ADVERTISEMENT

അശ്വതി

നിഷ്പ്രയാസം എന്നു തോന്നുന്ന പല കാര്യങ്ങൾക്കും കഠിനപ്രയത്നം വേണ്ടി വരും. പ്രതീക്ഷിച്ചതിലുപരി പണചെലവ് അനുഭവപ്പെടും. ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപ്പിക്കുക തുടങ്ങിയവ ഒഴിവാക്കുന്നത് നന്നായിരിക്കും. കർമമണ്ഡലങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

 

ഭരണി

കർമമേഖലകളിൽ പുതിയ ഭരണസംവിധാനം സ്വീകരിക്കും. സന്താനയോഗത്തിനും സാധ്യത കാണുന്നു. പണം കടംകൊടുക്കുക, ജാമ്യം നിൽക്കുക തുടങ്ങിയവ ഒഴിവാക്കുന്നത് നന്നായിരിക്കും. വാഹനോപയോഗത്തില്‍ ശ്രദ്ധിക്കണം. ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

കാർത്തിക

‌ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങളിൽ വിജയം ൈകവരിക്കും. കർമമണ്ഡലങ്ങളിൽ ക്രമാനുഗതമായ വളർച്ച കൈവരിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 

രോഹിണി

‌വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടും. ജോലിഭാരം വർധിക്കും. സങ്കീർണമായ വിഷയങ്ങൾ അഭിമുഖീകരിക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസം അനുഭവപ്പെടും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur November 2022 / Ashwathy, Bharani , Karthika , Rohini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com