ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കെങ്ങനെ ?
  • 2022 ജൂലൈ 31 മുതൽ ഓഗസ്റ്റ് 06 വരെയുള്ള നക്ഷത്രഫലം
weekly-horoscope-kanippayyur
SHARE

അശ്വതി   

കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവർത്തന മേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. ആഗ്രഹസാഫല്യത്താൽ പ്രത്യേക ഈശ്വര പ്രാർഥനകളും വഴിപാടുകളും നടത്തുവാനിടവരും. 

ഭരണി   

മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. സങ്കൽപത്തിനനുസരിച്ചുള്ള ഗൃഹം വാങ്ങുവാൻ സാധിക്കും. 

കാർത്തിക   

മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ സാധിക്കും. ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. ആത്മപ്രഭാവത്താൽ ദുഷ്കീർത്തി നിഷ്ഫലമാകും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. 

രോഹിണി   

മാതാപിതാക്കളോടൊപ്പം വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനിടവരും. വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. സാമ്പത്തികരംഗം മെച്ചപ്പെടും. 

മകയിരം 

ഉപരിപഠനത്തിനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. തൊഴിൽമേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും.

തിരുവാതിര   

ആരോഗ്യം തൃപ്തികരമായിരിക്കും. മേലധികാരിസ്ഥാനത്തോടു കൂടിയുള്ള ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. സാമ്പത്തികരംഗം മെച്ചപ്പെടും. സഹപാഠികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും. 

പുണർതം   

താരതമ്യേന മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുവാൻ സാധിക്കും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും.  അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ തേടി ഹ്രസ്വകാല പദ്ധതികളിൽ പണം നിക്ഷേപിക്കും. 

പൂയം   

ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. തൃപ്തിയായ വിഷയത്തിനോടനുബന്ധമായ മേഖലകളിൽ തൊഴിൽ ചെയ്യുവാൻ അവസരം ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. 

ആയില്യം   

സഹപ്രവർത്തകർ അവധിയായതിനാൽ കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരും. ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും വർധിക്കുന്ന ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. 

മകം   

ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. സുവ്യക്തമായ നിലപാട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. സഹായ മനഃസ്ഥിതി നല്ലതാണെങ്കിലും അർഹതയില്ലാത്തവർക്കായാൽ അബദ്ധമാകും. അശ്രാന്ത പരിശ്രമത്താൽ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുവാൻ സാധിക്കും. 

പൂരം   

സുവ്യക്തമല്ലാത്ത കർമപദ്ധതി അല്ലാത്തതിനാൽ സുഹൃത്തിന്റെ ഉപദേശപ്രകാരം പിന്മാറും. നിസ്സാര കാര്യങ്ങൾക്കുപോലും കൂടുതൽ പ്രവർത്തിക്കേണ്ടിവരും. കലാ–കായിക മത്സരങ്ങളിൽ വിജയിക്കും. 

ഉത്രം   

പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ അനിഷ്ടാവസ്ഥകളെ അതിജീവിക്കുവാൻ സാധിക്കും. ഹ്രസ്വകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. 

അത്തം   

മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. സന്താന സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. 

ചിത്തിര   

ഉയർന്ന പദവിയോടുകൂടിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. സന്താനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും. പ്രവൃത്തി മേഖലകളിൽനിന്നും സാമ്പത്തികനേട്ടം കൈവരും. പുതിയ കരാറുജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. 

ചോതി   

ജന്മനാട്ടിലേക്ക് ഉദ്യോഗത്തിന് അപേക്ഷിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ സാധിക്കും. പട്ടണത്തിൽ പണിചെയ്തുവരുന്ന ഗൃഹം വാങ്ങുവാൻ തീരുമാനിക്കും. 

വിശാഖം   

സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വ്യാപാര വ്യവസായ മേഖലകളിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കും. പലപ്രകാരത്തിലും മനസ്സമാധാനമുണ്ടാകും. 

അനിഴം   

അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. സന്താനങ്ങളുടെ ശ്രേയസ്സിൽ മനസ്സമാധാനമുണ്ടാകും. ധാരാളം അധ്വാനിച്ചാലും മിച്ചാനുഭവങ്ങൾ കുറയും. ഗൃഹസമുച്ചയം പണിയുവാൻ പ്രത്യേക വ്യവസ്ഥകൾ പ്രകാരം ഭൂമി വിട്ടുകൊടുക്കും.

തൃക്കേട്ട 

സുഹൃത്‌ സഹായത്താൽ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കും. അനുബന്ധ വ്യാപാരം തുടങ്ങുവാൻ നിർദേശം തേടും. സന്താനങ്ങളുടെ ഉയർച്ചയിൽ ആത്മാഭിമാനം തോന്നും. ഔദ്യോഗികമായി സമ്മർദം വർധിക്കും. 

മൂലം   

വിദഗ്ധോപദേശത്താൽ ഹ്രസ്വകാല പദ്ധതികളിൽ പണം നിക്ഷേപിക്കും. വ്യാപാര വ്യവസായ മേഖലകളോടു ബന്ധപ്പെട്ട് ബൃഹത്പദ്ധതികൾക്കു രൂപംനൽകും. ഏറ്റെടുത്ത പ്രവൃത്തികൾ ആത്മസംതൃപ്തിയോടുകൂടി പൂർത്തീകരിക്കുവാൻ സാധിക്കും. 

പൂരാടം   

ആരോഗ്യം തൃപ്തികരമായിരിക്കും. വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതിയുണ്ടാകും. ആജ്ഞാനുവർത്തികളുടെ ആശയങ്ങൾ യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടുന്നതിനാൽ സ്വീകരിക്കും. 

ഉത്രാടം   

പകർച്ചവ്യാധി മാറി ഉദ്യോഗത്തിൽ പ്രവേശിക്കും. കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ അന്വേഷണമാരംഭിക്കും. ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരുവാനിടവരും. സഹപ്രവർത്തകന്റെ കുടും ബകാര്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. 

തിരുവോണം   

ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ആധ്യാത്മികാത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും. തൃപ്തിയായ വിഷയത്തിനോടനുബന്ധമായ മേഖലകളിൽ തൊഴിൽ ചെയ്യുവാൻ അവസരം ലഭിക്കും. 

അവിട്ടം   

കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ അന്വേഷണമാരംഭിക്കും. അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനിടവരും.

ചതയം   

ആത്മവിശ്വാസത്താൽ പരീക്ഷ, ഇന്റർവ്യൂ മത്സരങ്ങൾ തുടങ്ങിയവയിൽ വിജയിക്കും. ശുഭസൂചകങ്ങളായ പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യം വേണ്ടിവരും. സന്താന സംരക്ഷണത്താൽ മനസ്സമാധാനമുണ്ടാകും. സഹപാഠികളോടൊപ്പം ഉല്ലാസയാത പുറപ്പെടും. 

പൂരുരുട്ടാതി   

സമർപ്പിച്ച പദ്ധതികൾക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും. സന്താനങ്ങളുടെ ഉയർച്ചയിൽ ആത്മാഭിമാനം തോന്നും. വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. സാമ്പത്തികരംഗം മെച്ചപ്പെടും. 

ഉതൃട്ടാതി   

ഔദ്യോഗികമായി മാനസിക സമ്മർദം വർധിക്കും. വരവും ചെലവും തുല്യമായിരിക്കും. അനാരോഗ്യകരമായ അവസ്ഥ പരിഹരിക്കുവാൻ ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. ജീവിത പങ്കാളിയുടെ സാന്ത്വന വചനങ്ങൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. 

രേവതി   

തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. വാഹനം മാറ്റിവാങ്ങുവാനിടവരും. സുഹൃത് സഹായത്താൽ ആശ്വാസമുണ്ടാകും. ജീവിതപങ്കാളിയുടെ ആശയങ്ങൾ യാഥാർഥ്യത്തോടു പൊരുത്തപ്പെടുന്നതിനാൽ സ്വീകരിക്കും. 

English Summary : Weekly Star Prediction by Kanippayyur / 2022 July 31 to August 06

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}