


ലേഖിക
 

ദേവകി അന്തർജനം 

ചങ്ങനാശ്ശേരി 

ph :8281560180

English Summary : Weekly Prediction by Devaki Antherjanam / 2022 July 31 to August 06

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}