ഈ ആഴ്ച ഒറ്റനോട്ടത്തിൽ, രാശിഫലം

Mail This Article
മേടം രാശി (Aries)
(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)
പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കുന്ന വാരമാണിത്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. എതിരാളികളെ ഭയപ്പെടാനില്ല. പൊതുവേ എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീർക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമല്ല.
ഇടവം രാശി (Taurus)
(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)
പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ബന്ധുക്കൾ സന്ദർശനത്തിന് എത്തും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. വീട് നിർമ്മാണത്തിന് വേണ്ടി കൂടുതൽ പണം ചിലവാകും. ജലദോഷം, പനി തുടങ്ങിയ അസുഖങ്ങൾ ശല്യം ചെയ്യും. പഴയ വാഹനം മാറ്റി പുതിയതു വാങ്ങും.യാത്രകൾ ആവശ്യമായി വരും.
മിഥുനം രാശി (Gemini)
(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)
കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുതിയ സംരംഭങ്ങൾക്ക് തടസ്സമുണ്ടാകും. മന:പ്രയാസം തുടരും. ബന്ധുവിരോധവും ഉണ്ടാകാം.സാമ്പത്തികമായി വലിയപ്രശ്നമില്ലാതെ മുന്നോട്ടു പോകാൻ കഴിയും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്താൻ സാധിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും. യാത്രകൾ ഗുണകരമാകും.
കർക്കടകം രാശി (Cancer)
(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)
സഹോദര സഹായം ലഭിക്കും. പ്രവർത്തനമേഖലയിൽ പലവിധ ബുദ്ധിമുട്ടുകളും തരണം ചെയ്യേണ്ടിവരും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പരീക്ഷയിൽ മികച്ച വിജയം നേടും. അലസത വർധിക്കാൻ ഇടയുണ്ട്. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
ചിങ്ങം രാശി (Leo)
(ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)
ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകും. പ്രശസ്തി വർധിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ദീർഘയാത്രകൾക്ക് സാധ്യത ഉണ്ട്. സാമ്പത്തികനില ഭദ്രമായിരിക്കും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രദ്ധിക്കുക.
കന്നി രാശി (Virgo)
(ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)
പുതിയ ബിസിനസ് ആരംഭിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കുചേരും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ചെറിയ യാത്രകൾക്ക് സാധ്യതയുണ്ട്. കമിതാക്കളുടെ വിവാഹം ഗുരുജനങ്ങളുടെ ആശിർവാദത്തോടുകൂടി തീരുമാനി ക്കും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.
തുലാം രാശി (Libra)
(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)
അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. മുമ്പ് ചെയ്ത പ്രവർത്തികൾക്കുള്ള അംഗീകാരങ്ങളും സാമ്പത്തിക നേട്ടങ്ങളും ഈ വാരത്തിൽ പ്രതീക്ഷിക്കാം. എതിരാളികളെ പരിചയപ്പെടുത്താൻ സാധിക്കും. ദീർഘയാത്രകൾ പ്രയോജനകരമാകും.
വൃശ്ചികം രാശി (Scorpio)
(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)
പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ ഭംഗിയായി നടക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. പുതിയ ചില അവസരങ്ങൾ തേടിയെത്തും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.
ധനു രാശി (Sagittarius)
(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)
അവിചാരിതമായ നേട്ടങ്ങൾ കൈവരിക്കും. പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരും. സാമ്പത്തികനില ഭദ്രമാണ്. പൊതുവേ സന്തോഷകരമായ വാരമാണിത്. ആരോഗ്യം തൃപ്തികരമായി തുടരും. പുതിയ ജോലിയിൽ പ്രവേശിക്കും. ചിലർക്ക് വിദേശയാത്രയ്ക്കും സാധ്യത കാണുന്നു. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം നടക്കും.ആരോഗ്യ സ്ഥിതി തൃപ്തികരമായ തുടരും.
മകരം രാശി ( Capricorn )
(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)
വാരത്തിന്റെ ആരംഭം അത്ര ഗുണകരമായിരിക്കില്ല എന്നാൽ അവസാനം പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും. വരുമാനം മെച്ചപ്പെടാനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. ചിലർക്ക് സ്വന്തമായി ഭൂമി വാങ്ങാനും കഴിയും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. മേല് വേദനയും നീര് വീഴ്ചയുമൊക്കെ അലട്ടും.
കുംഭം രാശി (Aquarius)
(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)
പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാവും. സഹോദര സഹായം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പങ്കാളിയുടെ സഹായം പ്രയോജനപ്പെടും. കാർഷിക ആദായം വർധിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കിട്ടാൻ കാലതാമസം നേരിടും.
മീനം രാശി (Pisces)
(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)
സഹോദരനെ സഹായിക്കേണ്ടതായി വരും. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. കുറച്ചു നാളായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും. പൊതുവേ മനസ്സമാധാനം ഉള്ള വാരമാണ്. കടം കൊടുത്ത പണം മടക്കി കിട്ടും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. എതിരാളികൾ നിഷ്പ്രഭരാവും. മക്കൾ കാരണം സന്തോഷത്തിന് അവസരം ലഭിക്കും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337