ADVERTISEMENT

കൊല്ലവർഷം 1198 ചിങ്ങമാസം മുതൽ 1198 കർക്കടകമാസം വരെ, അതായത് 2022 ആഗസ്റ്റ് മാസം 17 മുതൽ‍ 2023 ആഗസ്റ്റ് 16 വരെയുള്ള കാലയളവിൽ ‘പൂയം’ നക്ഷത്രക്കാരുടെ ഫലങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

 

പൂയം നക്ഷത്രം കർക്കടക കൂറിൽ പെട്ട നക്ഷത്രമാണ്. പൂയം നക്ഷത്രക്കാർക്ക് ഇപ്പോൾ ശനി 7– ലും, 9 ൽ വ്യാഴവും സഞ്ചരിക്കുന്ന കാലം. പിന്നീട് ജനുവരി മാസത്തോടെ ശനി അഷ്ടമത്തിലും ഏപ്രിൽ മാസത്തോടെ വ്യാഴം 10 ലേക്കും മാറുന്നു. കേതു 4 ലും രാഹു 10 ലും സഞ്ചരിക്കുന്നു. ഈ ഗ്രഹസ്ഥിതി പ്രകാരം പൂയം നക്ഷത്രക്കാരുടെ പുതുവർഷഫലത്തിലേക്ക് പ്രവേശിക്കാം. 

 

ധാരാളം ഗുണങ്ങൾ ലഭിക്കാനവസരങ്ങൾ വന്നു േചരുന്ന വർഷക്കാലമാണ്. രണ്ടാം പകുതിയേക്കാൾ ഗുണപ്രദമായിരിക്കും ആദ്യ പകുതി. വിവാഹാലോചനകൾ തീരുമാനമാകാെത വിഷമിച്ചിരിക്കുന്നവർക്ക് ഈ വർഷത്തിന്റെ ആദ്യ കാലഘട്ടത്തിൽ തന്നെ തീരുമാനമാകുന്നതാണ്. സന്താനയോഗത്തിനും സാധ്യത ഉണ്ട്. സന്താനങ്ങളെ കൊണ്ട് സന്തോഷിക്കാനുള്ള യോഗവും വന്നു ചേരുന്നതാണ്. സന്താനങ്ങൾക്ക് വേണ്ടി ചികിത്സകൾ നടന്നുകൊണ്ടിരിക്കുന്നവർക്കും അനുയോജ്യമായ സമയക്കാലമാണ്. പുതിയതായി ജോലിയിൽ പ്രവേശിക്കാനിരിക്കുന്നവർക്കും നിലവിൽ ചെയ്തു കൊണ്ടിരിക്കുന്നവർക്കും ഉയർച്ചയ്ക്കും സാധ്യത കാണുന്നുണ്ട്. 

 

വിശദഫലം അറിയാൻ വിഡിയോ കാണാം...
 

ലേഖിക  

ദേവകി അന്തർജനം  

ചങ്ങനാശ്ശേരി  

ph :8281560180

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com