ADVERTISEMENT

കൊല്ലവർഷം 1198 ചിങ്ങമാസം മുതൽ 1198 കർക്കടകമാസം വരെ, അതായത് 2022 ആഗസ്റ്റ് മാസം 17 മുതൽ‍ 2023 ആഗസ്റ്റ് 16 വരെയുള്ള കാലയളവിൽ ‘ ആയില്യം’ നക്ഷത്രക്കാരുടെ ഫലങ്ങൾ 

 

ആയില്യം നക്ഷത്രം  കർക്കടക കൂറിൽ പെട്ടതാണ്. ഇപ്പോൾ ഇവർക്ക് 9– ൽ വ്യാഴവും, 7 ൽ ശനിയും പിന്നീട് ജനുവരി മാസത്തോടെ ശനി അഷ്ടമഭാവത്തിലേക്കും ഏപ്രിൽ മാസത്തിനു ശേഷം വ്യാഴം കർമഭാവത്തിലേക്കും മാറുന്നു. രാഹു 10– ലും കേതു 4 ലുമായി സ്ഥിതി ചെയ്യുന്നു. ഈ ഗ്രഹസ്ഥിതി പ്രകാരം ആയില്യം നക്ഷത്രക്കാർക്ക് ഈ പുതുവർഷം എങ്ങനെയുള്ളതായിരിക്കുമെന്ന് നോക്കാം. 

 

ആയില്യം നക്ഷത്രക്കാർക്ക് ഈ പുതുവർഷത്തിൽ ധനനേട്ടമുണ്ടാകാനും, ധനനേട്ടത്തിൽ വസ്തു, വാഹനം, വീട് എന്നിവ വാങ്ങാനും സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും. ആദ്യ പകുതിയേക്കാൾ കൂടുതൽ മെച്ചമായിരിക്കും രണ്ടാം പകുതി. ദീർഘനാളുകളായി സ്വപ്നം കണ്ട് നടന്ന ചില പദ്ധതികൾ സാധിക്കുന്നതു വഴി മനഃസമാധാനവും മനഃസന്തോഷവും അനുഭവപ്പെടും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് അവരുടെ മേഖല വിപുലീകരിക്കാനാകും. ബിസിനസ് ചെയ്യുന്ന ആയില്യം നക്ഷത്രക്കാർ പുതിയ രീതിയിൽ അവലംബിക്കാനും അതിൽ വിജയിക്കാനാകും. പ്രതീക്ഷിക്കാതെ തന്നെ ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ പ്രതീക്ഷിക്കാതെ തന്നെ ധനം കൈവരാനും വ്യാപാരമേഖല വിപുലമാക്കാനും സാധിക്കും. 

 

വിശദഫലം അറിയാൻ വിഡിയോ കാണാം...


ലേഖിക  

ദേവകി അന്തർജനം  

ചങ്ങനാശ്ശേരി  

ph :8281560180

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com