ADVERTISEMENT

 

കൊല്ലവർഷം 1198 ചിങ്ങമാസം മുതൽ  കർക്കടകമാസം വരെ, അതായത് 2022 ആഗസ്റ്റ് മാസം 17 മുതൽ‍ 2023 ആഗസ്റ്റ് 16 വരെയുള്ള കാലയളവിൽ ‘മകയിരം’ നക്ഷത്രക്കാരുടെ ഫലങ്ങൾ 

 

മകയിരം നക്ഷത്രം 2 രാശികളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ആദ്യ പകുതി ആയ 1, 2 പാദങ്ങൾ ഇടവക്കൂറിലും 3, 4 പാദങ്ങൾ മിഥുക്കൂറിലുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഇടവക്കൂറിൽപ്പെട്ട മകയിരം നക്ഷത്രക്കാർക്ക് വ്യാഴം 11 ലും ശനി 9 ലുമാണ്. പിന്നീട് ജനുവരി മാസത്തോടെ ശനി 10 ലേക്കും ഏപ്രിൽ മാസത്തോടെ വ്യാഴം 12 ലേക്കും മാറുന്നുണ്ട്. മിഥുനക്കൂറിൽപ്പെട്ട മകയിരം നക്ഷത്രക്കാർക്ക് ഇപ്പോൾ വ്യാഴം 10– ലും ശനി 8–ലും ജനുവരി മാസത്തോടെ ശനി 9 ലേക്കും ഏപ്രിൽ മാസത്തോടെ വ്യാഴം 11 ലേക്കും മാറുന്നുണ്ട്. ഈ ഗ്രഹസ്ഥിതി പ്രകാരം മകയിരം നക്ഷത്രക്കാരുടെ പൊതുവേ ഉള്ള ഫലം പറയാം. 

 

ഒറ്റ വാക്യത്തിൽ പറഞ്ഞാൽ ഇടവക്കൂറുകാർക്ക് ആദ്യ 6 മാസവും മിഥുനക്കൂറുകാർക്ക് അവസാന 6 മാസവും ഗുണപ്രദമായിരിക്കും. പൊതുവേ മകയിരം നക്ഷത്രക്കാർക്ക് തൊഴിൽ രംഗത്ത് അഭിവൃദ്ധി കാണാനാകും. ഏതു തൊഴിൽ മേഖല കൈകാര്യം ചെയ്യുന്നവർക്കും പുരോഗതിയും സമ്പൽസമൃദ്ധിയും പേരും പ്രശസ്തിയും പ്രമോഷനുകളും ലഭിക്കുന്നതാണ്. വിവേചനബുദ്ധിയും അനുഭവജ്ഞാനവും കൊണ്ട് തൊഴിലില്‍ പുതിയ ആശയങ്ങൾ ആവിഷ്കരിച്ച് പുതിയ പദ്ധതികൾ പ്രാവർത്തികമാക്കാൻ അവസരങ്ങൾ ഉണ്ടാകും. ഔദ്യോഗിക കാര്യത്തിനായോ പരിശീലനത്തിനായോ വിദേശയോഗം വന്നുപെടാനിടയുണ്ട്. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന ജോലി ചെയ്യുന്നവർക്ക് തികച്ചും നല്ലൊരു വർഷക്കാലമായിരിക്കും. സ്വന്തമായിട്ട് െചയ്യാനുള്ള ജോലി മറ്റുള്ളവരെ ഏൽപിച്ച് മാറി നിൽക്കരുത്. അത്  ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. സ്വയം തൊഴിൽ ചെയ്യുന്നവർക്കും ചെറുകിട വ്യവസായങ്ങൾ വിപുലമാക്കാൻ അവസരങ്ങൾ വന്നു ചേരും. തൊഴിൽ െചയ്യുന്നിടത്തായാലും എല്ലാവരുമായും നല്ല ബന്ധങ്ങൾ സൃഷ്ടിച്ചെടുക്കാനാകും. 

 

വിശദഫലം അറിയാൻ വിഡിയോ കാണാം...


ലേഖിക  

ദേവകി അന്തർജനം  

ചങ്ങനാശ്ശേരി  

ph :8281560180

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com