ഓഗസ്റ്റിലെ സമ്പൂർണ നക്ഷത്രഫലം ; അനിഴം , തൃക്കേട്ട , മൂലം , പൂരാടം

HIGHLIGHTS
  • അനിഴം , തൃക്കേട്ട , മൂലം , പൂരാടം നക്ഷത്രക്കാർക്ക്‌ ഓഗസ്റ്റ് മാസം എങ്ങനെ?
anizham-thriketta-moolam-poordam-monthly-prediction
SHARE

അനിഴം

മാതാപിതാക്കളോടൊപ്പം താമസിച്ചുകൊണ്ട് ജോലി ചെയ്യുന്നതിനായി തൊഴിൽ ക്രമീകരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാം. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. മംഗളകർമങ്ങളിലും വിരുന്നുസൽക്കാരങ്ങളിലും പങ്കെടുക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

തൃക്കേട്ട

ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. പരീക്ഷ, ഇന്റർവ്യൂ, കലാ–കായിക മത്സരങ്ങൾ തുടങ്ങിയവയിൽ അനുകൂലമായ വിജയം കൈവരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

മൂലം

ക്ഷമയോടും വിനയത്തോടും കൂടിയ സമീപനം സ്വീകരിക്കുന്നതു വഴി എല്ലാ കാര്യങ്ങളും ശുഭപരിസമാപ്തിയിലെത്തിക്കാൻ സാധിക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. ബന്ധുമിത്രാദികളോടൊപ്പം വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാൻ യോഗം കാണുന്നു. മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതായ സാഹചര്യങ്ങൾക്കും മൂലം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

പൂരാടം

ഔദ്യോഗികമേഖലയിൽ ചുമതലകൾ വർധിക്കുന്നതു വഴി മാനസിക പ്രയാസങ്ങൾക്ക് സാധ്യത കാണുന്നു. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോൾ അമിതവേഗത ഒഴിവാക്കണം. വ്യാപാരവിപണന വിതരണ മേഖലകളിൽ ശ്രദ്ധക്കുറവിനാൽ ധനനഷ്ടം നേരിടേണ്ടി വരാം. ഗൃഹത്തിൽ വാസ്തുശാസ്ത്രപ്രകാരം മാറ്റങ്ങൾ വരുത്തുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur August 2022 / Anizham, Thriketta, Moolam, Pooradam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}