ADVERTISEMENT

അനിഴം

 

നിരവധി കാര്യങ്ങൾ ഏറ്റെടുക്കുകയും സഹപ്രവർത്തകരുടെ സഹായത്താൽ അവയെല്ലാം ശുഭകരമായി പൂർത്തിയാക്കുവാനും സാധിക്കും. സ്ഥാനക്കയറ്റം ലഭിക്കും. കല, സാഹിത്യം, സംഗീതം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. കർമമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക നേട്ടം കൈവരിക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

 

തൃക്കേട്ട

 

കർമമണ്ഡലങ്ങൾ വിപുലീകരിക്കും. ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾ വഴി സൽകീര്‍ത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരും. ഔദ്യോഗിക മേഖലകളിൽ അധികാരപരിധി വർധിക്കും. അർഹമായ പൂര്‍വിക സ്വത്ത് രേഖാപരമായി ലഭിക്കുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

 

മൂലം

 

ദേവാലയ ദർശനത്തിനും നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാനും യോഗം കാണുന്നു. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. പദ്ധതിസമർപ്പണത്തിൽ വിജയം കൈവരിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം വന്നു ചേരുവാനും മൂലം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

 

പൂരാടം

 

കുടുംബാംഗങ്ങളോടൊത്ത് വിപുലമായ രീതിയിൽ ഓണം ആഘോഷിക്കാൻ യോഗം കാണുന്നു. വ്യാപാരവിപണന വിതരണ മേഖലയിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ സാധിക്കും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് അനുകൂലമായ വിജയം കൈവരിക്കുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

 

English Summary: Monthly Prediction by Kanippayyur September 2022 / Anizham, Thriketta, Moolam, Pooradam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com